×
login
കാളി ദേവി മദ്യവും മാംസവും കഴിക്കുന്ന ദൈവമെന്ന് മഹുവ മൊയ്ത്ര; എംപിയുടേത് പാര്‍ട്ടി അഭിപ്രായമല്ല; പ്രസ്താവനയെ ശക്തമായി അപലപിക്കുന്നുവെന്ന് തൃണമൂല്‍

കാളീ ദേവിയെ കുറിച്ച് മഹുവ മൊയ്ത്ര എം.പി നടത്തിയ പ്രസ്താവനയും അതിനോടുള്ള അവരുടെ കാഴ്ചപ്പാടും വ്യക്തിപരമാണ്. അത് ഒരുതരത്തിലും പാര്‍ട്ടിയുടേതല്ല. ഇത്തരം പ്രസ്താവനകളെ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നു പാര്‍ട്ടി ട്വീറ്റില്‍ വ്യക്തമാക്കി.

കൊല്‍ക്കത്ത:  കാളി സിനിമ വിവാദവുമായി ബന്ധപ്പെട്ട് മഹുവ മൊയ്ത്ര എം.പി നടത്തിയ പരാമര്‍ശത്തെ പൂര്‍ണ്ണമായും തള്ളി തൃണമൂല്‍ കോണ്‍ഗ്രസ്. മദ്യവും മാംസവും കഴിക്കുന്ന ദൈവമാണ് കാളിയെന്നായിരുന്നു മഹുവ പറഞ്ഞത്. ഇത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും എംപിയുടെ വ്യക്തിപരമായ അഭിപ്രാഭയമാണെന്നും ഔദ്യോഗിക ട്വിറ്ററിലൂടെ തൃണമൂല്‍ വ്യക്തമാക്കി.

കാളീ ദേവിയെ കുറിച്ച് മഹുവ മൊയ്ത്ര എം.പി നടത്തിയ പ്രസ്താവനയും അതിനോടുള്ള അവരുടെ കാഴ്ചപ്പാടും വ്യക്തിപരമാണ്. അത് ഒരുതരത്തിലും പാര്‍ട്ടിയുടേതല്ല. ഇത്തരം പ്രസ്താവനകളെ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നു പാര്‍ട്ടി ട്വീറ്റില്‍ വ്യക്തമാക്കി.


അതേ സമയം, കാളി ദേവിയെ അപമാനിച്ച നിര്‍മാതാക്കള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ദല്‍ഹി പോലീസും ഉത്തര്‍പ്രദേശ് പോലീസും രംഗത്തെത്തി. ഹിന്ദു ദൈവം സിഗരറ്റ് വലിക്കുന്നതായുള്ള സിനിമയുടെ പോസ്റ്ററിന്റെ പേരില്‍ പരാതിയുയര്‍ന്നതിന് പിന്നാലെയാണ് കേസ്. കുറ്റകരമായ ഗൂഡാലോചന, മതവികാരം വ്രണപ്പെടുത്തുക, ആരാധനാലയങ്ങളിലെ കുറ്റകൃത്യം, സമാധാന ലംഘനത്തിന് ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്ആആര്‍ രജിസ്റ്റര്‍ ചെയ്തത്.

ലീന മണിമേഖല താന്‍ സംവിധാനം ചെയ്ത കാളി എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. മധുരയില്‍ ജനിച്ച ലീന കാനഡയിലെ ടൊറന്‍ടോയിലാണ് താമസം. കാളീദേവിയുടെ രൂപത്തിലുള്ള സ്ത്രീ സിഗരറ്റ് വലിക്കുന്നതാണ് പോസ്റ്ററിലുള്ളത്. ത്രിശൂലം, അരിവാള്‍, എന്നിവയോടൊപ്പം എല്‍ജിബിറ്റിക്യു സമൂഹത്തിന്റെ പതാകയും ചിത്രത്തില്‍ വ്യക്തമാണ്. ചിത്രം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ടൊറന്റോയിലെ അഖാ ഖാന്‍ മ്യൂസിയം അവതരിപ്പിക്കുന്ന 'റിഥംസ് ഓഫ് കാനഡ' എന്ന പരമ്പരയുടെ ഭാഗമായുള്ള ഡോക്യുമെന്ററിയാണ് കാളി.

ആസൂത്രിതവും ദുരുദ്ദേശപരവുമായ ഈ പ്രവൃത്തി, ഹൈന്ദവ സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നും എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും പോസ്റ്റര്‍ നീക്കം ചെയ്യണമെന്ന് ഇന്നലെ ദല്‍ഹി പോലീസിന് നല്‍കിയ പരാതിയില്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. സെക്ഷന്‍ 295എ, 298, 505, 67 (ഐടി ആക്ട്) 34 ഐപിസി പ്രകാരം കുറ്റകരമാണ്. കുറ്റാരോപിതര്‍ക്കെതിരെ കനത്ത ശിക്ഷാ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു. വ്യാപക പരാതി ലഭിച്ചതിന് പിന്നാലെയാണ് ലീനയ്‌ക്കെതിരെ  എഫ്ആആര്‍ രജിസ്റ്റര്‍ ചെയ്തത്.

  comment

  LATEST NEWS


  രക്ഷനായെത്തി വീണ്ടും പ്രഗ്നാനന്ദ; അത്ഭുതക്കൗമാര ടീമിനെ കരകയറ്റി; ഗുകേഷിന് എട്ട് ജയത്തിന് ശേഷം സമനില


  ക്രിപ്റ്റോകറന്‍സിയില്‍ പണം സിറിയയിലേക്ക് അയയ്ക്കുന്ന ഐഎസ്ഐഎസ് സഹായി മൊഹ്സിന്‍ അഹമ്മദ് ഖാന്‍ ജാമിയ എഞ്ചി. വിദ്യാര്‍ത്ഥി


  പ്ലസ് വണ്‍ പ്രവേശനം: കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം എസ്എസ്എല്‍സി ബുക്ക് ഹാജരാക്കിയാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി


  വോട്ടര്‍ പട്ടികയിലെ പേരും ആധാറും ഓണ്‍ലൈനായി ബന്ധിപ്പിക്കാം; സമ്മതിദായക പട്ടിക പുതുക്കല്‍ 2022 ആഗസ്ത് മുതല്‍


  നാഷണല്‍ ഹെറാള്‍‍ഡ് കേസില്‍ തകര്‍ന്നത് ഗാന്ധി കുടുംബത്തിന്‍റെ ഹ്യുബ്രിസ്- ആരും തൊടില്ലെന്ന അഹന്ത: സുബ്രഹ്മണ്യം സ്വാമി


  വീണയ്ക്ക് ആരോഗ്യ മേഖലയെക്കുറിച്ച് അജ്ഞത; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; കൈയടിക്കായി മാധ്യമ നാടകം; ആരോഗ്യമന്ത്രിക്കെതിരെ തുറന്നടിച്ച് ഐഎംഎ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.