×
login
'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ‍'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മ‍ര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി

ആള്‍ട്ട് ന്യൂസ് എന്ന ഫാക്ട് ചെക്കിംഗ് വെബ്സൈറ്റിന്‍റെ ഉടമയായ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. ബിജെപി വക്താവായ നൂപുര്‍ ശര്‍മ്മയ്ക്കെതിരായ ഇസ്ലാമിസ്റ്റുകളുടെ അതിക്രൂരമായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ മുഹമ്മദ് സുബൈര്‍ മനപ്പൂര്‍വ്വം എഡിറ്റ് ചെയ്ത് ഒരുക്കിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണെന്ന് തിരിച്ചറിഞ്ഞതോടെയാണിത്.

ന്യൂദല്‍ഹി: ആള്‍ട്ട് ന്യൂസ് എന്ന ഫാക്ട് ചെക്കിംഗ് വെബ്സൈറ്റിന്‍റെ ഉടമയായ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. ബിജെപി വക്താവായ നൂപുര്‍ ശര്‍മ്മയ്ക്കെതിരായ ഇസ്ലാമിസ്റ്റുകളുടെ  അതിക്രൂരമായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ മുഹമ്മദ് സുബൈര്‍ മനപ്പൂര്‍വ്വം എഡിറ്റ് ചെയ്ത് ഒരുക്കിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണെന്ന് തിരിച്ചറിഞ്ഞതോടെയാണിത്.  

ഇതാണ് മുഹമ്മദ് സുബൈറിന്‍റെ വിവാദ ട്വീറ്റ്:

ഇസ്ലാം മതമൗലിക വാദികള്‍ ബലാത്സംഗം ചെയ്യുമെന്നും തലവെട്ടുമെന്നും വധിക്കുമെന്നുമുള്ള  ഭീഷണിയാണ് സമൂഹമാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി മുഴക്കുന്നത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്‍റെ പൂര്‍ണ്ണ ഉത്തരവാദി മുഹമ്മദ് സുബൈറാണെന്ന് നൂപുര്‍ ശര്‍മ്മ അഭിപ്രായപ്പെട്ടിരുന്നു. 

ഇപ്പോള്‍ ദല്‍ഹി പൊലീസിനും ദല്‍ഹി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ് നൂപുര്‍ ശര്‍മ്മ. മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുമുണ്ട്. ഇതില്‍ തനിക്കെതിരായ ട്വിറ്ററില്‍ വന്ന നാല് വധഭീഷണികളും നൂപുര്‍ പങ്കുവെച്ചിട്ടുണ്ട്. വാസ്തവത്തില്‍ നൂറുകണക്കിന് വ്യത്യസ്തമായ വധഭീഷണികളാണ് വന്നുകൊണ്ടിരിക്കുന്നത്.  

വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ഉടനെ നടപടിയുണ്ടാകുമെന്നും ദല്‍ഹി പൊലീസ് ട്വീറ്റിലൂടെ മറുപടി നല്‍കിയിട്ടുണ്ട്.  


ടൈംസ് നൗ ചാനലില്‍ നാവികകുമാര്‍ ഷോയില്‍ ഗ്യാന്‍ വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയ വിഷയത്തില്‍ ബിജെപിയ്ക്ക് വേണ്ടി സംസാരിക്കാന്‍ എത്തിയതാണ് പാര്‍ട്ടി വക്താവായ നൂപുര്‍ ശര്‍മ്മ.  

34 മിനിറ്റോളം നീണ്ടു നിന്ന ഈ സംവാദപരിപാടിയിലെ ഒടുവിലത്തെ ഭാഗത്ത് നൂപുര്‍ ശര്‍മ്മ നബിയെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങള്‍ മാത്രം എഡിറ്റ് ചെയ്ത് നിര്‍മ്മിച്ചെടുത്ത വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയായിരുന്നു മുഹമ്മദ് സുബൈര്‍. മുസ്ലിങ്ങള്‍ക്കിടയില്‍ നല്ല ഫോളോവേഴ്സുള്ള വ്യക്തിയാണ് മുഹമ്മദ് സുബൈര്‍. ഇസ്ലാം രോഷം നൂപുര്‍ ശര്‍മ്മയ്ക്കെ് നേരെ തിരിക്കുകയായിരുന്നു മുഹമ്മദ് സുബൈറിന്‍റെ ലക്ഷ്യമെന്ന് വ്യക്തം. ലക്ഷ്യം നടന്നു. ഈ വീഡിയോ പങ്കുവെച്ചതുമുതല്‍ നൂപുര്‍ ശര്‍മ്മയ്ക്കെതിരെ ശക്തമായ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വരുന്നത്. മതനിന്ദ നടത്തിയതിന് വധിക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നും വരെ ഭീഷണി മുഴങ്ങുകയാണ്.  

ഇതോടെയാണ് സൈബര്‍ ആക്രമണത്തിന് കാരണക്കാരനായ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ശക്തമാകുന്നത്.  

 

 

  comment

  LATEST NEWS


  ഏക ഭാരതം ശ്രേഷ്ഠ ഭാരതം: കേരള സന്ദര്‍ശനത്തിനായി ഹിമാചലില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘം നാളെ കൊച്ചിയില്‍ എത്തും


  ആദ്യമൂന്നുദിനം എത്തിയത് 56,960 അപേക്ഷകള്‍; 'അഗ്നിവീര്‍ വായു' സൈനികരാകാന്‍ മുന്നോട്ടുവന്ന് യുവാക്കള്‍; വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന


  'ചൊവ്വല്ലൂരിന്റെ വിയോഗം ഭക്തരെയും കലാ ആസ്വാദകരെയും ഒരുപോലെ ദുഖത്തിലാഴ്ത്തി'; അനുശോചനം അറിയിച്ച് കെ.സുരേന്ദ്രന്‍


  ആവിക്കൽ തോട് മലിനജല സംസ്‌കരണ പ്ലാന്റ്: റോഡ് ഉപരോധിച്ച് നാട്ടുകാർ, പോലീസുമായുള്ള സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്


  1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം


  ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.