×
login
പൊതുപരിപാടിക്കിടെ ഒഡീഷ‍ ആരോഗ്യമന്ത്രിക്ക് വെടിയേറ്റു, ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍; വെടിയുതിര്‍ത്തത് സുരക്ഷാ ചുമതലയുള്ള എഎസ്‌ഐ

ആരോഗ്യ മന്ത്രിയെ പ്രാഥമിക ചികിത്സയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവില്‍ ഗുരുതരാവസ്ഥയിലാണ്.

ഭുവനേശ്വര്‍ :  പൊതുപരിപാടിക്കിടെ ഒഡീഷ ആരോഗ്യമന്ത്രിക്ക് വെടിയേറ്റു. ജാര്‍സുഗുഡ ബ്രജ്‌രാജ് നഗറിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ കാറില്‍ പോകവേയാണ് ബിജു ജനതാദള്‍ നേതാവ് കൂടിയായ നബ കിഷോര്‍ ദാസിന് വെടിയേറ്റത്. ഒഡിഷ പോലീസ് എഎസ്‌ഐ ഗോപാല്‍ ദാസാണ് വെടിയുതിര്‍ത്തത്.

ഗോപാല്‍ ദാസ് നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. ബ്രജ്‌രാജ് മുനിസിപ്പലിറ്റി ചെയര്‍മാന്റേയും വൈസ് ചെയര്‍മാന്റേയും ഓഫീസ് ഉദ്ഘാടനത്തിനായി എത്തിയതാണ് ആരോഗ്യമന്ത്രി. കാറില്‍ നിന്നും ഇറങ്ങവേ ഗോപാല്‍ ദാസ്  ഔദ്യോഗിക റിവോള്‍വര്‍ ഉപയോഗിച്ച് തൊട്ടടുത്ത് നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. നബ കിഷോര്‍ ദാസിന്റെ നെഞ്ചിലായി രണ്ട് തവണ വെടിയുതിര്‍ത്തെന്നും പോലീസ് പറഞ്ഞു.


ആരോഗ്യ മന്ത്രിയെ പ്രാഥമിക ചികിത്സയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവില്‍ ഗുരുതരാവസ്ഥയിലാണ്. വിദഗ്ധ ചികിത്സയ്ക്കായി മന്ത്രിയെ വ്യോമ മാര്‍ഗം മാറ്റുമെന്നാണ് ഇവിടെ നിന്നുള്ള വിവരം. സംസ്ഥാനത്ത് ബിജെഡി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് കൂടിയാണ് നബ കിഷോര്‍ ദാസ്. ഇദ്ദേഹത്തിന് വെടിയേറ്റതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധിക്കുന്നുണ്ട്. വെടിയുതിര്‍ത്ത എഎസ്‌ഐ മന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ്. അതേസമയം വെടിവെക്കാനുണ്ടായ കാരണം പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഗോപാല്‍ ദാസിനെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യുകയാണ്.

 

    comment

    LATEST NEWS


    ജാതിക്കലാപം ആളിക്കത്തിച്ച് ബിജെപിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമം; റിഹേഴ്സല്‍ നടന്നത് കര്‍ണ്ണാടകയില്‍; യെദിയൂരപ്പയുടെ വീടാക്രമിച്ചു


    നായയെ വളര്‍ത്തുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍


    പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം


    മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി


    നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'


    ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.