×
login
ജമ്മുകാശ്മീരില്‍ ഇനി 'ദേശവിരുദ്ധര്‍'ക്ക് സര്‍ക്കാര്‍ ജോലിയും പാസ്‌പോര്‍ട്ടുമില്ല; സുരക്ഷാ ക്ലിയറന്‍സ് നല്‍കില്ലെന്ന് പൊലീസ്

സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്നതരത്തിലുള്ള കല്ലേറ്, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നവര്‍ക്ക് സുരക്ഷാ ക്ലിയറന്‍സ് നല്‍കില്ലെന്ന് എസ്എസ്പി സിഐഡി നല്‍കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു

ശ്രീനഗര്‍: പാസ്‌പോര്‍ട്ടുകള്‍ക്കും സര്‍ക്കാര്‍ ജോലികള്‍ക്കും ക്ഷേമപദ്ധതികള്‍ക്കുമായി 'ദേശവിരുദ്ധര്‍ക്ക്' സുരക്ഷാ ക്ലിയറന്‍സ് നല്‍കില്ലെന്ന നിര്‍ണായക തീരുമാനവുമായി ജമ്മു കാശ്മീര്‍ പൊലീസ്. സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്നതരത്തിലുള്ള കല്ലേറ്, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുന്നവര്‍ക്ക് സുരക്ഷാ ക്ലിയറന്‍സ് നല്‍കില്ലെന്ന് എസ്എസ്പി സിഐഡി നല്‍കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന സിഐഡി യൂണിറ്റുകള്‍ക്ക് ഇക്കാര്യത്തില്‍ കൃത്യമായ നിര്‍ദേശം നല്‍കി കഴിഞ്ഞു. 

പാസ്‌പോര്‍ട്ടിനോ, സര്‍ക്കാര്‍ ജോലിക്കോ വേണ്ടിയുള്ള ഏതെങ്കിലും അപേക്ഷ പൊലീസ് നിരസിച്ചാല്‍ സിസിടിവി ദൃശ്യങ്ങള്‍, ദൃശ്യങ്ങള്‍, ഓഡിയോ തുടങ്ങിയ തെളിവുകളുണ്ടെങ്കില്‍ അവ റിപ്പോര്‍ട്ടിനൊപ്പം നല്‍കും. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശ്രീനഗര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ സെക്രട്ടറിയെ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസിന്റെ പുതിയ നിര്‍ദേശം. 

1990-കളുടെ തുടക്കത്തില്‍ ഇയാള്‍ അതിര്‍ത്തിയിലുടനീളം ആയുധപരിശീലനത്തിനായി പോയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പാക്കിസ്ഥാനില്‍നിന്ന് തിരിച്ചെത്തിയശേഷം സര്‍ക്കാര്‍ ജോലി നേടി. ഈ കാലയളവില്‍ സ്ഥാനക്കയറ്റങ്ങളും ലഭിച്ചു. പൊലീസില്‍നിന്ന് സുരക്ഷാ ക്ലിയറന്‍സ് ലഭിക്കാതെ നിരവധി പേര്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.  

 

    comment

    LATEST NEWS


    കശ്മീരിലെ ഉറിയിൽ ലഷ്‌കർ ഇ ത്വയിബ ഭീകരൻ പിടിയില്‍; ;പാക് സൈന്യം പരിശീലിപ്പിച്ചു; ക്യാമ്പില്‍ നല്‍കിയത് ഇസ്ലാം അപകടത്തിലാണെന്ന സന്ദേശം


    ധീര ഭഗത് സിംഗ് ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ ജീവിക്കുന്നു; ഭഗത് സിംഗ് ജയന്തിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി


    കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


    ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


    ചെമ്പോല തിട്ടൂരം: ശബരിമലക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ 24ന്യൂസ് കൂട്ടുപിടിച്ചത് തട്ടിപ്പുകാരനെ; ആധികാരിക രേഖയായി അവതരിപ്പിച്ചത് മോന്‍സന്റെ ചെമ്പ് തകിട്


    മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങട്ടെ; ആയുര്‍ ആരോഗ്യസൗഖ്യം നേരുന്നു; ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.