×
login
പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ പേരില്‍ മോദി സര്‍ക്കാരിന് കിട്ടേണ്ട തിളക്കം കെടുത്താന്‍ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ച് പ്രതിപക്ഷം

ഭാരതത്തിന്‍റെ തലസ്ഥാന നഗരിയില്‍ പുതിയ അടയാളമായി ഉയര്‍ന്നുകഴിഞ്ഞ പുതിയ പാര്‍ലമന്‍റ് മന്ദിരം പണിതുയര്‍ത്തിയത് മോദി സര്‍ക്കാരിന്‍റെ നേട്ടമല്ലാതാക്കാന്‍ ഒരുങ്ങി പ്രതിപക്ഷം. പുതിയ പാര്‍ലമെന്‍റ് മന്ദിരം മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമ്പോള്‍ കോണ്‍ഗ്രസും ത്രിണമൂലും ആം ആദ്മിയും ഉള്‍പ്പെടെ 19 പ്രതിപക്ഷ പാര്‍ട്ടികളും ചടങ്ങ് ബഹിഷ്കരിക്കും.

ന്യൂദല്‍ഹി: ഭാരതത്തിന്‍റെ തലസ്ഥാന നഗരിയില്‍ പുതിയ അടയാളമായി ഉയര്‍ന്നുകഴിഞ്ഞ പുതിയ പാര്‍ലമന്‍റ് മന്ദിരം പണിതുയര്‍ത്തിയത് മോദി സര്‍ക്കാരിന്‍റെ നേട്ടമല്ലാതാക്കാന്‍ ഒരുങ്ങി പ്രതിപക്ഷം. പുതിയ പാര്‍ലമെന്‍റ് മന്ദിരം മെയ് 28ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമ്പോള്‍ കോണ്‍ഗ്രസും ത്രിണമൂലും ആം ആദ്മിയും ഉള്‍പ്പെടെ 19 പ്രതിപക്ഷ പാര്‍ട്ടികളും ചടങ്ങ് ബഹിഷ്കരിക്കും.  

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ പണി  പല കാരണങ്ങളും ഉയര്‍ത്തി ആദ്യം മുതലേ തടസ്സപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. എന്നാല്‍ ഈ എതിര്‍പ്പുകളെയും കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികളെയും  ഇച്ഛാശക്തികൊണ്ട് അതിജീവിച്ചാണ് മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന ആഗോള സൗകര്യങ്ങളുള്ള പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ പണി പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ മോദി വാഗ്ദാനം ചെയ്തപോലെ അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പേ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം നടക്കുമെന്നായപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ അങ്കലാപ്പ് തുടങ്ങിയിരുന്നു. ആദ്യം പ്രധാനമന്ത്രിയല്ല, രാഷ്ട്രപതിയാണ് ഉദ്ഘാടനം ചെയ്യേണ്ടത് എന്നതായിരുന്നു കോണ്‍ഗ്രസ് ഉയര്‍ത്തിയ തടസ്സവാദം. പിന്നാലെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതേ പല്ലവി ഏറ്റുപിടിച്ചു. എന്നാല്‍ ചരിത്രത്തില്‍ ഇന്ദിരാഗാന്ധി പ്രധാനമനന്ത്രിയായിരുന്നപ്പോള്‍ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ അനക്സ് കെട്ടിടം ഉദ്ഘാടനം ചെയ്തതും രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ പാര്‍ലമെന്‍ര് ലൈബ്രറിക്കെട്ടിടം ഉദ്ഘാടനം ചെയ്തതും ചൂണ്ടിക്കാണിച്ചതോടെ ഈ വാദം പൊളിഞ്ഞു.  


ഇപ്പോള്‍ പുതിയ വാദമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. മോദി സര്‍ക്കാര്‍ ജനാധിപത്യത്തെ ഭീഷണിപ്പെടുത്തുന്നു എന്നും തന്നിഷ്ടപ്രകാരമാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരം പണിതത് എന്നുമാണ് ചടങ്ങ് ബഹിഷ്കരിക്കാന്‍ കാരണമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്.  

എന്തായാലും മെയ് 28ന് പ്രധാനമന്ത്രി മോദി നവഇന്ത്യയുടെ പ്രതീകമായ പുതിയ പാര്‍ലമെന്‍റ് മന്ദിരം മെയ് 28ന് ഉദ്ഘാടനം ചെയ്യും. 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.