×
login
ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ നിരീക്ഷിക്കുംം;കോവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള ക്ലസ്റ്ററുകളില്‍ കര്‍ശ്ശന നിയന്ത്രണം

ദക്ഷിണാഫ്രിക്കയില്‍ നിന്നു വന്ന ആറു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി. വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കെല്ലാം വിമാനത്താവളത്തില്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കി.

ന്യൂദല്‍ഹി : ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള ക്ലസ്റ്ററുകളില്‍ നിരീക്ഷണം കര്‍ശ്ശനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് വരുന്നവരുടെ വീട്ടിലെത്തി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.  

അതിനിടെ ദക്ഷിണാഫ്രിക്കയില്‍ നിന്നു വന്ന ആറു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി. വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കെല്ലാം വിമാനത്താവളത്തില്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കി. നെഗറ്റീവ് ആയാല്‍ 14 ദിവസം വീടുകളില്‍ ക്വാറന്റീന്‍ നില്‍ക്കണം. ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് ഏഴു ദിനം നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനും ഏര്‍പ്പെടുത്തി. 2,4,7 ദിവസങ്ങളില്‍ കോവിഡ് പരിശോധന നടത്തണം. നെഗറ്റീവ് ആയാല്‍ വീണ്ടും ഏഴ് ദിനം വീടുകളില്‍ ക്വാറന്റീന്‍ കഴിയണം. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് 48 മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍ പരിശോധന ഫലം നിര്‍ബന്ധമാക്കുകയും ചെയ്തു.

മഹാരാഷ്ട്രയില്‍പുതിയ വകഭേദം സ്ഥിരീകരിക്കുന്ന രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രാജ്യത്ത് കര്‍ശന നിരീക്ഷണത്തിന് വിധേയരാകണം. ആര്‍ടിപിസിആര്‍ പരിശോധന ഫലം അറിഞ്ഞ ശേഷമേ വിമാനത്താവളം വിടാവൂ. കോവിഡ് പോസിറ്റീവെങ്കില്‍ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും സ്രവം ജനിതക ശ്രേണീകരണത്തിന് വിധേയമാക്കുകയും ചെയ്യും. നെഗറ്റീവെങ്കില്‍ വീട്ടില്‍ ഒരാഴ്ച നിരീക്ഷണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  

പുതിയ കോവിഡ് വകഭേദം സ്ഥിരീകരിക്കാത്തതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ നിന്നയച്ച ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുടെ സാമ്പിള്‍ പരിശോധനാ ഫലം ഐസിഎംആര്‍ ഉടന്‍ പുറത്ത് വിടും. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കേരളത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങി. ഇത്തരം രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ ആര്‍ടിപിസിആര്‍ പരിശോധനക്ക് ശേഷം മാത്രമേ വിമാനത്താവളത്തില്‍ നിന്നും പുറത്തുവിടു.  

കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഫലം നെഗറ്റീവാണെങ്കിലും 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ഏഴ് ദിവസം ഹോം ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം വീണ്ടും ആര്‍ടിപിസിആര്‍ എടുത്ത് നെഗറ്റീവെങ്കില്‍ ഏഴ് ദിവസം കൂടി ക്വാറന്റൈനില്‍ കഴിയണമെന്നാണ് നിര്‍ദ്ദേശം. വിമാനത്താവളത്തില്‍ നടത്തുന്ന ആര്‍ടിപിസിആര്‍ പരിശോധനയില്‍ പോസിറ്റീവെങ്കില്‍ ഉടന്‍ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും. വൈറസിന്റെ ഏത് വകഭേദമാണെന്ന് സ്ഥിരീകരിക്കുന്നതിനായും പരിശോധന നടത്തും.  

 

  comment

  LATEST NEWS


  കോണ്‍ഗ്രസ് കോട്ട പൊളിക്കാന്‍ ബിജെപി; മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അദിതി സിങ്ങ് ബിജെപിയ്ക്ക് വേണ്ടി റായ്ബറേലിയില്‍


  ഹൈക്കോടതി സിപിഐഎമ്മിന്റെ അഭിപ്രായം കേട്ടില്ല; വിധി കാസര്‍കോട് സമ്മേളനത്തിനെതിരെ; തൃശൂരിന് ബാധകമല്ലന്ന് കോടിയേരി ബാലകൃഷ്ണന്‍


  പദ്ധതിയില്‍ നിറയെ വളവുകള്‍; സില്‍വര്‍ലൈന്‍ സെമി ഹൈസ്പീഡ് ട്രെയിന്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ


  സേവാദര്‍ശന്‍ കൂവൈറ്റിന്റെ കര്‍മ്മയോഗി പുരസ്‌ക്കാരം പി ശ്രീകുമാറിന് സമ്മാനിച്ചു; കേരളത്തിന്റെ സമൃദ്ധിയുടെ സ്രോതസ്സ് പ്രവാസികളെന്ന് ഗോവ ഗവര്‍ണര്‍


  ആഗോള രാഷ്ട്ര നേതാക്കളില്‍ ജനപ്രീതിയില്‍ ഇപ്പോഴും മുന്നില്‍ മോദി തന്നെ; ഏറ്റവും പിന്നില്‍ ബ്രിട്ടന്‍റെ ബോറിസ് ജോണ്‍സണ്‍


  വീണ്ടും അഖിലേഷ് യാദവിന് തിരിച്ചടി; ബിജെപിയിലെത്തിയ മരുമകള്‍ അപര്‍ണ യാദവിനെ അനുഗ്രഹിക്കുന്ന മുലായം സിങ്ങ് യാദവിന്‍റെ ചിത്രം വൈറല്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.