×
login
അതിര്‍ത്തിയിലെ ശാന്തതയ്ക്ക് ഇരു രാജ്യങ്ങളും തീരുമാനിച്ചാല്‍ മതി; ഭീകരരെ സഹായിക്കില്ലെന്ന് പാക്കിസ്ഥാന്‍ ഉറപ്പ് നല്‍കണമെന്ന് ഇന്ത്യ

പാക്കിസ്ഥാന്‍ അയ്യായിരത്തിലേറെ തവണ വെടിനിര്‍ത്തല്‍ ലംഘിച്ചതായും അതിര്‍ത്തിയില്‍ ഭീകരരെ നുഴഞ്ഞുകയറാന്‍ സഹായിക്കുകയാണ്. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ മയക്കുമരുന്ന് കച്ചവടങ്ങളാണ് നടത്തുന്നതെന്നും ഇന്ത്യ

ന്യൂദല്‍ഹി : അതിര്‍ത്തിയില്‍ സ്വസ്ഥതയും ശാന്തതയും ഉറപ്പാക്കണമെന്നത് ഇരു രാജ്യങ്ങളും തീരുമാനിച്ചാല്‍ മാത്രം നടക്കുന്നതാണ്. ഭീകരരെ സഹായിക്കില്ലെന്ന് പാക്കിസ്ഥാന്‍ ഭരണകൂടം കൃത്യമായ ഉറപ്പ് നല്‍കണമെന്ന് ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ 78ാം പ്ലീനറി സമ്മേളനത്തില്‍ ഇന്ത്യയുട പ്രതിനിധി ആര്‍ മധുസൂദനനാണ് ഇക്കാര്യം അറിയിച്ചത്.  

പാക്കിസ്ഥാനുമായി ഇന്ത്യ എന്നും ചര്‍ച്ചക്ക് തയ്യാറാണ്. ഐക്യരാഷ്ട്രസഭയെ ഇക്കാര്യം പലതവണ അറിയിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ പ്രതിനിധി അറിയിച്ചു. അതിനിടെ ജമ്മുകശ്മീര്‍ വിഷയം തര്‍ക്കവിഷയമാണെന്നും ഇന്ത്യയുടെ നിലപാട് മേഖലയിലെ ജനാധിപത്യത്തിനെതിരെന്നും പാക്   പ്രതിനിധി മുനീര്‍ അക്രം യുഎന്നില്‍ അറിയിച്ചു.  

എന്നാല്‍ പാക്കിസ്ഥാന്റെ ഈ നടപടി അന്താരാഷ്ട്ര നിയമങ്ങളുടേയും ആവര്‍ത്തിച്ചുള്ള ലംഘനമാണെന്നും മധുസൂദന്‍ കുറ്റപ്പെടുത്തി. ഇന്ത്യയുടെ ആഭ്യന്തരകാര്യമായ ജമ്മുകശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ പാക്കിസ്ഥാന് യാതൊരു അവകാശമില്ല. പാക്കിസ്ഥാന്‍ അയ്യായിരത്തിലേറെ തവണ വെടിനിര്‍ത്തല്‍ ലംഘിച്ചതായും അതിര്‍ത്തിയില്‍ ഭീകരരെ നുഴഞ്ഞുകയറാന്‍ സഹായിക്കുകയാണ്. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ മയക്കുമരുന്ന് കച്ചവടങ്ങളാണ് നടത്തുന്നതെന്നും ഇന്ത്യന്‍ രൂക്ഷമായി തിരിച്ചടിച്ചു.  

 

 

 

  comment

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.