വികസിത ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ ദൗത്യത്തെയും ലക്ഷ്യത്തെയും വഴിതിരിച്ചുവിടാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി ദേശീയ ആസ്ഥാനത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഉയര്‍ച്ചയും പ്രധാനമന്ത്രിയോടുള്ള വിദേശരാജ്യങ്ങളുടെ ആദരവും വളരെയധികം കഠിനാധ്വാനത്തിന്റെ അനന്തരഫലമാണ്.
ന്യൂദല്‍ഹി: പ്രതിപക്ഷപാര്‍ട്ടികള്‍ രാഷ്ട്രത്തെയും പ്രധാനമന്ത്രിയെയും അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും അവസാനിപ്പിച്ച് ഇന്ത്യയുടെ മുന്നേറ്റത്തിന്റെ ഭാഗമാകണമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. രാജ്യത്തിന്റെ വളര്‍ച്ചയെയും വികസനത്തെയും അവഹേളിക്കുകയോ അതിന് തടസ്സങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യരുത്.
വികസിത ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ ദൗത്യത്തെയും ലക്ഷ്യത്തെയും വഴിതിരിച്ചുവിടാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി ദേശീയ ആസ്ഥാനത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഉയര്‍ച്ചയും പ്രധാനമന്ത്രിയോടുള്ള വിദേശരാജ്യങ്ങളുടെ ആദരവും വളരെയധികം കഠിനാധ്വാനത്തിന്റെ അനന്തരഫലമാണ്.
ആ കഠിനാധ്വാനത്തിന്റെ ഫലമായാണ് വിവിധ മേഖലകളില്‍ കൈവരിച്ച പുരോഗതി. സാധാരണ കുടുംബത്തില്‍ പിറന്ന ഒരു രാഷ്ട്രതലവനെന്ന നിലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പോരാട്ടം തുടരുന്ന ലോകരാഷ്ട്രങ്ങള്‍ക്കും ജനങ്ങള്‍ക്കും പ്രചോദനമാണ്. ഇന്ത്യയിലെ ജനാധിപത്യം, ഇന്ത്യയിലെ ഭരണം, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥ എന്നിവയെല്ലാം ലോകജനതയും ഇന്ത്യയിലെ ജനങ്ങളും അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലുള്ള ഇന്ത്യയുടെ ഉയര്‍ച്ച ലോകത്തിലെ എല്ലാ ആളുകള്‍ക്കും സമാധാനം, അവസരം, വികസനം, സുസ്ഥിരത എന്നിവ നല്‍കുന്ന ഒന്നായിരിക്കും. ഇന്ത്യയിലെ ജനങ്ങളും ലോകവുമിത് തിരിച്ചറിയുകയും ആഘോഷിക്കുകയും ചെയ്യുന്നു.
എന്നാല്‍ പ്രധാനമന്ത്രിയെ മാത്രമല്ല, നമ്മുടെ രാജ്യത്തെയും നമ്മുടെ ജനാധിപത്യത്തെ സംവിധാനങ്ങളെയും സ്ഥാപനങ്ങളെയും മാധ്യമങ്ങളെയും ഉള്‍പ്പെടെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് രാഹുലിനെ പോലുള്ള പ്രതിപക്ഷ രാഷ്ട്രീയക്കാരുടെ നാണംകെട്ട ശീലമായി മാറിയിരിക്കുന്നു. ഇന്ത്യയുടെ നേട്ടങ്ങളെ ഇകഴ് ത്തുകയും പുരോഗതിയെ കുറച്ചുകാണിക്കുകയുമാണവര്‍. രാജ്യത്തിന്റെ വളര്‍ച്ച അംഗീകരിക്കാതെ തെറ്റിദ്ധാരണാജനകമായ ഒരു വിവരണം സൃഷ്ടിക്കാനാണ് രാഹുല്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇബ്രാഹിമോവിച്ച്: സ്വീഡന് വേണ്ടി കൂടുതല്‍ ഗോള്‍ നേടിയ താരം
വിശ്രമമില്ലാതെ മൂന്ന് രാപകല്‍ ദുരന്തഭൂമിയില്‍ അശ്വിനി വൈഷ്ണവ്; ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആത്മവിശ്വാസം പകര്‍ന്ന് റെയില്‍വേ മന്ത്രി
യോഗത്തിനില്ലെന്ന് ഖാര്‍ഗെയും സ്റ്റാലിനും; കല്ലുകടിയെ തുടര്‍ന്ന് പ്രതിപക്ഷ നേതൃയോഗം മാറ്റിവച്ചു
സമ്പര്‍ക്ക് കാ സമര്ത്ഥന് കോഴിക്കോട്ട് തുടക്കം
സുമേഷിന് ജന്മനാടിന്റ അന്ത്യാഞ്ജലി
സുമേഷ് വധം സിപിഎം ആസൂത്രണം ചെയ്തത്: പി.കെ. കൃഷ്ണദാസ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി