×
login
ഞാന്‍ ജീവനോടെ എയര്‍പോര്‍ട്ടില്‍ എത്തിയതിന് മുഖ്യമന്ത്രിയെ നന്ദി അറിയിച്ചേക്കൂ; ഉദ്യോഗസ്ഥരോട് രോഷം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ബട്ടിന്‍ഡ എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷണാണ് അവിടെയുണ്ടായിരുന്ന സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് മോദി തന്റെ അതൃപ്തി അറിയിച്ചതെന്ന് വാര്‍ത്ത ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു

ചണ്ഡിഗഡ്: പഞ്ചാബ് സര്‍ക്കാരിന്റെ സുരക്ഷ വീഴ്ചയെ തുടര്‍ന്ന് ഫ്‌ളൈഓവറില്‍ 20 മിനിറ്റോളം കുടങ്ങുകയും തടുര്‍ന്ന് പഞ്ചാബിലെ റാലി റദ്ദാക്കി മടങ്ങുകയും ചെയ്ത സംഭവത്തില്‍ രോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബട്ടിന്‍ഡ എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷണാണ് അവിടെയുണ്ടായിരുന്ന സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് മോദി തന്റെ അതൃപ്തി അറിയിച്ചതെന്ന് വാര്‍ത്ത ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അപ്‌നെ സിഎം കോ താങ്ക്‌സ് കെഹ്ന, കി മേ ബട്ടിന്‍ഡ് എയര്‍പോര്‍ട്ട് തക് സിന്ദ ലൗട്ട് ആയ (ബട്ടിന്‍ഡ് എയര്‍പോര്‍ട്ടില്‍ ഞാന്‍ ജീവനോട് തിരികെ എത്തിയതില്‍ നിങ്ങളുടെ മുഖ്യമന്ത്രിയോട് നന്ദി അറിയിക്കുക) എന്നാണ് രോഷത്തോട് ഉദ്യോഗസ്ഥരെ മോദി അറിയിച്ചത്.  

പഞ്ചാബില്‍ റോഡ് മാര്‍ഗമുള്ള യാത്രയ്ക്കിടെ കര്‍ഷകരെന്ന പേരില്‍ പ്രതിഷേധക്കാര്‍ വഴി തടഞ്ഞതിനെ തുടര്‍ന്ന് 20 മിനിറ്റോളം ഫ്‌ളൈ ഓവറില്‍ പ്രധാനമന്ത്രിയും വാഹനവ്യൂഹവും കുടങ്ങിയത്. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിലെ റാലി മോദി റദ്ദാക്കിയിരുന്നു.

സുരക്ഷാവീഴ്ചയെ തുടര്‍ന്ന് പ്രധാനമന്ത്രി മോദി ബട്ടിന്‍ഡയിലെ പരിപാടിയില്‍ പങ്കെടുക്കാതെ വിമാനത്താവളത്തിലേക്കു മടങ്ങുകയായിരുന്നു. സംഭവത്തില്‍ പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. വിശദമായ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക് റോഡില്‍ കിടക്കേണ്ടി വന്നത് കോണ്‍ഗ്രസ് സര്‍ക്കാര്‍ മന:പൂര്‍വം സൃഷ്ടിച്ച വീഴ്ചയാണെന്ന് ബിജെപിയും ആരോപിച്ചു.  


ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകം സന്ദര്‍ശിക്കുന്നതിനാണ് പ്രധാനമന്ത്രി ബട്ടിന്‍ഡയില്‍ വിമാനമിറങ്ങിയത്. ഹെലികോപ്റ്ററില്‍ അദ്ദേഹത്തെ വേദിയിലേക്ക് കൊണ്ടുപോകേണ്ടതായിരുന്നു, പക്ഷേ മഴയും മോശം കാഴ്ചയും കാരണം കാലാവസ്ഥ മാറുന്നതിനായി അദ്ദേഹം ഏകദേശം 20 മിനിറ്റോളം കാത്തിരുന്നു. 'കാലാവസ്ഥ മെച്ചപ്പെടാത്തപ്പോള്‍, റോഡ് വഴി ദേശീയ രക്തസാക്ഷി സ്മാരകം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു, അതിന് രണ്ട് മണിക്കൂറിലധികം യാത്രയുണ്ടായിരുന്നു. ഡിജിപി പഞ്ചാബ് പോലീസിന്റെ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ സ്ഥിരീകരിച്ചതിന് ശേഷമാണ് മോദി റോഡ് മാര്‍ഗം യാത്ര ആരംഭിച്ചത്.  സ്മാരകത്തിന് 30 കിലോമീറ്റര്‍ അകലെ, പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഒരു മേല്‍പ്പാലത്തില്‍ എത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ റോഡ് തടയുകായായിരുന്നു. ഇതു മാറ്റാന്‍ വേണ്ട പോലീസ് സംഘം ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി 20 മിനിറ്റോളം ഫ്‌ളൈ ഓവറില്‍ കുടുങ്ങി. തുടര്‍ന്ന് പ്രധാനമന്ത്രി രാജ്ഭവനിലേക്കും പിന്നീട് വിമാനത്താവളത്തിലേക്കും മടങ്ങുകയായിരുന്നു. ഇത് പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വലിയ വീഴ്ചയാണ് വരുത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.  

 

 

  comment

  LATEST NEWS


  ഷട്ടില്‍ ബാറ്റിന് പകരം കൊതുകിനെ കൊല്ലുന്ന ബാറ്റ്; ഐഎഎസ് ഉദ്യോഗസ്ഥന്‍റെ ട്വീറ്റിനെ ട്രോളി സമൂഹമാധ്യമം


  ശിവലിംഗം കണ്ടെത്തിയതോടെ ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്ന് വിഎച്ച്പി പ്രസിഡന്‍റ്


  നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍


  ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍


  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം


  ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.