login
'ബൈക്ക് ആംബുലന്‍സ് ദാദ' കരിമുള്‍ ഹഖിനെ ആലിംഗനം ചെയ്ത് പ്രധാനമന്ത്രി; കൂടിക്കാഴ്ച ബംഗാളിലെ സിലിഗുരിയില്‍

സിലുഗുരിയിലെയും കൃഷ്ണാനഗറിലെയും തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കാനായിരുന്നു മോദി ബഗ്‌ദോഗ്രയില്‍ വിമാനം ഇറങ്ങിയത്.

കൊല്‍ക്കത്ത: പ്രധാനമന്ത്രി  നരേന്ദ്രമോദിയെ കണ്ട് നിസ്വാര്‍ഥ സേവനത്തിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ പത്മശ്രീ പുരസ്‌ക്കാര ജേതാവ് കരിമുള്‍ ഹഖ്. ശനിയാഴ്ച ബഗ്‌ദോഗ്ര അന്തരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. സിലുഗുരിയിലെയും കൃഷ്ണാനഗറിലെയും തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കാനായിരുന്നു മോദി ബഗ്‌ദോഗ്രയില്‍ വിമാനം ഇറങ്ങിയത്.  

തെയിലത്തോട്ടം തൊഴിലാളിയാണ് 'ബൈക്ക് ആംബുലന്‍സ് ദാദ' എന്നറിയപ്പെടുന്ന ഹഖ്. 2017-ല്‍ പത്മപുരസ്‌ക്കാരം ലഭിച്ചു. ജല്‍പയ്ഗുരി ജില്ലയില്‍ സിവശേഷ മാര്‍ഗത്തിലൂടെ രോഗികളെ ചികിത്സാ സൗകര്യങ്ങളുള്ളയിടങ്ങളില്‍ ഇരുചക്രവാഹനത്തില്‍ എത്തിക്കുന്നതിനാണ് അംഗീകാരം തേടിയെത്തിയത്. യഥാസമയം ചികിത്സ ലഭിക്കാത ഹൃദയാഘാതത്തെ തുടർന്ന് 1995-ല്‍ ഹഖിന്റെ അമ്മ മരിച്ചിരുന്നു. 

തുടര്‍ന്ന് ആംബുലന്‍സ് സേവനം ലഭിക്കാത്തതുമൂലം ഇനിയാരും മരിക്കരുതെന്ന് കരിമുള്‍ ഹഖ് ദൃഢനിശ്ചയം എടുത്തു. 1998 മുതല്‍ ധലബരിയിലും ചുറ്റുമുള്ള 20 ഗ്രാമങ്ങളില്‍ ആംബുലന്‍സ് സേവനം എത്തിക്കുന്നു. റോഡുകളും വൈദ്യുതിയുമൊന്നുമില്ലാത്ത ഈ പ്രദേശത്തുനിന്ന് 45 കിലോമീറ്റര്‍ അകലെയാണ് അടുത്തുള്ള ആശുപത്രി.  

 

  comment

  LATEST NEWS


  കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.