login
സച്ചിനും ലതാ മങ്കേഷ്‌കറിനുമെതിരെ അന്വേഷണമില്ല; പ്രതിഷേധം രൂക്ഷമായപ്പോള്‍ മഹാരാഷ്ട്ര‍ ആഭ്യന്തരമന്ത്രി പിന്‍മാറി

നേരത്തെ ട്വിറ്ററില്‍ വിദേശ സെലിബ്രിറ്റികള്‍ കര്‍ഷകസമരത്തില്‍ ഇടപെടുന്നതിനെതിരെ പ്രതികരിച്ച സച്ചിന്‍ ടെണ്ടുല്‍ക്കറിനും ലതാ മങ്കേഷ്‌കറിനും എതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ സമരം ശക്തമായതോടെയാണ് ഈ മാറ്റമെന്നറിയുന്നു.

മുംബൈ: മഹാരാഷ്ട്രയിലെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാര്‍ അയഞ്ഞു. പ്രതിഷേധം കടുത്തതോടെ സച്ചിന്‍ ടെണ്ടുല്‍ക്കറിനും ലതാ മങ്കേഷ്‌കറിനും എതിരായ അന്വേഷണമില്ലെന്ന് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ്.

നേരത്തെ ട്വിറ്ററില്‍ വിദേശ സെലിബ്രിറ്റികള്‍ കര്‍ഷകസമരത്തില്‍ ഇടപെടുന്നതിനെതിരെ പ്രതികരിച്ച സച്ചിന്‍ ടെണ്ടുല്‍ക്കറിനും ലതാ മങ്കേഷ്‌കറിനും എതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ സമരം ശക്തമായതോടെയാണ് ഈ മാറ്റമെന്നറിയുന്നു.

'ലതാ മങ്കേഷ്‌കര്‍ നമുക്ക് ദൈവത്തെപ്പോലെയാണ്. സച്ചിനെ ഈ രാജ്യത്തെ എല്ലാവരും വിഗ്രഹമായാണ് കരുതുന്നത്. ഇവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല,' പഴയ അഭിപ്രായം മാറ്റി ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു.

'ട്വിറ്ററില്‍ കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് ട്വീറ്റ് നടത്തിയതിന് ബിജെപി ഐടി സെല്ലിനെതിരെ അന്വേഷണം നടത്തുമെന്ന് മാത്രമാണ് പറഞ്ഞത്. പ്രാഥമികാന്വേഷണം ബിജെപി ഐടി സെല്ലിനും 12 ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും എതിരെ വിരല്‍ ചൂണ്ടുന്നു,' അനില്‍ ദേശ്മുഖ് പറഞ്ഞു.

അതേ സമയം, മഹാരാഷ്ട്ര ആഭ്യന്ത്രരമന്ത്രി വിലകുറഞ്ഞ പരാമര്‍ശങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ബിജെപി ഐടി സെല്‍ ഇന്‍ ചാര്‍ജ് അമിത് മാളവ്യ പറഞ്ഞു.

    comment

    LATEST NEWS


    കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


    20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


    തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


    ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


    പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


    പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


    കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


    50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.