×
login
എല്ലാ കേസും ദല്‍ഹിക്ക് മാറ്റും; ഒറ്റ എഫ്‌ഐആര്‍ മാത്രം; അറസ്റ്റ് പാടില്ല; സംരക്ഷണം ഉറപ്പാക്കണം; നൂപുര്‍ ശര്‍മയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സുപ്രീംകോടതി

പ്രവാചക പരാമര്‍ശത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും ഒറ്റകേസായി ദല്‍ഹിയിലേക്ക് മാറ്റണമെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നിര്‍ദേശം നല്‍കി. ഈ കേസുകള്‍ എല്ലാ ദല്‍ഹിയില്‍ മാത്രമായിരിക്കും പരിഗണിക്കുക. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ജെ.ബി സൂര്യകാന്ത്, പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാനമായ ഈ ഉത്തരവിട്ടത്.

ന്യൂദല്‍ഹി: പ്രവാചക പരാമര്‍ശനത്തില്‍ നൂപുര്‍ ശര്‍മയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സുപ്രീംകോടതി. പ്രവാചക പരാമര്‍ശത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും ഒറ്റകേസായി ദല്‍ഹിയിലേക്ക് മാറ്റണമെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നിര്‍ദേശം നല്‍കി. ഈ കേസുകള്‍ എല്ലാ ദല്‍ഹിയില്‍ മാത്രമായിരിക്കും പരിഗണിക്കുക.  കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ജെ.ബി സൂര്യകാന്ത്, പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാനമായ ഈ ഉത്തരവിട്ടത്.

''ഹര്‍ജിക്കാരിയായ നൂപുര്‍ ശര്‍മയുടെ  ജീവനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയുണ്ടെന്ന് ഈ കോടതി ഇതിനകം മനസ്സിലാക്കിയിട്ടുണ്ട്, അതിനാല്‍ ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എല്ലാ എഫ്‌ഐആറുകളും ഡല്‍ഹി പോലീസിന് അന്വേഷണത്തിനായി കൈമാറണം...

മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ എഫ്‌ഐആറും  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത മറ്റ് എഫ്‌ഐആറുകള്‍ ഒരുമിച്ച് അന്വേഷിക്കണം. ഇതിനായി ദല്‍ഹി പോലീസിനെ ചുമതലപ്പെടുത്തുന്നു.  


ദല്‍ഹി പോലീസിന്റെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് (ഐഎഫ്എസ്ഒ) ആയിരിക്കും എഫ്‌ഐആറുകള്‍ അന്വേഷിക്കേണ്ടത്.'' സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു.  

ഇതോടെ പ്രവാചക പരാമര്‍ശത്തിന്റെ പേരില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ഒമ്പത് എഫ്‌ഐആറുകള്‍ ഒറ്റ എഫ്‌ഐആറായി രജിസ്റ്റര്‍ ചെയ്യും. വിവിധ സംസ്ഥാനങ്ങളിലെ പോലീസിന് ഈ കേസ് അന്വേഷിക്കാനുള്ള അധികാരവും ഇതോടെ റദ്ദായി. ഇനി ദല്‍ഹി പോലീസായിരിക്കും കേസ് തുടര്‍ന്ന് അന്വേഷിക്കുക. നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യരുതെന്നും സംരക്ഷണം ഉറപ്പാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. അറസ്റ്റില്‍ നിന്ന് നേരത്തെ ഇടക്കാല സംരക്ഷണം നല്‍കിയത് തുടരുമെന്നും കോടതി വ്യക്തമാക്കി.

ടൈംസ് നൗ ചാനലില്‍ 34 മിനിറ്റോളം ദൈര്‍ഘ്യമുള്ള ചര്‍ച്ചയില്‍ ഗ്യാന്‍വാപി മസ്ജിദില്‍ കണ്ടെത്തിയ ശിവലിംഗത്തെക്കുറിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത ചിലര്‍ അധിക്ഷേപപരാമര്‍ശം നടത്തിയപ്പോഴാണ് നൂപുര്‍ ശര്‍മ്മ പ്രവാചകന്‍ ആറാം വയസ്സില്‍ ആയിഷയെ വിവാഹം ചെയ്‌തെന്നും ഒമ്പതാം വയസ്സുള്ളപ്പോള്‍ ബന്ധംപുലര്‍ത്തിയെന്നുമുള്ള പരാമര്‍ശം നടത്തിയത്. എന്നാല!് ആള്‍ട്ട് ന്യൂസ് എന്ന വെബ്‌സൈറ്റിന്റെ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറാണ് നൂപുര്‍ ശര്‍മ്മ നബിയെക്കുറിച്ച് പരാമര്‍ശം നടത്തുന്ന ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ ഭാഗം മാത്രം വെട്ടിയെടുത്ത് എഡിറ്റ് ചെയ്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ഇതോടെയാണ് നൂപുര്‍ ശര്‍മ്മ പ്രവാചക നിന്ദയും മതനിന്ദയും നടത്തിയെന്ന ആരോപണങ്ങള്‍ ഉയര്‍ന്നു. അവര്‍ക്കെതിരെ തുടരെത്തുടരെ സമൂഹമാധ്യമങ്ങളില്‍ വധഭീഷണികള്‍ ഉയര്‍ന്നു. നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും ഉയര്‍ന്നുവന്നിരുന്നു.  

തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദി ആള്‍ട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈറിനാണെന്ന് നൂപുര്‍ ശര്‍മ്മ പ്രഖ്യാപിച്ചിരുന്നു. അതിനിടെ നൂപുറിന്റെ തലയ്ക്ക് വിലയിട്ട് എഐഎംഐഎം (ഇന്‍ക്വിലാബ്) നേതാവ് ഖ്വാസി അബ്ബാസും  രംഗത്തുവന്നിരുന്നു.  കാണ്‍പൂരില്‍ മതനിന്ദ ആരോപിച്ച് കലാപം നടന്നതോടെയാണ് പ്രശ്‌നം കൂടുതല്‍ ചര്‍ച്ചയായത്. ഇതോടെയാണ്  നൂപുര്‍ ശര്‍മ്മയ്ക്ക് സംരക്ഷണം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.  

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.