×
login
അപകടമല്ല; ജാര്‍ഖണ്ഡ്‍ ജഡ്ജിയുടെ മരണം ടെംപോ ഡ്രൈവര്‍ നടത്തിയ കൊലപാതകമെന്ന് വ്യക്തമാക്കി സിസിടിവി ദൃശ്യങ്ങള്‍, വീഡിയോ

ജഡ്ജി വഴിയരികില്‍കൂടി പ്രഭാത സവാരി നടത്തുമ്പോള്‍ രോഡിന് മധ്യത്തിലൂടെ സഞ്ചരിച്ച ടെംപോ റോഡിന് വശത്തേക്ക് കൊണ്ടുവന്ന് ജഡ്ജിയെ ഇടിച്ചിടുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ കാണാം

ധന്‍ബാദ്: അപകടമെന്ന് കരുതിയ ജാര്‍ഖണ്ഡിലെ ധന്‍ബാദിലുള്ള ജഡ്ജിയുടെ മരണത്തില്‍ വഴിത്തിരിവ്. പ്രഭാത സവാരിക്കിടെ ടെംപോ ഡ്രൈവര്‍ മനഃപ്പൂര്‍വം ഇടിപ്പിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന സിസിടി ദൃശ്യങ്ങള്‍ സംഭവസ്ഥലത്തുനിന്ന് ലഭിച്ചു. ധന്‍ബാദ് ജില്ലാ അഡീഷണല്‍ ജഡ്ജി ഉത്തം ആനന്ദിന്റെ കൊലപാതകത്തില്‍ ഗിരിദിഹ് പൊലീസ് ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഗിരിദിഹില്‍നിന്ന് ഇയാളുടെ രണ്ടു കൂട്ടാളികളെയും പൊലീസ് പിടികൂടി. ടെംപോ കസ്റ്റഡിയിലെടുത്തു. ജഡ്ജി വഴിയരികില്‍കൂടി പ്രഭാത സവാരി നടത്തുമ്പോള്‍ റോഡിന് മധ്യത്തിലൂടെ സഞ്ചരിച്ച ടെംപോ റോഡിന് വശത്തേക്ക് കൊണ്ടുവന്ന് ജഡ്ജിയെ ഇടിച്ചിടുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. 

ഈ സമയം റോഡില്‍ മറ്റ് വാഹനങ്ങളുണ്ടായിരുന്നില്ല. ഇടിച്ചശേഷം ജഡ്ജി ബോധരഹിതനായി വീഴുന്നതിനിടെ വേഗതകൂട്ടി വാഹനം കടന്നുകളയുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെയായിരുന്നു സംഭവമെന്ന് സിസിടിവിയില്‍ വ്യക്തം. ജഡ്ജി റോഡ് അപകടത്തില്‍ മരിച്ചുവെന്നായിരുന്നു ബുധനാഴ്ചവരെയുളള നിഗമനം. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് കൊലപാതകമെന്ന് സൂചന ലഭിച്ചത്. 

മോഷ്ടിച്ച ടെംപോയാണ് കൃത്യത്തിന് ഉപയോഗിച്ചതെന്നും പൊലീസ് കണ്ടെത്തി. ഉത്തം ആനന്ദിന്റെ മരണത്തില്‍ സ്വമേധയാ കേസ് എടുക്കണമെന്ന് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. അന്വേഷണം തൃപ്തികരമല്ലെങ്കില്‍  കേസ് സിബിഐക്ക് കൈമാറുമെന്ന് ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പൊലീസിന് മുന്നറിയിപ്പ് നല്‍കി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ ഹൈക്കോടതി അധികൃതരുമായി സംസാരിച്ചു.  

 

  comment

  LATEST NEWS


  ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.