×
login
ഒമിക്രോണ്‍ വകഭേദം ‍എളുപ്പം പകരുമെങ്കിലും രോഗലക്ഷ്ണങ്ങള്‍ ദുര്‍ബലമാണെന്ന് ഡോ. ദേവി ഷെട്ടി‍; ആരും ഭയചകിതരാകേണ്ടതില്ലെന്നും ഡോക്ടര്‍

ഒമിക്രോണ്‍ വകഭേദത്തിന് ദുര്‍ബലമായ രോഗലക്ഷണങ്ങള്‍ മാത്രമേയുണ്ടാകൂവെന്ന് പ്രമുഖ ഹൃദ്രോഗവിദഗ്ധനും ബെംഗളൂരുവിലെ നാരായണ ഹൃദയാലയ സ്ഥാപകനുമായ ഡോ.ദേവീ ഷെട്ടി.

ബെംഗളൂരു: ഒമിക്രോണ്‍ വകഭേദത്തിന് ദുര്‍ബലമായ രോഗലക്ഷണങ്ങള്‍ മാത്രമേയുണ്ടാകൂവെന്ന് പ്രമുഖ ഹൃദ്രോഗവിദഗ്ധനും ബെംഗളൂരുവിലെ നാരായണ ഹൃദയാലയ സ്ഥാപകനുമായ ഡോ.ദേവീ ഷെട്ടി.

മാത്രമല്ല, ഒമിക്രോണിനെപ്പറ്റി ഭയചകിതരാകാന്‍ ഒന്നുമില്ലെന്നും ഡോ.ദേവീ ഷെട്ടി പറഞ്ഞു. കേന്ദ്രം തന്നെ കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ നല്‍കാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് പ്രതീക്ഷ പകരുന്ന കണ്ടെത്തലുമായി ഡോ. ദേവീ ഷെട്ടി രംഗത്തെത്തിയിരിക്കുന്നത്.


ഇത് എളുപ്പത്തില്‍ പകരുന്നതാണെങ്കിലും രോഗലക്ഷ്ണങ്ങള്‍ ദുര്‍ബലമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരാള്‍ക്ക് രോഗം പകരുമോ എന്നതല്ല, അയാളെ രോഗം മൂലം ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ട സ്ഥിതിയുണ്ടാകുമോ എന്നതാണ് പ്രധാനം. ആ ഭയം എന്തായാലും വേണ്ട. - ദേവീ ഷെട്ടി പറഞ്ഞു.

'എല്ലാവരോടുമുള്ള എന്‍റെ ഉപദേശം ആരും ഭയചകിതരാകരുതെന്നതാണ്. നമ്മള്‍ നേരത്തെ കടന്നുപോയതുപോലെ (രണ്ടാം തരംഗം) ഒമിക്രോണ്‍ മാരകമാവാന്‍ സാധ്യതയില്ല. അതിവേഗം പടര്‍ന്നുപിടിച്ചാല്‍ പോലും രാജ്യത്തിന് രോഗത്തെ കൈകാര്യം ചെയ്യാന്‍ സാധിക്കും. അത് കോവിഡ് രണ്ടാം തരംഗത്തില്‍ നമ്മള്‍ കണ്ടതാണ്.'- ഡോ. ദേവീ ഷെട്ടി പറഞ്ഞു.

'ഇപ്പോള്‍ നമ്മള്‍ എന്തിനെയും നേരിടാന്‍ ഒരുങ്ങിയിരിക്കുകയാണ്. നമുക്ക് ആവശ്യത്തിന് ഐസിയു ബെഡുകളുണ്ട്. മരുന്നുണ്ട്. രോഗത്തെ കൈകാര്യം ചെയ്യാനുള്ള ഡോക്ടര്‍മാരുമുണ്ട്. എല്ലാവരോടും എനിക്ക് പറയാനുള്ളത് മാസ്‌ക് ധരിക്കൂ, സാമൂഹ്യഅകലം പാലിക്കൂ എന്നതാണ്.'- അദ്ദേഹം പറഞ്ഞു.

  comment

  LATEST NEWS


  ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം; അനന്തമായി നീട്ടരുതെന്ന് കേരളത്തോട് സുപ്രീംകോടതി; നിയമന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.