മോദി സര്‍ക്കാരിന്‍റെ ഉക്രൈനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ദൗത്യത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവിന്‍റെ മകള്‍. ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് നേതാവ് സുമിത്ര കുമാരി യാദവിന്‍റെ മകള്‍ വിശാഖാ യാദവാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത്.
ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്‍റെ ഉക്രൈനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ദൗത്യത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവിന്‍റെ മകള്‍. ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് നേതാവ് സുമിത്ര കുമാരി യാദവിന്‍റെ മകള്‍ വിശാഖാ യാദവാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത്.
യാതൊരു അടിസ്ഥാനവുമില്ലാത്ത വിമര്‍ശനമാണ് വിശാഖാ യാദവ് ഉയര്‍ത്തിയത്. 'റൊമാനിയയില്‍ നിന്നും പോളണ്ടില്‍ നിന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വിമാനസര്‍വ്വീസ് നല്‍കുന്നത്. എന്നാല്‍ ഉക്രൈനില്‍ നിന്നും വിമാനമില്ല. അപ്പോള്‍ അതിനെ ഒഴിപ്പിക്കല്‍ ദൗത്യം എന്ന് എങ്ങിനെ പറയാന്‍ കഴിയും?'- വിശാഖാ യാദവ് ചോദിക്കുന്നു. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള വിശാഖാ യാദവിന്‍റെ ഈ വീഡിയോ ക്ലിപ്പ് പ്രസിദ്ധീകരിച്ചത് പ്രണോയ്റോയിയുടെ എന്‍ഡിടിവിയാണ്.
ഈ വിഡിയോ ക്ലിപ് വൈകാതെ രാഹുല്‍ ഗാന്ധി തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചു: 'ഒഴിപ്പിക്കല്‍ ഒരു കടമയാണ്. ഔദാര്യമല്ല' എന്ന കുറിപ്പോടെയാണ് രാഹുല്‍ഗാന്ധി ഈ വീഡിയോ പങ്കുവെച്ചത്. നേരത്തെ നടത്തിയ ആസൂത്രണത്തിന്‍റെ ഭാഗമായി പിന്നാലെ രണ്‍ദീപ്‌സിങ് സുര്‍ജേവാലയും ഇതേ വീഡിയോ പങ്കുവെച്ചു. 'ഈ പെണ്‍കുട്ടി മോദി സര്‍ക്കാരിന്‍റെ വ്യാജ പിആര്‍ വര്‍ക്ക് പൊളിച്ചു. പ്രധാമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതിരോധമന്ത്രിയും തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടില്‍ നില്‍ക്കുമ്പോള്‍ ഉക്രൈനില്‍ കുട്ടികള്‍ നേരിടേണ്ടി വന്നത് കടുത്ത പരീക്ഷണമാണ്. ഇത് കേള്‍ക്കൂ'- ഇതായിരുന്നു സുര്‍ജേവാല വീഡിയോയ്ക്കൊപ്പം പങ്കുവെച്ച കുറിപ്പ്.
വാസ്തവത്തില്‍ ലോകമാകെ പ്രശംസ നേടിയ ഒന്നായിരുന്നു ഗംഗാദൗത്യം. ഇതുവഴി 80 ലധികം വിമാനങ്ങളിലായി 17000ല്‍ പരം വിദ്യാര്‍ത്ഥികളെ ഉക്രൈനില്‍നിന്നുംഒഴിപ്പിച്ചു. ഈ ദൗത്യത്തിനായി മൂന്ന് കേന്ദ്രമന്ത്രിമാരെ വരെ ഉക്രൈനിലേക്ക് കേന്ദ്ര സര്‍ക്കാര്‍ അയച്ചിരുന്നു. അയല്‍രാജ്യമായ നേപ്പാളിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് അവിടുത്തെ കുട്ടികളെയും കേന്ദ്രം ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ ഭാഗമാക്കി. ഇത്രയും മികച്ച ദൗത്യം നടത്തിയിട്ടും രാഹുല്‍ഗാന്ധിയും എന്‍ഡിടിവിയും കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരിനെ ചെളിവാരിയെറിയാനുള്ള വാര്‍ത്തകള്‍ പടച്ചുവിടുകയാണ്.
ഖാര്‍കിവ് എന്ന ഉക്രൈന്‍നഗരത്തില്‍നിന്നുള്ള വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നത് ശ്രമകരമായപ്പോള്‍ ഒരു ഘട്ടത്തില്‍ പ്രധാനമന്ത്രി മോദി തന്നെ റഷ്യന്‍ പ്രസിഡന്‍റ് പുടിനെ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കേണ്ടതിന്‍റെ ആവശ്യകത ചുണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്ന് റഷ്യയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നതില്‍ സഹകരണം വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റവുമധികമായി ഉപരിപഠനത്തെ ആശ്രയിക്കുന്ന നഗരമാണ് ഖാര്‍കീവ്.
തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 15,000 കടന്ന് സജീവകേസുകള്‍
സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും
ഡോ. കെവി. പണിക്കര്‍: വൈക്കം സത്യഗ്രഹത്തിലെ സൂര്യതേജസ്
നാനിയുടെ 'ദസറ' ആദ്യ ദിനം വാരിയത് കോടികള്‍; നാനിയ്ക്കൊപ്പം ശ്രദ്ധേയരായി കീര്‍ത്തി സുരേഷും ഷൈന്‍ ടോം ചാക്കോയും സായ് കുമാറും
പോലീസ് സ്റ്റേഷനുകള്‍ മര്‍ദന കേന്ദ്രങ്ങളായി മാറി; പിണറായി ഭരണത്തില്‍ കേരളത്തിലുണ്ടാകുന്നത് മനോഹരന്റേത് പോലുള്ള കുടുംബങ്ങള്‍: സി.കെ. പത്മനാഭന്‍
വാവ സുരേഷിന് പാമ്പുപിടിക്കണമെങ്കില്‍ വനംവകുപ്പിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ട്ടിഫിക്കറ്റുള്ളവര്‍ പാമ്പു പിടിക്കുന്നത് അപകടരമായ രീതിയില്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്