×
login
വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു; പങ്കാളിയായ യുവതിയെ കൊന്ന് 35 കഷണമാക്കി വലിച്ചെറിഞ്ഞു; ശ്രദ്ധ കൊലക്കേസില്‍ അഫ്താബ് അമീന്‍ അറസ്റ്റില്‍

ഇരുപത്താറുകാരിയായ ശ്രദ്ധ മുംബൈയില്‍ ഒരു മള്‍ട്ടിനാഷനല്‍ കമ്പനിയുടെ കോള്‍ സെന്ററില്‍ ജോലി ചെയ്യവേയാണ് അഫ്താബുമായി പരിചയത്തിലാകുന്നത്.

ന്യൂദല്‍ഹി:  വിവാഹം കഴിക്കണമെന്ന ആവശ്യം മുന്നോട്ടു വച്ചതിനാല്‍ ഒപ്പം ജിവിച്ച പങ്കാളിയായ യുവതിയെ കൊന്ന് 35 കഷണങ്ങളായി 18 ദിവസം കൊണ്ട് പലയിടത്തായി വലിച്ചെറിഞ്ഞ യുവാവ് പൊലീസ് പിടിയില്‍. മുംബൈ സ്വദേശിനിയായ ശ്രദ്ധ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ശ്രദ്ധയ്‌ക്കൊപ്പം ജീവിച്ചിരുന്ന അഫ്താബ് അമീന്‍ പൂനവാല എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു.  മേയ് 18ന് ശ്രദ്ധയും അഫ്താബും തമ്മില്‍ വഴക്കുണ്ടാകുകയും തുടര്‍ന്ന് കൊല നടന്നതും. കൊലപാതകത്തിനു ശേഷം ശ്രദ്ധയുടെ ശരീരം 35 കഷ്ണങ്ങളായി മുറിച്ച അഫ്താബ് അത് ഫ്രിഡ്ജില്‍ സൂക്ഷിച്ചു. ഇതിനായി അഫ്താബ് പുതിയ ഫ്രിഡ്ജും വാങ്ങി. തുടര്‍ന്നുള്ള 18 ദിവസങ്ങളില്‍ വെളുപ്പിനെ രണ്ടു മണിയോടെ താമസസ്ഥലം വിടുന്ന അഫ്താബ് ശരീരഭാഗങ്ങള്‍ ദല്‍ഹി നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ കൊണ്ടിടുകയും ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. 

ഇരുപത്താറുകാരിയായ ശ്രദ്ധ മുംബൈയില്‍ ഒരു മള്‍ട്ടിനാഷനല്‍ കമ്പനിയുടെ കോള്‍ സെന്ററില്‍ ജോലി ചെയ്യവേയാണ് അഫ്താബുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് ഇവര്‍ പ്രണയത്തിലാകുകയും ഒരുമിച്ച് മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ ശ്രദ്ധയുടെ വീട്ടുകാര്‍ ഈ ബന്ധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ഇരുവരും മുംബൈയില്‍നിന്ന് ഡല്‍ഹിയിലെത്തി മെഹ്‌റൗലിയിലെ ഫ്‌ലാറ്റില്‍ താമസമാക്കുകയും ചെയ്തു. ദല്‍ഹിയിലേക്കു മാറിയതിനു പിന്നാലെ കുടുംബാംഗങ്ങളില്‍നിന്നുള്ള ഫോണ്‍ കോളുകള്‍ക്ക് ശ്രദ്ധ മറുപടി നല്‍കാതെയായി. നവംബര്‍ എട്ടിന് ശ്രദ്ധയുടെ പിതാവ് വികാസ് മദാന്‍ മകളെ അന്വേഷിച്ച് ഡല്‍ഹിയിലെത്തി. ഇരുവരും താമസിച്ചിരുന്ന ഫ്‌ലാറ്റിലെത്തിയപ്പോള്‍ അത് പൂട്ടികിടക്കുന്ന നിലയിലായിരുന്നു. തുടര്‍ന്ന് മെഹ്‌റൗലി പൊലീസിനെ സമീപിച്ച് തന്റെ മകളെ കാണാനില്ലെന്നും തട്ടിക്കൊണ്ടു പോയെന്നും പരാതി നല്‍കി. ശ്രദ്ധയുടെ പിതാവിന്റെ പരാതിയില്‍ ശനിയാഴ്ച അഫ്താബിനെ പൊലീസ് അറസ്റ്റു ചെയ്തു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.  ശ്രദ്ധയുടെ മൃതദേഹത്തിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

 

  comment

  LATEST NEWS


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്


  സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി; മുഖ്യസാക്ഷി മൊഴി മാറ്റി, നിർബന്ധിച്ച് പറയിപ്പിച്ചതെന്ന് പ്രശാന്ത്


  ജന്മഭൂമി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ട പരീക്ഷ ഡിസംബര്‍ നാലിന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.