×
login
ഗോവ‍യില്‍ ബിജെപിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെങ്കില്‍ ചിദംബരം രാജിവെയ്ക്കണമെന്ന് തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി

അടുത്ത മാസത്തെ ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെങ്കില്‍ പി. ചിദംബരം രാജിവെയ്ക്കണമെന്ന് തൃണമൂല്‍ നേതാവ് അഭിഷേഖ് ബാനര്‍ജി.

പനജി: അടുത്ത മാസത്തെ ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെങ്കില്‍ പി. ചിദംബരം രാജിവെയ്ക്കണമെന്ന് തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി.

നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സഖ്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസിനെ സമീപിച്ചെങ്കിലും ഗോവയില്‍ കോണ്‍ഗ്രസ് ചുമതലയുള്ള ചിദംബരം ആ നിര്‍ദേശം തള്ളി. ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ തൃണമൂലിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് മമത ബാനര്‍ജിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ആഞ്ഞടിച്ചിരുന്നു.


സമാന മനസ്‌കരായ പാര്‍ട്ടികള്‍ ഒന്നിച്ച് സഖ്യകക്ഷിയായി മത്സരിക്കണമെന്ന് തൃണമൂല്‍ ആവശ്യപ്പെട്ടിരുന്നു. 'തന്‍റെ സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ചിദംബരമാണ് കോണ്‍ഗ്രസിനെ തെറ്റായ വഴിയിലൂടെ നയിക്കുന്നതെന്നും തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കുറ്റപ്പെടുത്തി.

എന്തായാലും ഗോവയില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ തമ്മില്‍ യുദ്ധത്തിലാണ്. മഹാരാഷ്ട്ര മാതൃകയില്‍ വിശാലസഖ്യം രൂപീകരിക്കാന്‍ ശിവസേന-എന്‍സിപി ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് വഴങ്ങിയില്ല. ആപും തൃണമൂലും കോണ്‍ഗ്രസിനെപ്പോലെ തനിയെ മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബിജെപിയാകട്ടെ ഗോവയുടെ ചരിത്രത്തിലാദ്യമായി 40 നിയമസഭാ സീറ്റുകളിലേക്കും സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കുകയാണ്. 

    comment

    LATEST NEWS


    പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


    പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


    എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


    തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


    ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


    മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.