×
login
ഇഡി‍‍യുടെ വിശ്വാസ്യതയെ ഇനി പ്രതിപക്ഷത്തിന് ചോദ്യം ചെയ്യാനാവില്ല ; മമതയുടെ മന്ത്രിയെയും 50 കോടിയും പിടിച്ചു; ഇഡിക്ക് മമതയുടെ 100 മാര്‍ക്ക്

ഇഡി പീഢിപ്പിക്കുന്നു, പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു...എന്നൊക്കെയുള്ള സാധാരണ സ്ക്രിപ്റ്റ് ഇനി ജനങ്ങളുടെ ഇടയില്‍ ചെലവാകില്ല. പ്രതിപക്ഷ നേതാക്കളുടെ കേന്ദ്രകമ്മിറ്റിയായ ബംഗാളിലാണ് ഇഡി എല്ലാവര്‍ക്കും സ്വീകാര്യമായ വേട്ട നടത്തിയത്. മമതയുടെ മന്ത്രിയെ കയ്യോടെ പിടികൂടുകയും 50 കോടിയുടെ കള്ളപ്പണം പിടിച്ചെടുക്കുകയും ചെയ്തു.

ന്യൂദല്‍ഹി:  ഇഡി പീഢിപ്പിക്കുന്നു, പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു...എന്നൊക്കെയുള്ള സാധാരണ സ്ക്രിപ്റ്റ് ഇനി ജനങ്ങളുടെ ഇടയില്‍ ചെലവാകില്ല. പ്രതിപക്ഷ നേതാക്കളുടെ കേന്ദ്രകമ്മിറ്റിയായ ബംഗാളിലാണ് ഇഡി എല്ലാവര്‍ക്കും സ്വീകാര്യമായ വേട്ട നടത്തിയത്. മമതയുടെ മന്ത്രിയെ കയ്യോടെ പിടികൂടുകയും 50 കോടിയുടെ കള്ളപ്പണം പിടിച്ചെടുക്കുകയും ചെയ്തു.  

ഇതിനെതിരെ ഒരക്ഷരം ഉരിയാടിയില്ലെന്ന് മാത്രമല്ല, ഇഡിയ്ക്ക് 100ല്‍ 100 മാര്‍ക്കും മമത ബാനര്‍ജി നല്‍കുകയും ചെയ്തു. ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിരോധത്തിലായി. മുന്‍പ് ശരദാ ചിട്ടിക്കേസും മലയാളി മാധ്യമപ്രവര്‍ത്തകന്‍ മാത്യു സാമുവലിന്‍റെ നാരദാ ഒളിക്യാമറാ വേട്ടയും തൃണമൂല്‍ മന്ത്രിമാരെയും തൃണമൂല്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരെയും വേട്ടയാടിയപ്പോള്‍ മമത ഇഡിയെ വിമര്‍ശിച്ചിരുന്നു. പ്രതിരോധിച്ചിരുന്നു. എന്നാല്‍ പാര്‍ത്ഥ ചാറ്റര്‍ജിയുടെ സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപക നിയമനത്തിലെ അഴിമതി ഇഡി പുറത്തുകൊണ്ടുവന്നപ്പോള്‍ മമത അത് നിഷേധിച്ചില്ല.  


ഇതോടെ ഇനി ഇഡിയ്ക്കെതിരെ "വേട്ടയാടല്‍" വിമര്‍ശനം പതിവാക്കിയ ശിവസേനയുടെ സഞ്ജയ് റാവുത്തിനും ശരത് പവാറിനും രാഹുല്‍ ഗാന്ധിയ്ക്കും കര്‍ണ്ണാടകയിലെ ഡി.കെ. ശിവകുമാറിനും കശ്മീരിലെ ഫറൂഖ് അബ്ദുള്ളയ്ക്കും ഇനി മൗനം പാലിക്കാനേ കഴിയൂ. കുറെ വര്‍ഷങ്ങളായി ബംഗാളിലെ സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകനിയമനത്തെക്കുറിച്ച് പരാതികള്‍ ഉണ്ടായിരുന്നു. ഇക്കാര്യം ഒടുവില്‍ കൊല്‍ക്കത്ത ഹൈക്കോടതിയിലും എത്തി. ഹൈക്കോടതി ഇക്കാര്യത്തില്‍ സിബി ഐ അന്വേഷണം ആവശ്യപ്പെട്ടത്. സിബിഐയില്‍ നിന്നും കിട്ടിയ ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇഡി മന്ത്രിയുടെ വീട്ടിലും മന്ത്രിയുടെ അനുചരയായ അര്‍പ്പിത മുഖര്‍ജിയുടെയും വീടുകളില്‍ റെയ്ഡ് നടത്തിയത്. ഒടുവില്‍ ഇഡി ബംഗാളിലെ സാധാരണക്കാരുടെ കണ്ണിലുണ്ണിയായി. മമതയ്ക്കു പോലും ഇഡിയുടെ ഈ നീക്കം വലിയ ആഘാതമായിരിക്കുകയാണ്. നിവൃത്തിയില്ലാതെയാണ് മുഖം രക്ഷിക്കാന്‍ വലംകൈയായ പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസ്ഥാനത്ത് നിന്നും പാര്‍ട്ടി ചുമതലകളില്‍ നിന്നും ഒഴിവാക്കിയത്. പക്ഷെ സാധാരണക്കാരുടെ സ്വപ്നമായ അധ്യാപകജോലി വിറ്റ് കോടികള്‍ വാങ്ങുന്ന മന്ത്രിയെക്കുറിച്ച് മുഖ്യമന്ത്രിയായ മമതയ്ക്ക് അറിഞ്ഞിരുന്നില്ലേ എന്ന ചോദ്യം ഇടത്തരം ബംഗാളികള്‍ ചോദിച്ചുതുടങ്ങിയിരിക്കുന്നു. 

ഇഡിയെ ഉപയോഗിച്ചുള്ള അധികാരദുര്‍വിനിയോഗം തടയുക എന്ന പോസ്റ്ററുമായുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ പ്രകടനവും റാലിയും പതിവ് സംഭവമാണ്. ഇഡി കൂട്ടിലെ തത്തയാണെന്ന് വരെ പ്രതിപക്ഷ നേതാക്കള്‍ വ്യാഖ്യാനിച്ചു. ഇഡിയെ താറടിക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. അതുവഴി ചെയ്ത കുറ്റങ്ങളും ചെയ്യാനിരിക്കുന്ന അഴിമതികളും ഒളിച്ചുവെയ്ക്കുക എന്ന പ്രതിപക്ഷത്തിലെ അഴിമതിക്കാരായ നേതാക്കളുടെ തന്ത്രം ഇനി നടപ്പില്ല.  ജനം ഇതിനെ പൂര്‍ണ്ണമായും ഇനി വിശ്വസിക്കില്ല. കാരണം ബംഗാളിലെ പൊലീസിനോ ക്രൈംബ്രാഞ്ചിനോ സാധിക്കാത്തതാണ് ഇഡി ചെയ്തത്. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.