×
login
വാക്‌സിന്‍‍ എവിടെയെന്ന് രാഹുല്‍ ഗാന്ധി; ജൂലായ് മാസത്തില്‍ നല്‍കിയത് 13 കോടിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ

എങ്ങും വാക്‌സിന്‍ ക്ഷാമമാണെന്നും വാക്‌സിന്‍ എവിടെയെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് ജൂലായ് മാസം 13 കോടി വാക്‌സിന്‍ നല്‍കിയെന്ന മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ

ന്യൂദല്‍ഹി: എങ്ങും വാക്‌സിന്‍ ക്ഷാമമാണെന്നും വാക്‌സിന്‍ എവിടെയെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് ജൂലായ് മാസം 13 കോടി വാക്‌സിന്‍ നല്‍കിയെന്ന മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ

ഞായറാഴ്ച രാവിലെയായിരുന്നു ഇന്ത്യയിലെ വിവിധഭാഗങ്ങളില്‍ വാക്‌സിന്‍ ക്ഷാമമുണ്ടെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സമൂഹമാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധി വീഡിയോ പോസ്റ്റ് ചെയ്തത്: 'ജൂലായും തീരാറായി, പക്ഷെ വാക്‌സിന്‍ ക്ഷാമം തീരുന്നേയി്ല്ല....എവിടെയാണ് വാക്‌സിന്‍?' - ഇതായിരുന്നു രാഹുല്‍ ഗാന്ധി ട്വീറ്റിനൊപ്പം ഉയര്‍ത്തിയ ചോദ്യങ്ങള്‍.

ഉടനെ വന്നു ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ മറുപടി: 'നമ്മുടെ രാജ്യത്തെക്കുറിച്ചും ആരോഗ്യപ്രവര്‍ത്തകരെക്കുറിച്ച് താങ്കള്‍ അഭിനമാനം കൊള്ളണം. ജൂലായില്‍ മാത്രം ഏകദേശം 13 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കിയെന്നാണ് ഞാന്‍ കേട്ടത്. പക്ഷെ താങ്കള്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് വേണ്ടി ഒരു വാക്ക് പോലും പറഞ്ഞില്ല. ജനങ്ങളോട് വാക്‌സിന്‍ എടുക്കാന്‍ ആഹ്വാനവും ചെയ്തില്ല. അതിനര്‍ത്ഥം താങ്കള്‍ വാക്‌സിന്റെ പേരില്‍ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നാണ്. വാക്‌സിനല്ല, താങ്കള്‍ക്കാണ് പക്വതയില്ലാത്തത്,' മന്‍സുഖ് മാണ്ഡവ്യ ട്വീറ്റില്‍ കുറിച്ചു.

    comment

    LATEST NEWS


    ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


    ചെമ്പോല തിട്ടൂരം: ശബരിമലക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ 24ന്യൂസ് കൂട്ടുപിടിച്ചത് തട്ടിപ്പുകാരനെ; ആധികാരിക രേഖയായി അവതരിപ്പിച്ചത് മോന്‍സന്റെ ചെമ്പ് തകിട്


    മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങട്ടെ; ആയുര്‍ ആരോഗ്യസൗഖ്യം നേരുന്നു; ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി


    അസമിലെ ധല്‍പൂരില്‍ 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 1122 ഏക്കര്‍; മറ്റൊരു 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 900 ഏക്കര്‍


    ഞാന്‍ അന്നേ പറഞ്ഞില്ലേ, നവജോത് സിദ്ധു സ്ഥിരതയുള്ള വ്യക്തിയല്ലെന്ന്...കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവെച്ച സിദ്ദുവിനെ വിമര്‍ശിച്ച് അമരീന്ദര്‍


    'കൊച്ചിയിലെ വീട്ടില്‍ മുഖ്യമന്ത്രിയെത്തും', തട്ടിപ്പിനായി മോന്‍സന്‍ പിണറായിയുടെ പേരും ഉപയോഗപ്പെടുത്തി; പല നുണകളും പ്രചരിപ്പിച്ചു, ശബ്ദരേഖ പുറത്ത്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.