×
login
'നൂപുര്‍ ശര്‍മ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി; ആറുമാസത്തിനുള്ളില്‍ സംഭവിക്കും'; ബിജെപിയുടെ നീക്കങ്ങള്‍ ആര്‍ക്കും മുന്‍കൂട്ടികാണാന്‍ സാധിക്കില്ലെന്ന് ഒവൈസി

നൂപുര്‍ ശര്‍മയെ ബിജെപി സംരക്ഷിക്കും. 6-7 മാസത്തിനുള്ളില്‍ ഇവര്‍ വലിയ നേതാവായി മാറുമെന്ന് എനിക്കറിയാം. ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാനും സാധ്യതയുണ്ട്. അവരെ അറസ്റ്റ് ചെയ്ത് തെലങ്കാനയിലേക്ക് കൊണ്ടുവരാന്‍ തെലങ്കാന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നൂപുറിനെതിരെ എഐഎംഐഎം പരാതി നല്‍കിയിട്ടുണ്ടെന്നും ഉവൈസി പറഞ്ഞു.

ന്യൂദല്‍ഹി: പ്രവാചക പരാമര്‍ശനം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ ബിജെപിയുടെ അടുത്ത ദല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. നൂപുര്‍ ശര്‍മയെ 6-7 മാസത്തിനുള്ളില്‍ വലിയ നേതാവായി ബിജെപി ഉയര്‍ത്തിക്കാട്ടുമെന്നും അദേഹം പറഞ്ഞു. ബിജെപിയുടെ നീക്കങ്ങള്‍ ആര്‍ക്കും മുന്‍കൂട്ടി കാണാന്‍ സാധിക്കില്ലെന്നും ഒവൈസി  പറഞ്ഞു.  

നൂപുര്‍ ശര്‍മയെ ബിജെപി സംരക്ഷിക്കും.  6-7 മാസത്തിനുള്ളില്‍ ഇവര്‍ വലിയ നേതാവായി മാറുമെന്ന് എനിക്കറിയാം. ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാനും സാധ്യതയുണ്ട്. അവരെ അറസ്റ്റ് ചെയ്ത് തെലങ്കാനയിലേക്ക് കൊണ്ടുവരാന്‍ തെലങ്കാന മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നൂപുറിനെതിരെ എഐഎംഐഎം പരാതി നല്‍കിയിട്ടുണ്ടെന്നും ഉവൈസി പറഞ്ഞു.


ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്റെ മതവിശ്വാസത്തെ മുറിവേല്‍പ്പിച്ചപ്പോള്‍ പരാമര്‍ശം നടത്തിയതാണെന്നുമാണു നൂപുര്‍ ശര്‍മ സംഭവത്തില്‍ വ്യക്തമാക്കിയിരുന്നു.  അതേസമയം, ബിജെപി മുന്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മയുടെ തലയ്ക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച സംഭവത്തില്‍ ഒരാള്‍ പിടിയിലായി. ഭീംസേന മേധാവി സത്പാല്‍ തന്‍വാറിനെയാണ് ദല്‍ഹി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

ഗുര്‍ഗാവില്‍ നിന്നാണ് ഇയാളെ പിടി കൂടിയത്.മതവിദ്വേഷപ്രചാരണത്തിനും കലാപനീക്കത്തിനും ഗുര്‍ഗാവ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. യുവമോര്‍ച്ച നേതാവ് സര്‍വ പ്രിയ ത്യാഗിയുടെ പരാതിയിലാണ് തന്‍വാറിനെതിരെ കേസെടുത്തത്.

നൂപുര്‍ ശര്‍മ്മയ്‌ക്കെതിരായ തന്‍വാറിന്റെ പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധമാണെന്ന് ത്യാഗിപരാതിയില്‍ ചൂണ്ടിക്കാട്ടി. ഹിന്ദുവിരുദ്ധമായ വീഡിയോകള്‍ സംപ്രേഷണം ചെയ്യുന്നതില്‍ കുപ്രസി2ദ്ധനാണ് സത്പാല്‍ തന്‍വാര്‍.

  comment

  LATEST NEWS


  ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി ടി ഉഷ : പ്രധാനമന്ത്രി നരേന്ദ്രമോദി


  ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


  പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


  മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്


  താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന്‍ കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി


  1962 മുതല്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കെണ്ടി വന്നത് അമ്പതിലേറെ പേര്‍ക്ക്; ഭരണഘടന അവഹേളം ഇത് ആദ്യം; അറിയാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.