×
login
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ദൈവീകമായ അവകാശമല്ല; പ്രത്യേകിച്ചും തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുമ്പോള്‍; രാഹുലിനെ വിമര്‍ശിച്ച് പ്രശാന്ത് കിഷോര്‍

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയും കഴിഞ്ഞദിവസം രാഹുലിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഒരാള്‍ ഒന്നും ചെയ്യാതിരിക്കുകയും പാതിയിലേറെ സമയം വിദേശത്തുമാണെങ്കില്‍ എങ്ങനെയാണ് അയാള്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാവുക എന്നായിരുന്നു മമതയുടെ ചോദ്യം

ന്യൂദല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ആരുടേയും ദൈവീകമായ അവകാശമല്ലെന്ന് രാഹുല്‍ ഗാന്ധിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ട്വിറ്ററിലൂടെയാണ് പ്രശാന്ത് കിഷോറിന്റെ വിമര്‍ശനം.  

കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുന്ന ആശയവും ഇടവും ശക്തമായ പ്രതിപക്ഷത്തിന് അത്യന്താപേക്ഷിതമാണ്. എങ്കിലും, കോണ്‍ഗ്രസ് നേതൃത്വം എന്നത് ഒരു വ്യക്തിക്ക് ദൈവീകമായി ലഭിച്ച അവകാശമല്ല, പത്ത് വര്‍ഷത്തിനിടെ 90% തെരഞ്ഞെടുപ്പുകളും പരാജയപ്പെട്ടു നില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും. പ്രതിപക്ഷ നേതൃസ്ഥാനം ജനാധിപത്യപരമായി തീരുമാനിക്കപ്പെടട്ടെ' എന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ ട്വീറ്റ്.  

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയും കഴിഞ്ഞദിവസം രാഹുലിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഒരാള്‍ ഒന്നും ചെയ്യാതിരിക്കുകയും പാതിയിലേറെ സമയം വിദേശത്തുമാണെങ്കില്‍ എങ്ങനെയാണ് അയാള്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാവുക എന്നായിരുന്നു മമതയുടെ ചോദ്യം. രാഷ്ട്രീയത്തിന് നിരന്തര കഠിനാധ്വാനം അത്യാവശ്യമാണെന്നും മമത പറഞ്ഞിരുന്നു.  അതിനു പിന്നാലെയാണ് പ്രശാന്ത് കിഷോറും ട്വിറ്ററിലൂടെ പരോക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്.  


അതേസമയം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കുന്നതാണ് മമതയുടെ നിലപാടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു.   പ്രതിപക്ഷ ഐക്യം മുന്‍ നിര്‍ത്തി ടിഎംസി നടത്തുന്ന പ്രകോപന നീക്കങ്ങളോട് സഹിഷ്ണുതയായിരുന്നു ഇതുവരെയുള്ള കോണ്‍ഗ്രസ് നയം. എന്നാല്‍ യുപിഎ ഇല്ലാതായെന്ന മമതയുടെ പരാമര്‍ശത്തോടെ തിരിച്ചടിക്കാന്‍ തന്നെയാണ് ബുധനാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ട്ടി യോഗത്തിന്റെ തീരുമാനം.  

 

 

    comment

    LATEST NEWS


    ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


    ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


    വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


    'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


    രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


    വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.