×
login
ഗാസിയാബാദില്‍ മുസ്ലിം വയോധികനെ ചെറുപ്പക്കാര്‍ മര്‍ദ്ദിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച സമാജ് വാദി നേതാവിനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു

ഹിന്ദുയുവാക്കള്‍ ജയ് ശ്രീറാം വിളിക്കാത്തതിന് മുസ്ലിം വയോധികനെ മര്‍ദ്ദിച്ചു എന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചതില്‍ പ്രധാനികളിലൊരാളായ സമാജ് വാദി പാര്‍ട്ടി നേതാവ് ഉമേദ് പെഹ്ലവാന്‍ ഇദ്രിസിയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. മതസ്പര്‍ധ വളര്‍ത്താന്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചു എന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് ഉപയോഗിച്ചാണ് കേസെടുത്തിരിക്കുന്നത്.

ലഖ്നോ:  ജയ് ശ്രീറാം വിളിക്കാത്തതിന് ഹിന്ദുയുവാക്കള്‍ മുസ്ലിം വയോധികനെ മര്‍ദ്ദിച്ചു എന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചതില്‍ പ്രധാനികളിലൊരാളായ സമാജ് വാദി പാര്‍ട്ടി നേതാവ് ഉമേദ് പെഹ്ലവാന്‍ ഇദ്രിസിയെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. മതസ്പര്‍ധ വളര്‍ത്താന്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചു എന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് ഉപയോഗിച്ചാണ് കേസെടുത്തിരിക്കുന്നത്.  

മുസ്ലിം വയോധികനായ അബ്ദുള്‍ സമദ് സെയ്ഫിയുമായി ഇദ്രിസി ഫേസ്ബുക്ക് ലൈവ് നടത്തിയിരുന്നു. ഇതില്‍ ജയ്ശ്രീറാം വിളിക്കാത്തതിനാണ് അബ്ദുള്‍ സമദ് സെയ്ഫിയെ ഒരു കൂട്ടം ഹിന്ദു യുവാക്കള്‍ മര്‍ദ്ദിച്ചത് എന്ന രീതിയിലാണ് വാര്‍ത്ത വളച്ചൊടിച്ച് അദ്ദേഹം അവതരിപ്പിച്ചത്. ജയ് ശ്രീറാം വിളിക്കാത്തതിന്‍റെ പേരില്‍ ഗാസിയാബാദില്‍ മുസ്ലിംവൃദ്ധനെ ആക്രമിച്ചു എന്നും താടി മുറിച്ചുമാറ്റിയെന്നും വന്ദേമാതരം, ജയ്ശ്രീറാം എന്നിവ വിളിക്കാന്‍ നിര്‍ബന്ധിച്ചെന്നും മറ്റുമാണ് വീഡിയോ പ്രചരിച്ചത്.  ഇദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് ലൈവ് വൈറലാവുകയും ഒട്ടേറെപ്പേര്‍ ഈ വാര്‍ത്ത ഷെയര്‍ ചെയ്യുകയുമുണ്ടായി. പൊലീസ് കേസെടുത്തതിന് പിന്നാലെ ഇദ്ദേഹം ഒളിവില്‍ പോവുകയായിരുന്നു. 

ഗാസിയാബാദ് പൊലീസ് പിന്നീട് വൃദ്ധനെ മര്‍ദ്ദിച്ച പര്‍വേഷ്, ആരിഫ്, ആദില്‍, മുഷാഹിദ് എന്നിവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തായത്. ജൂണ്‍ അഞ്ചിനാണ് ഈ സംഭവം നടന്നതെന്നും തികച്ചും വ്യക്തിപരമായ ഒരു പ്രശ്‌നത്തിന്‍റെ പേരിലാണ് വൃദ്ധനെ സംഘം മര്‍ദ്ദിച്ചതെന്നും പ്രതികള്‍ വെളിപ്പെടുത്തി.  സ്വന്തം പ്ലാറ്റ് ഫോമില്‍ വ്യാജവീഡിയോ പ്രചരിപ്പിക്കാന്‍ അനുവദിച്ചതിന്  ട്വിറ്ററിനെതിരെയും ഈ വ്യാജവീഡിയോ ട്വിറ്ററില്‍  പ്രചരിപ്പിച്ച ഏതാനും വ്യക്തികള്‍ക്കെതിരെയും police/' class='tag_highlight_color_detail'>യുപി പൊലീസ് കേസെടുത്തിട്ടുണ്ട്.

ഈ കേസില്‍ വ്യാജട്വീറ്റുകള്‍ പ്രചരിച്ച കുറ്റത്തിന്‍റെ പേരില്‍ ചോദ്യം ചെയ്യലിനായി ഏഴ് ദിവസത്തിനുള്ളില്‍ ട്വിറ്ററിന്‍റെ ഇന്ത്യയിലെ എംഡി മനീഷ് മഹേശ്വരിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഗാസിയാബാദ് പൊലീസ് നോട്ടീസയച്ചിട്ടുണ്ട്. ക്രിമിനല്‍ നിയമം 166ാം വകുപ്പനുസരിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്നും ചില കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്നും ഗാസിയാബാദ് റൂറല്‍ എസ്പി ഇറാജ് രാജ പറഞ്ഞു. ഏഴ് ദിവസത്തെ സമയമാണ് നല്‍കിയിരിക്കുന്നതെന്നും അതിനുള്ളില്‍ ഹാജരാകണമെന്നും അദ്ദേഹം പറഞ്ഞു. ലോനി ബോര്‍ഡര്‍ പൊലീസ് സ്റ്റേഷനിലാണ് ഹാജരാകേണ്ടത്.

സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് നടി സ്വര ഭാസ്‌കര്‍, കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഗാസിയാബാദിലെ മുസ്ലിം വൃദ്ധനെക്കുറിച്ചുള്ള വ്യാജ വീഡിയോ ട്വിറ്ററില്‍ പ്രചരിപ്പിച്ചത്. 

  comment

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.