തമിഴ്നാട്ടിലെ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്ററി സ്കൂളില്‍ മതപരിവര്‍ത്തനത്തെ എതിര്‍ത്ത ഹിന്ദു പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശക്തമായി പ്രതികരിച്ച ബിജെപി നേതാവ് അണ്ണാമലൈയ്ക്കെതിരെ ആസൂത്രിത സൈബര്‍ ആക്രമണം.
ബിജെപി നേതാവ് അണ്ണാമലൈ (ഇടത്ത്) ലാവണ്യ (വലത്ത്)
ചെന്നൈ: തമിഴ്നാട്ടിലെ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്ററി സ്കൂളില്‍ മതപരിവര്‍ത്തനത്തെ എതിര്‍ത്ത ഹിന്ദു പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശക്തമായി പ്രതികരിച്ച ബിജെപി നേതാവ് അണ്ണാമലൈയ്ക്കെതിരെ ആസൂത്രിത സൈബര്‍ ആക്രമണം.
നേരത്തെ ബിജെപി പുറത്തുവിട്ട വീഡിയോയില്‍ ആത്മഹത്യ ചെയ്ത ലാവണ്യ എന്ന പെണ്‍കുട്ടി തന്നെ മതപരിവര്‍ത്തനം നടത്താന്‍ സ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ചതായി പെണ്‍കുട്ടി വിശദീകരിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടേതായി പറയുന്ന പുതിയൊരു വീഡിയോ പുറത്തുവന്നിരിക്കുകയാണ്. അതില്‍ ഹോസ്റ്റല്‍ വാര്ഡന് സഗായ മേരി ഏല്‍പ്പിച്ച അധിക ജോലികളുടെ സമ്മര്‍ദ്ദഫലമായാണ് ആത്മഹത്യ ചെയ്തതെന്ന് പെണ്‍കുട്ടി പറയുന്നതായാണ് പുതിയ വീഡിയോ. ഇതില്‍ മതപരിവര്‍ത്തനത്തെക്കുറിച്ച് പരാമര്‍ശമില്ലെന്നാണ് ബിജെപി വിരുദ്ധ ലോബികള്‍ പ്രചരിപ്പിക്കുന്നത്.
വ്യാഴാഴ്ച നുണപ്രചരിപ്പിച്ചതിന് അണ്ണാമലൈയെ അറസ്റ്റ് ചെയ്യണമെന്ന രീതിയില്‍ ട്വിറ്ററിലും മറ്റും പ്രതിഷേധം വ്യാപകമാവുകയാണ്. ഇപ്പോള്‍ കുറ്റമെല്ലാം ഹോസ്റ്റല്‍ വാര്‍ഡന്റെ മേല്‍ കെട്ടിവെച്ച് മതപരിവര്‍ത്തനം എന്ന പ്രശ്നം മായ്ച്ചുകളയാനാണ് പള്ളിയുടെയും ഡിഎംകെയുടെയും ബിജെപി വിരുദ്ധ ലോബിയുടെയും ശ്രമം. ഇതിന്റെ ഭാഗമായി ബിജെപിക്കും അണ്ണാമലൈയ്ക്കും വിഎച്ച്പി നേതാവ് മുത്തുവേലുവിനും എതിരെ ശക്തമായ പ്രചാരണമാണ് നടക്കുന്നത്.
