×
login
71-ാം ജന്മദിനത്തില്‍ അധികമാരും പുറത്തറിയാത്ത നരേന്ദ്ര മോദിയുടെ ചില ജീവിത വിശേഷങ്ങറിയാം...

480 ചതുരശ്രയടി മാത്രം വലിപ്പമുള്ള വീട്ടില്‍ ജീവിച്ച മോദിയുടെ കുടുംബത്തിലെ ഏകവരുമാനം ഈ ചായക്കടയായിരുന്നു. 1965ല്‍ ഇന്ത്യാ-പാകിസ്ഥാന്‍ യുദ്ധ കാലത്ത് കൗമാരക്കാരനായ മോദി റെയില്‍വേ സ്‌റ്റേഷനില്‍ തീവണ്ടികളിലത്തുന്ന യുദ്ധജവാന്‍മാര്‍ക്ക് ചായ വില്‍ക്കുമായിരുന്നു.

ന്യൂദല്‍ഹി: 71ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചില ജീവിത വിശേഷങ്ങള്‍ അറിയാം:

പട്ടാളത്തില്‍ ചേരാന്‍ മോഹിച്ച കുട്ടി

കുട്ടിയായിരിക്കുമ്പോള്‍ നരേന്ദ്രമോദി ഇന്ത്യന്‍ പട്ടാളത്തില്‍ ചേരുന്നത് സ്വപ്‌നം കണ്ടു. ജാംനഗറിലെ ഒരു സൈനിക സ്‌കൂളില്‍ ചേരാനായിരുന്നു മോഹം. എന്നാല്‍ കുടുംബത്തിലെ തുച്ഛവരുമാനം കാരണം സ്വപ്‌നം നടക്കാതെ പോയി.

ഗുജറാത്തിലെ മഹേസന ജില്ലയിലെ വാഡ്‌നഗര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഒരു കൊച്ചുചായക്കടയായിരുന്നു മോദിയുടെ അച്ഛന്. വെറും 480 ചതുരശ്രയടി മാത്രം വലിപ്പമുള്ള വീട്ടില്‍ ജീവിച്ച കുടുംബത്തിലെ ഏകവരുമാനം ഈ ചായക്കടയായിരുന്നു. 1965ല്‍ ഇന്ത്യാ-പാകിസ്ഥാന്‍ യുദ്ധ കാലത്ത് കൗമാരക്കാരനായ മോദി റെയില്‍വേ സ്‌റ്റേഷനില്‍ തീവണ്ടികളിലത്തുന്ന യുദ്ധജവാന്‍മാര്‍ക്ക് ചായ വില്‍ക്കുമായിരുന്നു. അപ്പോഴും പട്ടാളക്കാരനാകണമെന്ന മോഹം മോദിയുടെ ഉള്ളില്‍ അണയാതെ കിടന്നു.

സംവാദി, പ്രാസംഗികന്‍

വാഡ്‌നഗറിലെ സ്‌കൂളില്‍ പഠിച്ച മോദി ബഹിര്‍മുഖനായിരുന്നു. സംവാദങ്ങളിലും ചര്‍ച്ചകളിലും പങ്കെടുക്കുമായിരുന്നു. മണിക്കൂറുകള്‍ സ്‌കൂള്‍ ലൈബ്രറിയില്‍ ചെലവിടുമായിരുന്നു.

സംവാദത്തിലും പ്രസംഗത്തിലും വാദമുഖങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ മോദിക്ക് പ്രത്യേക മിടുക്കുണ്ടായിരുന്നു. സജീവരാഷ്ട്രീയത്തിലിറങ്ങിയപ്പോള്‍ ഈ കഴിവ് തുണയായി. ഈ വാദപ്രതിവാദസാമര്‍ത്ഥ്യമാണ് പിന്നീട് ബിജെപി വക്താവാകാന്‍ സഹായകരമായത്. കരുത്തുറ്റ പ്രാസംഗികനായ മോദി പിന്നീട് ഗുജറാത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു.

പരിവ്രാജക മോഹം

ചെറിയപ്രായത്തിലെ സ്വാമി വിവേകാനന്ദനിലേക്ക് ആകൃഷ്ടനായി. വിവേകാന്ദന്റെ ജീവിതം സ്വന്തം ജീവിതത്തില്‍ പ്രതിഫലിപ്പിക്കാന്‍ മോഹിച്ചു. പരിത്യാഗത്തി്‌ന്റെയും സംന്യാസത്തിന്റെയും ജീവിതം സ്വപ്‌നം കണ്ടു. അങ്ങിനെ ഉപ്പ്, മുളക്, എണ്ണ, ശര്‍ക്കര എന്നിവ കഴിക്കുന്നത് ഉപേക്ഷിച്ചു. സംന്യാസമോഹം അദ്ദേഹത്തെ ഗുജറാത്തില്‍ നിന്നും പശ്ചിമബംഗാളിലേക്കും അവിടെ നിന്നും ഹിമാലയത്തിലേക്കും എത്തിച്ചു.

ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്‍റെ സായുധസമരത്തെ തള്ളി അഹിംസയില്‍ ഉറച്ചു നിന്ന മോദി

1973ല്‍ ഗുജറാത്തില്‍ ആഞ്ഞടിച്ച നവനിര്‍മ്മാണ്‍ സമരത്തില്‍ മോദിയും പങ്കാളിയായി. സ്വാതന്ത്ര്യസമരസേനാനി ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലായിരുന്നു ഈ അഴിമതിക്കെതിരായ, ഭരണവര്‍ഗ്ഗത്തിനെതിരായ സമരം. ഗുജറാത്തിലും ബീഹാറിലും സമരം ആളിക്കത്തി. ഈ സമരത്തില്‍ മോദിയും പങ്കാളിയായി. ജയ്പ്രകാശ് നാരായണനെ കാണാന്‍ ഭാഗ്യമുണ്ടായി. തൊഴിലാളി വര്‍ഗ്ഗനേതാവ് ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെയും മോദിക്ക് പരിചയപ്പെടാനായി. ഈ ജനപ്രിയസമരത്തെ അടിച്ചമര്‍ത്താന്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അന്ന് ആര്‍എസ് എസ് നേതാവ് നാനാജി ദേശ്മുഖുമായും നരേന്ദ്രമോദിയുമായും ചര്‍ച്ച നടത്തിയ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ഇന്ദിരാഗാന്ധിക്കെതിരെ സായുധ സമരം നടത്തണമെന്ന് നിര്‍ദേശിച്ചു. എന്നാല്‍ അഹിംസാമര്‍ഗ്ഗത്തില്‍ നവനിര്‍മ്മാണ്‍ സമരം മുന്നോട്ട് കൊണ്ടുപോകാന്‍ മോദി ശഠിക്കുകയായിരുന്നു.

ധിരുഭായ് അംബാനി പ്രവചിച്ചു: "ഒരു നാള്‍ ഇയാള്‍ പ്രധാനമന്ത്രിയാകും"

2014ല്‍ മോദി പ്രധാനമന്ത്രിയാകുന്നതിന് 20 വര്‍ഷം മുന്‍പേ റിലയന്‍സ് ഗ്രൂപ്പ് സ്ഥാപകനായ ധിരുഭായ് അംബാനി പ്രവചിച്ചു: മോദി ഒരുനാള്‍ പ്രധാനമന്ത്രിയാകും.

അനില്‍ അംബാനിയാണ് പിന്നീട് ഇക്കാര്യം പങ്കുവെച്ചത്. 1990കളില്‍ ധിരുഭായ് അംബാനി ഒരു നാള്‍ നരേന്ദ്രമോദിയെ അത്താഴത്തിന് ക്ഷണിച്ചു. മോദി മടങ്ങിയശേഷം ധിരൂഭായ് അംബാനി മകന്‍ അനില്‍ അംബാനിയോട് പറഞ്ഞത്രെ: 'ഒരു നാള്‍ എല്ലാ വിജയവും വരിക്കാന്‍ പോകുന്ന അധികമാരുമറിയാത്ത വ്യക്തിയാണ്. ഇയാള്‍ ഒരു നാള്‍ പ്രധാനമന്ത്രിയാകും.'

  comment

  LATEST NEWS


  മുല്ലപ്പെരിയാറിൽ കേരളത്തെ വിമർശിച്ച് സുപ്രീംകോടതി; കേരളം ചര്‍ച്ചകള്‍ക്ക് തയ്യാറാകണം, ജനങ്ങളുടെ സുരക്ഷ പ്രധാനം, വിഷയത്തിൽ രാഷ്ട്രീയം കലർത്തരുത്


  കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തി; കോട്ടയത്ത് പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവ് മരിച്ച നിലയിൽ


  ഗുരുതര സുരക്ഷാ പിഴവുകള്‍; ക്രോം ഉപയോഗിക്കുന്നവര്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാം;വീഴ്ചകള്‍ തുറന്ന് സമ്മതിച്ച് ഗൂഗിള്‍;വേഗം അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനി


  കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനായുള്ള 'റൂം ഫോര്‍ റിവര്‍' പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കി വരുന്നെന്ന് മുഖ്യമന്ത്രി


  പരിമിതികൾ പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം; കാർഗിലിലേക്ക് 2500 കി.മി പ്രത്യേക സ്കൂട്ടറിൽ യാത്ര ചെയ്ത് റെക്കോഡ് നേടി ഭിന്നശേഷിക്കാരനായ ദമ്പതിമാർ


  മയക്കുമരുന്ന് കേസില്‍ ആര്യനെ മോചിപ്പിക്കാന്‍ 25 കോടിയെന്ന കൈക്കൂലി ആരോപണം തള്ളി എന്‍സിബി; അടിസ്ഥാന രഹിതമെന്ന് സമീര്‍ വാംഖഡെ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.