×
login
അഗ്നിവീര്‍‍ ആകാന്‍ യുവാക്കളോട് ഒളിമ്പ്യന്‍ പി.ടി. ഉഷയുടെ ആഹ്വാനം; അഗ്നിപഥ് പദ്ധതി‍‍യെ പിന്തുണച്ച് ട്വിറ്റര്‍ ‍വീഡിയോയിലൂടെ ഉഷ

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്ക് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് ഒളിമ്പ്യൻ പി.ടി.ഉഷ. "ഇന്ത്യക്കാരനായതിൽ അഭിമാനിക്കൂ. അഗ്നിപഥിന്റെ ഭാഗമാകൂ. അഭിമാനിയായ ഒരു അഗ്നിവീർ ആകൂ. അത് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വളരെ നല്ലതാണ് "- പി.ടി.ഉഷ പറയുന്നു.

തിരുവനന്തപുരം: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്ക് ഉറച്ച പിന്തുണ പ്രഖ്യാപിച്ച്  ഒളിമ്പ്യൻ പി.ടി.ഉഷ. "ഇന്ത്യക്കാരനായതിൽ അഭിമാനിക്കൂ. അഗ്നിപഥിന്റെ ഭാഗമാകൂ. അഭിമാനിയായ ഒരു അഗ്നിവീർ ആകൂ. അത് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വളരെ നല്ലതാണ് "- പി.ടി.ഉഷ പറയുന്നു.

പി.ടി. ഉഷയുടെ ട്വിറ്റര്‍ ആഹ്വാനം: 


ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് പി.ടി.ഉഷ അഗ്നിപഥ് പദ്ധതിയോടുള്ള നിലപാട് വ്യക്തമാക്കിയത്. "സൈനികനാകാനുള്ള ഒരു മികച്ച അവസരമാണ് ഇപ്പോൾ പ്രതിരോധ മന്ത്രാലയം യുവാക്കൾക്ക് മുന്നിൽ വച്ചിരിക്കുന്നത്. അച്ചടക്കവും ആത്മസമർപ്പണവുമാണ് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങൾ. അച്ചടക്കമില്ലെങ്കിൽ നിങ്ങൾക്ക് ഒരിക്കലും ഒരു നല്ല വ്യക്തിയാകാനാകില്ല. ആത്മസമർപ്പണം ഇല്ലെങ്കിൽ നിങ്ങൾക്ക് ഒരിക്കലും ഒരു നല്ല പൗരൻ ആകാൻ കഴിയില്ല. അതെ, നിങ്ങൾക്ക് ഒരു സൈനികനാകാനുള്ള അവസരമാണ് പ്രതിരോധ മന്ത്രാലയംനൽകിയിരിക്കുന്നത്. "- ഉഷ പറയുന്നു.  

കരസേനയും വ്യോമസേനയും അഗ്നിപഥ് റിക്രൂട്ട്‌മെന്‍റിനുള്ള വിജ്ഞാപനം പുറത്തിറക്കിക്കഴിഞ്ഞു. വ്യോമസേന രജിസ്‌ട്രേഷൻ വെള്ളിയാഴ്ച മുതൽ ജൂലൈ അഞ്ച് വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. അടുത്തമാസം 24 ന് ഓൺലൈൻ പരീക്ഷ നടത്തും. കരസേന രജിസ്‌ട്രേഷൻ അടുത്ത മാസമാണ്.

    comment

    LATEST NEWS


    ഓരോ ഇന്ത്യക്കാരനും പ്രചോദനമാണ് പി ടി ഉഷ : പ്രധാനമന്ത്രി നരേന്ദ്രമോദി


    ചൈനയെ പ്രകോപിപ്പിച്ച് ഇന്ത്യ; ജി20 യോഗം കശ്മീരില്‍ സംഘടിപ്പിക്കുന്നതിനെ ചൈന എതിര്‍ത്തപ്പോള്‍ ലഡാക്കില്‍ കൂടി യോഗം നടത്താന്‍ തീരുമാനിച്ച് ഇന്ത്യ


    പി ടി ഉഷയും ഇളയരാജയും രാജ്യസഭയിലേക്ക്; പി ടി ഉഷ ഓരോ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി


    മഹുവ-മമത ബന്ധം ഉലയുന്നു;തൃണമൂലിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്ത് മഹുവ മൊയ്ത്ര: മഹുവയ്ക്കെതിരെ ബിജെപി കേസ്


    താലിബാനിലുമുണ്ട് സ്വജനപക്ഷപാതം; താലിബാന്‍ കമാന്‍ഡര്‍ സ്വന്തം വധുവിനെ വീട്ടിലെത്തിച്ചത് ഹെലികോപ്റ്ററില്‍; സ്ത്രീധനം നല്‍കിയത് 1.2 കോടി


    1962 മുതല്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കെണ്ടി വന്നത് അമ്പതിലേറെ പേര്‍ക്ക്; ഭരണഘടന അവഹേളം ഇത് ആദ്യം; അറിയാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.