തഞ്ചാവൂരിലെ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്ററി സ്കൂളിലെ 17 കാരി ലാവണ്യയാണ് പള്ളിസ്കൂള്‍ അധികൃതര്‍ മതംമാറാന്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. 10 ദിവസം ജീവന് വേണ്ടി പൊരുതിയ ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലാവണ്യ മരണത്തിന് കീഴടങ്ങിയത്. വിഷം കഴിച്ചായിരുന്നു മരണം. സ്കൂള്‍ അധികൃതര്‍ മതംമാറ്റാന്‍ പ്രേരിപ്പിച്ച വീഡിയോ ഉയര്‍ത്തിക്കാട്ടി ശക്തമായ സമരമാണ് ബിജെപി തമിഴ്നാട്ടില്‍ നടത്തിയത്. ഇത് മാധ്യമങ്ങളില്‍ വ്യാപകമായ ചര്‍ച്ചയായി മാറിയിരുന്നു. ലാവണ്യ മരിച്ചതിന്റെ പിറ്റേദിവസമാണ് കുട്ടിയുടെ അച്ഛനും അമ്മയും ഈ 44 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയുമായി പൊലീസിനെ സമീപിച്ചത്. ഈ വീഡിയോയിലാണ് മതപരിവര്‍ത്തനം നടത്താന്‍ പള്ളിസ്കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ചതായി ലാവണ്യ പറയുന്നത്. വിവാദ വീഡിയോയില്‍ ലാവണ്യ പറയുന്നത് ഇതാണ്: 'അവര്‍ (പള്ളിസ്കൂള്‍ അധികൃതര്‍) എന്റെ സാന്നിധ്യത്തില്‍ അച്ഛനമ്മമാരോട് എന്നെ ക്രിസ്ത്യന്‍ മതത്തിലേക്ക് ചേരാന്‍ നിര്‍ബന്ധിച്ചു. അങ്ങിനെയെങ്കില്‍ ഉപരിപഠനത്തിന് സഹായിക്കാമെന്ന് പറഞ്ഞു. ഞാന്‍ സമ്മതിക്കാത്തതിനാല്‍ അവര്‍ എന്നെ പീഡിപ്പിച്ചുകൊണ്ടിരുന്നു,'. ലാവണ്യ തന്നെ പീഡിപ്പിച്ച റാക്വല്‍ മേരി എന്ന ഇതേ സ്കൂളിലെ ഒരു കന്യാസ്ത്രീയെക്കുറിച്ചും പറയുന്നുണ്ട്. എന്നാല്‍ ഇവരെ പൊലീസ് ഇതുവരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.
ഈ വീഡിയോയെക്കുറിച്ച് വന്ന ചില പ്രതികരണങ്ങള്‍ നോക്കാം:
'മതപരിവര്‍ത്തനത്തിന്റെ പേരില്‍ ലാവണ്യ ആത്മഹത്യ ചെയ്തപ്പോള്‍ അവരുടെ മാതാപിതാക്കള്‍ക്ക് അതേപ്പറ്റി പറയാന്‍ പറ്റുന്നില്ല. നമ്മുടെ അന്തരീക്ഷം അതാണ്. ആ സംവിധാനം പെണ്‍കുട്ടിയെ ചോദ്യം ചെയ്യുന്നു, പ്രശ്നം ഒളിച്ചുവെയ്ക്കാന് ശ്രമിക്കുന്നു, ശ്രദ്ധ തിരിച്ചുവിടുന്നു,'- അഡ്വ. ശശാങ്ക ശേഖര്‍ ജാ കുറിച്ചു.
'പാവപ്പെട്ട ലാവണ്യയെപ്പോലുള്ള കുട്ടികള്‍ക്ക് ആവശ്യമായ ഭക്ഷണവും സുരക്ഷയും നല്ല വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളും ആരോഗ്യ പരിരക്ഷയും ലഭിക്കണം. അവര്‍ക്ക് മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള ക്ലാസ്സുകള്‍ ആവശ്യമില്ല,' എബിവിപി ദേശീയ പ്രസിഡന്റ് ഡോ. സുബ്ബയ്യ ഷണ്മുഖം പറയുന്നു.
ഇപ്പോള്‍ ഈ വീഡിയോ വ്യാജമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അന്ന് ഈ വീഡിയോയ്ക്കുള്ള പ്രതികരണം കണ്ട് തമിഴ്നാടും ഡിഎംകെയും ശരിക്കും ഞെട്ടി. അത്രയ്ക്ക് ശക്തമായ പ്രതികരണമായിരുന്നു തമിഴ്നാട് കണ്ടത്.
