×
login
യുപി, ഗോവ, ഉത്തര്‍ഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ ബിജെപി തന്നെ; പഞ്ചാബില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയും; എബിപി സീ വോട്ടര്‍ സര്‍വേ പുറത്ത്

മണിപ്പൂരില്‍ ബിജെപി 25 സീറ്റുകല്‍ വരെ നേടും. സഖ്യ കക്ഷികള്‍ക്കൊപ്പം കേവല ഭൂരിപക്ഷം നേടുമെന്നും സര്‍വെ പറയുന്നു. കോണ്‍ഗ്രസിന് 18 മുതല്‍ 22 വരെ സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നും സര്‍വെ പറയുന്നു.

ന്യൂദല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി വെന്നിക്കൊടി പാറിക്കുമെന്ന് എബിപി സീ വോട്ടര്‍ സര്‍വേ റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ്, ഗോവ, ഉത്തര്‍ഖണ്ഡ്, മണിപ്പൂര്‍, ഗോവാ സംസ്ഥാനങ്ങളില്‍ ബിജെപി ഭരണം തുടരും. പഞ്ചാബില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമാകുമെന്നും സര്‍വെ ഫലം പറയുന്നു.  

ഉത്തര്‍പ്രദേശില്‍ വോട്ടിംഗ് ശതമാനം നിലനിര്‍ത്തി ആകെയുള്ള 403 സീറ്റില്‍ 250ന് അടുത്ത് സീറ്റുകളില്‍ വിജയിക്കുമെന്നാണ് പ്രവചനം. രണ്ടാമതെത്തുന്ന സമാജ് വാദി പാര്‍ട്ടിക്ക് 130 മുതല്‍ 138 സീറ്റ് വരെ ലഭിക്കും. ബിഎസ്പിക്ക് പരമാവധി 19 നും കോണ്‍ഗ്രസിന് മൂന്നുമുതല്‍ ഏഴ് സീറ്റ് വരെ ലഭിച്ചേക്കാം.  

മണിപ്പൂരില്‍ ബിജെപി 25 സീറ്റുകല്‍ വരെ നേടും. സഖ്യ കക്ഷികള്‍ക്കൊപ്പം കേവല ഭൂരിപക്ഷം നേടുമെന്നും  സര്‍വെ പറയുന്നു. കോണ്‍ഗ്രസിന് 18 മുതല്‍ 22 വരെ സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നും സര്‍വെ പറയുന്നു.

ഉത്തര്‍ഖണ്ഡില്‍ ബിജെപി 45 ശതമാനം വോട്ടുകള്‍ നേടി അധികാരത്തിലെത്തും. 70 അംഗ സഭയില്‍ 42 മുതല്‍ 46 സീറ്റുകള്‍വരെ നേടും. കോണ്‍ഗ്രസിന് ലഭിക്കുക് കേവലം 35 ശതമാനം വോട്ടുകളാണ്. പരമാവധി 25 സീറ്റുകള്‍ ലഭിക്കുമെന്നും പ്രവചിക്കുന്നു.  

40 അംഗ ഗോവാ നിയമസഭയില്‍ 24 മുതല്‍ 28 സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലെത്തും. കോണ്‍ഗ്രസിന് പരാമവധി അഞ്ചും ആംആദ്മി പാര്‍ട്ടി ഏഴ് സീറ്റ് വരെ നേടുമെന്നും സര്‍വെ പറയുന്നു.

കോണ്‍ഗ്രസിന് പഞ്ചാബ് നഷ്ടമാകുമെന്നും പരമാവധി 47 സീറ്റുകളിലേയ്ക്ക് ഒതുങ്ങുമെന്നാണ് സര്‍വെ റിപ്പോര്‍ട്ട്.  അകാലിദളിന് 17 മുതല്‍ 25 സീറ്റുകള്‍ വരെ ലഭിക്കും. എഎപിക്ക് 55 സീറ്റുകള്‍ വരെ ലഭിക്കാമെന്നും സര്‍വെ പ്രവചിക്കുന്നു.  

 

 

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.