login
മേയ് രണ്ടിന് ദീദിക്ക് ജനങ്ങള്‍ മുന്‍ മുഖ്യമന്ത്രി പദവി നല്‍കും; മമത ബാനര്‍ജി‍യെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രതിഷേധം എന്ന രാഷ്ട്രീയത്തിനപ്പുറം അപകടകരമായ പകപോക്കലാണ് ഇപ്പോള്‍ മമതയുടെ രാഷ്ട്രീയമെന്നും മോദി.

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മേയ് രണ്ടിന് പശ്ചിമ ബംഗാളിലെ ജനങ്ങള്‍ ദീദിക്ക് (മമത ബാനര്‍ജി) മുന്‍ മുഖ്യമന്ത്രി എന്ന സര്‍ട്ടിഫിക്കെറ്റ് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസന്‍സോളില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

വികസനത്തെ എതിര്‍ക്കുന്ന, വിശ്വാസത്തേക്കാള്‍ പ്രതികാരത്തിന് മുന്‍ഗണന നല്‍കുന്ന, ഭരണത്തിന്മേല്‍ രാഷ്ട്രീയം കലര്‍ത്തുന്ന  ഒരു സര്‍ക്കാരിന് പശ്ചിമ ബംഗാളിന് ഒരു ഗുണവും ചെയ്യാന്‍ കഴിയില്ല. അതിനാല്‍, സമ്പൂര്‍ണ പരിവര്‍ത്തനമാണ് ബംഗാള്‍ ആഗ്രഹിക്കുന്നത്.  

അധികാരത്തിലേറിയതോടെ മമത അഹങ്കാരി ആയി മാറി. ബംഗാളിന്റേതടക്കം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍  കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ നിരവധി യോഗങ്ങള്‍ വിളിച്ചെങ്കിലും മമത പങ്കെടുത്തില്ല. കോവിഡ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വിളിച്ച അവസാന രണ്ടു യോഗങ്ങളിലും എല്ലാ മുഖ്യമന്ത്രിമാരും പങ്കെടുത്തെങ്കിലും മമത ബഹിഷ്‌കരിച്ചു. നീതി ആയോഗിന്റെയും ക്ലീന്‍ ഗംഗം മിഷന്റേയും യോഗങ്ങളിലും മമത പങ്കെടുത്തില്ല. പ്രതിഷേധം എന്ന രാഷ്ട്രീയത്തിനപ്പുറം അപകടകരമായ പകപോക്കലാണ് ഇപ്പോള്‍ മമതയുടെ രാഷ്ട്രീയമെന്നും മോദി.  

 

 

  comment

  LATEST NEWS


  കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.