×
login
പാക് പരിശീലനം നേടിയവരുള്‍പ്പെടെ ആറ് ഭീകരര്‍ ദൽഹി പൊലീസ് പിടിയില്‍; നവരാത്രി, രാംലീല‍ ദിനങ്ങളില്‍ ആക്രമണ പദ്ധതി; ഭീകരരുടെ ലക്ഷ്യത്തില്‍ യുപിയും

രാജ്യത്ത് ഭീകരാക്രമണം നടത്താനുള്ള പാക് ഭീകരരുടെ പദ്ധതികൾ തകർത്ത് ദൽഹി പോലീസ്. പാകിസ്താനിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച രണ്ട് ഭീകരർ ഉൾപ്പെടെ ആറ് പേരെ ദൽഹി പോലീസിന്‍റെ പ്രത്യേക സെൽ അറസ്റ്റ് ചെയ്തു.

ന്യൂഡൽഹി : രാജ്യത്ത് ഭീകരാക്രമണം നടത്താനുള്ള പാക് ഭീകരരുടെ പദ്ധതികൾ തകർത്ത് ദൽഹി പോലീസ്. പാകിസ്താനിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച രണ്ട് ഭീകരർ ഉൾപ്പെടെ ആറ് പേരെ ദൽഹി പോലീസിന്‍റെ പ്രത്യേക സെൽ അറസ്റ്റ് ചെയ്തു.  

നവരാത്രി, രാംലീല ഉത്സവാഘോഷദിനങ്ങളില്‍ മുംബൈ, ദല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നു. ഉത്തർപ്രദേശിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചും പ്രത്യേക ആക്രമണപദ്ധതി നടന്നതായും പറയുന്നു. ഇവിടുത്തെ രാഷ്ട്രീയ റാലികള്‍ക്ക് നേരെ ബോംബ്സ്ഫോടനം നടത്താനും ലക്ഷ്യമിട്ടിരുന്നു.  

പാകിസ്ഥാന്‍ സംഘടിപ്പിച്ച തീവ്രവാദ സംഘത്തെയാണ് തകര്‍ത്തതെന്ന് ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പ്രമോദ് സിംഗ് ഖുഷ് വാ പറഞ്ഞു. ആര്‍ഡിഎക്‌സ് ഘടപ്പിച്ച നിയന്ത്രിത സ്‌ഫോടനത്തിനുള്ള ഉപകരണങ്ങള്‍ (ഐഇഡി) കണ്ടെത്തിട്ടുണ്ട്.ഇവരിൽ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു. ദല്‍ഹിയിലും മുംബൈയിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും വിവരങ്ങളുണ്ട്.  പാകിസ്താനിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച ഒസാമ, ജാവേദ് എന്നിവരാണ് പിടിയിലായത്. എന്നാൽ മറ്റുള്ളവരുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര, പ്രയാഗ് രാജ്, ദൽഹി എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഭീകരരെ പിടികൂടിയത്.

 

  comment

  LATEST NEWS


  പെരുമുടിയൂരിന്റെ പെരുമ തകര്‍ക്കാന്‍ നീക്കം; സംസ്‌കൃതം പുറത്തേക്ക്, മലയാളം രണ്ടാം ഭാഷയാക്കാൻ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു


  ഡയറ്റില്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും നിയമനമില്ല; പൊതു വിദ്യാഭ്യാസ വകുപ്പ് നിയമനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ആരോപണം


  ത്രിവര്‍ണ്ണ പതാകയുമായി മോദിയെ വരവേറ്റ് യുഎസ്: നാളെ ജോ ബൈഡനും, കമല ഹാരിസുമായും കൂടിക്കാഴ്ച നടത്തും; യുഎന്‍, ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും


  '1921 - മലബാര്‍ കലാപം - സത്യവും മിഥ്യയും ' കാനഡ കെ എച്ച് എഫ് സി പ്രഭാഷണം വെള്ളിയാഴ്ച


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


  കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.