×
login
നൂറ് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ റോഡ്; നിര്‍മാണ വേഗതയില്‍ റിക്കാര്‍ഡിട്ട് എക്സ്പ്രസ് വേ; അഭിനന്ദനം അറിയിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

മികച്ച നേട്ടം കൈവരിച്ച ക്യൂബ് ഹൈവേസ്, എല്‍ ആന്‍ഡ് ടി, ഗാസിയാബാദ് അലിഗഡ് എക്‌സ്പ്രസ് വേ പ്രൈവറ്റ് ലിമിറ്റഡ് (ജിഎഇപിഎല്‍) ടീമുകള്‍ക്ക് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി അഭിനന്ദനമറിയിച്ചു.

ന്യൂദല്‍ഹി: നൂറ് മണിക്കൂര്‍ കൊണ്ട് നൂറ് കിലോമീറ്റര്‍ റോഡ്. നിര്‍മാണത്തിലും എക്സ്പ്രസ് വേഗം കൈവരിച്ച് ഗാസിയാബാദ്-അലിഗഡ് എക്‌സ്പ്രസ് വേ. റോഡുകളുടെ നിര്‍മാണത്തിലെ റിക്കാര്‍ഡ് സമയമാണിത്. മികച്ച നേട്ടം കൈവരിച്ച ക്യൂബ് ഹൈവേസ്, എല്‍ ആന്‍ഡ് ടി, ഗാസിയാബാദ് അലിഗഡ് എക്‌സ്പ്രസ് വേ പ്രൈവറ്റ് ലിമിറ്റഡ് (ജിഎഇപിഎല്‍) ടീമുകള്‍ക്ക് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി അഭിനന്ദനമറിയിച്ചു.

ഗാസിയാബാദ്, അലിഗഡ് നഗരങ്ങളെ ബന്ധിപ്പിക്കുന്ന എന്‍എച്ച് 34ന്റെ നിര്‍മാണത്തിലാണ് റിക്കാര്‍ഡ് വേഗം കുറിച്ചത്. 118 കിലോമീറ്റര്‍ നീളത്തിലാണ് എക്സ്പ്രസ് വേ. ദാദ്രി, ഗൗതം ബുദ്ധ നഗര്‍, സിക്കന്തരാബാദ്, ബുലന്ദ്ഷഹര്‍, ഖുര്‍ജ എന്നിവയുള്‍പ്പെടെ ഉത്തര്‍പ്രദേശിലെ വിവിധ പട്ടണങ്ങളിലൂടെ കടന്നുപോകുന്ന ഈ പദ്ധതി ചരക്ക് നീക്കത്തെ സുഗമമാക്കുകയും വ്യാവസായിക, കാര്‍ഷിക മേഖലകള്‍ക്ക് ഗുണകരമായ വ്യാപാര പാതയായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് ഗഡ്കരി ട്വീറ്റ് ചെയ്തു.

പദ്ധതിയില്‍ കോള്‍ഡ് സെന്‍ട്രല്‍ പ്ലാന്റ് റീസൈക്ലിങ് (സിസിപിആര്‍) സാങ്കേതികവിദ്യയുടെ ഉപയോഗം നടപ്പാക്കിയിട്ടുണ്ട്. 20 ലക്ഷം ചതുരശ്ര മീറ്റര്‍ റോഡ് ഉപരിതലം വരുന്ന 90 ശതമാനം വസ്തുക്കളും ഉപയോഗപ്പെടുത്തുന്നതാണ് സാങ്കേതികവിദ്യ. ഈ രീതിയിലൂടെ, ഇന്ധന ഉപഭോഗവും അനുബന്ധ ഹരിതഗൃഹ വാതക ഉദ്ഗമനവും ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.