×
login
കശ്മീര്‍ പ്രശ്‌നത്തില്‍ പാകിസ്ഥാനെ കുറ്റവിമുക്തമാക്കി ഒമര്‍ അബ്ദുള്ള‍; തീവ്രവാദികളെല്ലാം കശ്മീരില്‍ നിന്നുള്ളവരാണെന്ന് ഒമര്‍ അബ്ദുള്ള

ജമ്മുകശ്മീരില്‍ സാധാരണക്കാരെ ആക്രമിക്കുന്ന തീവ്രവാദികള്‍ പാകിസ്ഥാനില്‍ നിന്നുള്ളവരല്ലെന്നും എല്ലാവരും കശ്മീരികളാണെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള.

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സാധാരണക്കാരെ ആക്രമിക്കുന്ന തീവ്രവാദികള്‍ പാകിസ്ഥാനില്‍ നിന്നുള്ളവരല്ലെന്നും എല്ലാവരും കശ്മീരികളാണെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള.

കശ്മീരിലെ തീവ്രവാദി ആക്രമണങ്ങള്‍ക്ക് പാകിസ്ഥാന് നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഒമര്‍ അബ്ദുള്ളയുടെ അഭിപ്രായപ്രകടനത്തിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനമുയരുകയാണ്. 'തീവ്രവാദികള്‍ ആരും പുറംരാജ്യങ്ങളില്‍ നിന്നുള്ളവരല്ല. കശ്മീര്‍ താഴ് വരയില്‍ നിന്നുള്ളവരാണ്. അമര്‍ഷമാണ് തീവ്രവാദം സ്വീകരിക്കുന്നതിന് ജമ്മു കശ്മീരിലെ ജനങ്ങളെ പ്രേരിപ്പിക്കുന്നത്'- ഒമര്‍ അബ്ദുള്ള പറഞ്ഞു. ഞായറാഴ്ച ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഒമര്‍ അബ്ദുള്ള.

'ഞാന്‍ മുഖ്യമന്ത്രിയായിരിക്കുകയും സജദ് കിച്‌ലൂ ആ്ഭ്യന്തരമന്ത്രിയായിരിക്കുകയും ചെയ്യുന്ന കാലത്ത് ശ്രീനഗറില്‍ നിന്നുള്ള ബങ്കുറുകള്‍ വരെ ഞങ്ങള്‍ നീക്കി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്തതിനാല്‍ സായുധസേനയ്ക്കുള്ള പ്രത്യേക അധികാര നിയമം വരെ പിന്‍വലിക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. എന്നാല്‍ ഇപ്പോള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങി. ഒരു പ്രദേശവും സുരക്ഷിതമായി തോന്നുന്നില്ല. കുപ് വാര മുതല്‍ ടണല്‍ വരെ ഞങ്ങള്‍ തീവ്രവാദ ബോര്‍ഡുകള്‍ എടുത്തുമാറ്റിയിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ അത്തരം ബോര്‍ഡുകള്‍ വീണ്ടും വരുന്നു,' ഒമര്‍ അബ്ദുള്ള പറഞ്ഞു.


തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ഇന്ത്യയ്ക്ക് പുറത്തുനിന്നുള്ളവരല്ല, ജമ്മു കശ്മീരില്‍ നിന്നുള്ളവരാണ്. കഴിഞ്ഞയാഴ്ച ശ്രീനഗറില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ 2019ലാണ് തീവ്രവാദത്തിലേക്ക് തിരിഞ്ഞത്. എന്നാല്‍ ആഗസ്ത 5, 2019 മുതല്‍ ആരും തോക്കോ ബോംബോ എടുക്കില്ലെന്നാണ് പറയപ്പെട്ടിരുന്നത്,'- ഒമര്‍ അബ്ദുള്ള പറഞ്ഞു.

എന്നാല്‍ ഒമര്‍ അബ്ദുള്ളയുടെ ഈ പ്രസ്താവന കുപ്രസിദ്ധമായ പ്രസ്താവനയാണെന്ന് ബിജെപി ആരോപിച്ചു. 'പാകിസ്ഥാനില്‍ നിന്നും കൃത്യമായി പിരിവ് ലഭിക്കുകയും എന്നാല്‍ ഇന്ത്യയില്‍ നിന്നും ഇന്ത്യക്കാരില്‍ നിന്നും ബഹുമാനവും സ്‌നേഹവും ലഭിക്കുന്ന നേതാവില്‍ നിന്നാണ് ഈ വാക്കുകള്‍ ഉണ്ടായത്.' ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.

'370ാം വകുപ്പ് പിന്‍വലിച്ച ശേഷം ജമ്മു കശ്മീരില്‍ വികസനം ആരംഭിച്ചുകഴിഞ്ഞു. യുവാക്കള്‍ സായുധസേനയില്‍ ചേരുന്നു. അവര്‍ക്ക് അധികാരം ലഭിക്കുന്നതായി തോന്നിയിരിക്കുന്നു. അതോടെ ഇത്തരം രാഷ്ട്രീയ നേതാക്കളുടെ പ്രസക്തി കുറഞ്ഞു. അവര്‍ക്ക് ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയത്തിലേക്ക് പോവുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ല' ഗൗരവ് ഭാട്ടിയ പറഞ്ഞു.

 

  comment

  LATEST NEWS


  ഒറ്റക്കളിയും തോല്‍ക്കാത്ത തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും ചെസ് ഒളിമ്പ്യാഡില്‍ ഒരു സ്വര്‍ണ്ണം...


  ഷിന്‍ഡെ സര്‍ക്കാര്‍ ഇനി രണ്ടല്ല, 18 മന്ത്രിമാർ കൂടി എത്തി; വിമര്‍ശകരുടെ വായടഞ്ഞു;മന്ത്രിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലും


  വൈദ്യുതി ബില്‍ വിപ്ലവകരം; നിരക്ക് കുറയും; കുത്തകകളാക്കി വച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കൂടുതല്‍ കമ്പനികള്‍; നിയമത്തിന്റെ പ്രത്യേകതകള്‍ അറിയാം


  'എല്ലാ സ്ഥാപനങ്ങളിലും താലൂക്ക് യൂണിയന്‍ ഓഫീസുകളിലും ദേശീയപതാക ഉയര്‍ത്തണം'; കേന്ദ്രസര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് എന്‍എസ്എസ്


  രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍


  വെങ്കലത്തിളക്കം: ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വെങ്കലം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.