ഇതിനകം കേസില്‍ പൊലീസ് 62 കാരിയായ സഗായ മേരിയെ അറസ്റ്റ് ചെയ്തുകഴിഞ്ഞു. ഇപ്പോള്‍ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചിരിക്കുകയാണ് ലാവണ്യയുടെ മാതാപിതാക്കള്‍. അവരോട് തഞ്ചാവൂര്‍ ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരായി മൊഴിനല്‍കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. മാതാപിതാക്കളുടെ മൊഴി സീല്‍വെച്ച കവറില്‍ കൈമാറിയിട്ടുണ്ട്. ഒപ്പം വിവാദമായ വീഡിയോ (പെണ്‍കുട്ടി സ്കൂള്‍ അധികൃതര്‍ മതം മാറാന്‍ നിര്‍ബന്ധിച്ചു എന്ന് പറയുന്ന വീഡിയോ) ഷൂട്ട് ചെയ്ത ആളോട് വീഡിയോ ഉള്‍പ്പെട്ട മൊബൈല്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുതുവേല്‍ എന്ന ആളാണ് ഈ വീഡിയോ ഷൂട്ട് ചെയ്തത്. ഇതില്‍ എന്തെങ്കിലും എഡിറ്റിംഗ് നടന്നിട്ടുണ്ടോ എന്നാണ് കോടതി പരിശോധിക്കുന്നത്. വീഡിയോയും അത് റെക്കോഡ് ചെയ്ത സിഡിയും മൈലാപ്പൂരിലെ ഫോറന്‍സിക് ഡിപ്പാര്‍ട്മെന്റില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് കോടതി. അതേ സമയം വീഡിയോയുടെ പേരില്‍ മുതവേലിനെ പീഡിപ്പിക്കരുതെന്നും പൊലീസിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പെണ്‍കുട്ടി ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ചായിരിക്കണം പൊലീസ് അധികൃതരുടെ അന്വേഷണം. അല്ലാതെ ഒരു വ്യക്തിയുടെ വീഡിയോക്കുറിച്ചാകരുതെന്നും കോടതി പൊലീസിനോട് പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.
കേസില്‍ 37 സാക്ഷികളുണ്ട്. ഇതില്‍ 15 പേരെ ചോദ്യം ചെയ്തു കഴിഞ്ഞു.
കൊച്ചി നഗര ഗതാഗതത്തെ കുരുക്കി സോളിഡാരിറ്റി റാലി; പാലാരിവട്ടം മുതല്‍ എംജി റോഡ് വരെ വാഹനങ്ങള്‍ കുടുങ്ങി കിടന്നത് മണിക്കൂറൂകളോളം
ഏകീകൃത സിവില്‍ നിയമം ഉടന്‍ നടപ്പാക്കണമെന്ന് മോദിയോട് രാജ് താക്കറെ; ഔറംഗബാദിന്റെ പേര് സംബാജി നഗര്‍ എന്നാക്കി മാറ്റാനും ആവശ്യം
രാഹുലിന്റെ ഇന്ത്യാവിരുദ്ധനിലപാടുകളെ എതിര്‍ത്ത് അമിത് ഷാ ; ഇറ്റാലിയന്‍ കണ്ണട അഴിച്ചമാറ്റാന്‍ ഉപദേശിച്ച് അമിത് ഷാ
ഇന്ധനവില നികുതിയിലെ കുറവ് സ്വാഭാവിക കുറവല്ല; കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുമ്പോള്‍ സംസ്ഥാനം കുറയ്ക്കേണ്ടതില്ലെന്ന് കെ.എന്‍. ബാലഗോപാല്‍
നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു
പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടല്‍ അടിച്ചു തകര്‍ത്തു, പരാതി നല്‍കിയത് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കേന്ദ്രസര്‍ക്കാര്‍ നന്നായി ഇടപെടുന്നു; ഞാന്‍ പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്തുമോ?; ഹര്‍ജിക്കാരനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
കോളെജില്‍ അല്ലാഹു അക്ബര്‍ വിളിച്ച പെണ്‍കുട്ടിക്ക് നല്കുന്ന സമ്മാനങ്ങള്‍ രഹസ്യ അജണ്ട വെളിവാക്കുന്നു
വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ല; മതേതര പ്രതിച്ഛായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനിവാര്യം; ഹൈക്കോടതിയെ അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍
പുരുഷമേധാവിത്വത്തിന്റെ പ്രതീകമായ ബുര്‍ഖയിലേക്കും ഹിജാബിലേക്കും പെണ്‍കുട്ടികളെ തള്ളിവിടുന്നതിനെതിരെ 4 മുസ്ലിം വനിതാചിന്തകര്‍
അറിവിനേക്കാള്‍ വലുത് മതവസ്ത്രമെന്ന് പെണ്‍കുട്ടികള്‍; ഹൈക്കോടതി ഉത്തരവ് പാലിക്കുമെന്ന് അധ്യാപകരും; പരീക്ഷ ബഹിഷ്കരിച്ച് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍
ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം മൗലികാവകാശ ലംഘനമല്ല; ക്രമസമാധാനം തകര്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് വിദ്യാര്‍ത്ഥികള്‍ വരരുത്