×
login
പ്രധാനമന്ത്രിയുടെ സുരക്ഷ ‍അപകടത്തിലായപ്പോള്‍ ഫിറോസ്പൂരില്‍ വനിതാ പത്രപ്രവര്‍ത്തകയെ ആക്രമിച്ചു; ജേണലിസ്റ്റുകള്‍ക്കും രക്ഷയില്ലെന്ന് അനുപമ ജാ

പ്രധാനമന്ത്രിയുടെ സുരക്ഷ അപകടത്തിലായ ദിവസം ഒരു വനിതാ പത്രപ്രവര്‍ത്തക ഫിറോസ്പൂരില്‍ ആക്രമിക്കപ്പെട്ടു.

ചണ്ഡീഗഢ്: പ്രധാനമന്ത്രിയുടെ സുരക്ഷ അപകടത്തിലായ ദിവസം ഒരു വനിതാ പത്രപ്രവര്‍ത്തക ഫിറോസ്പൂരില്‍ ആക്രമിക്കപ്പെട്ടു. പ്രധാനമന്ത്രിയുടെ സുരക്ഷ അപകടത്തിലാക്കിയതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് സംശയിക്കുന്നതിനിടയിലാണ് റിപ്പബ്ലിക് ഭാരതിന്‍റെ പത്രപ്രവര്‍ത്തകയായ അനുപമ ജാ താന്‍ ആക്രമിക്കപ്പെട്ട വിവരം പുറത്തുവിട്ടത്.

പ്രധാനമന്ത്രിയുടെ റാലി നടക്കേണ്ട ഫിറോസ്പൂരിലാണ് രാത്രി 11.30ന് അനുപമ ജായ്‌ക്കെതിരെ ആക്രമണമുണ്ടായത്. ഫിറോസ്പൂരില്‍ തന്‍റെ ആദ്യ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടയിലാണ് ഒരു ഫ്‌ളൈ ഓവറില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം പ്രതിഷേധക്കാര്‍ വഴിതടഞ്ഞതിനാല്‍ 15-20 മിനിറ്റ് നേരം കുടുങ്ങിപ്പോയത്. പ്രധാനമന്ത്രിയുടെ ജീവന്‍ അപകടത്തിലായിരുന്നെന്നും കഷ്ടിച്ച് രക്ഷപ്പെട്ടതാണെന്നും ആരോപണമുണ്ട്.


അതിനിടെയാണ് പ്രധാനമന്ത്രിയുടെ റാലിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ അനുപമ ജാ എന്ന വനിതാ ജേണലിസ്റ്റ് എത്തുന്നത്. അന്ന് രാത്രി 11.30നാണ് അനുപമ ജായ്ക്ക് നേരെ ആക്രമണമുണ്ടായത്. അപ്പോള്‍ തന്നെ പുറത്തുവിട്ട വീഡിയോയില്‍ ജേണലിസ്റ്റുകള്‍ പോലും ഇവിടെ സുരക്ഷിതരല്ലെന്ന് അനുപമ ജാ ആരോപിക്കുന്നു. 'ആരോ എനിക്ക് നേരെ കല്ലുകള്‍ വലിച്ചെറിഞ്ഞു. എന്‍റെ കാറിന് കേടുപാടുകള്‍ വന്നു. എനിക്ക് പരിക്കേറ്റു. കോണ്‍ഗ്രസുകാര്‍ക്ക് ഇതില്‍ എന്തെങ്കിലും മറുപടി പറയാനുണ്ടോ?'-രോഷാകുലയായ അനുപമ ജാ ചോദിക്കുന്നു.

ഇതിന്‍റെ വീഡിയോ ഉടനെ മാധ്യമങ്ങളിലും അധികൃതര്‍ക്കിടയിലും അനുപമ പങ്കുവെച്ചു. പഞ്ചാബില്‍ ആരും സുരക്ഷിതരല്ലെന്ന് ബിജെപി നേതാവ് അലോക് അവസ്തി പറയുന്നു. ജേണലിസ്റ്റുകള്‍ മാത്രമല്ല, പ്രധാനമന്ത്രിവരെയും അവിടെ സുരക്ഷിതമല്ല. കോണ്‍ഗ്രസ് ഭരിയ്ക്കുന്ന ഈ സംസ്ഥാനത്ത് ക്രമസമാധനം ആകെ തകര്‍ന്ന അവസ്ഥയിലാണ്.

    comment

    LATEST NEWS


    ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)


    നടന്‍ ധര്‍മ്മജന്‍റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്


    തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്


    കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം


    പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍


    'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.