×
login
ഇന്ത്യയില്‍ കോവിഡ് സാഹചര്യം മുതലെടുത്ത് പാക് ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിടുന്നു; ഐഎസ്‌ഐ രണ്ട് പുതിയ ഭീകര സംഘടന ആരംഭിച്ചതായി ഇന്റലിജെന്‍സ്

ദി റെസിസ്റ്റന്റ് ഫ്രണ്ട്, തെഹരീക്ക് ഐ മിലാത് ഐ ഇസ്ലാമി എന്നീ പുതിയ ഭീകര സംഘടനകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. സുരക്ഷാ സേനകള്‍ക്ക് നേരായ ആക്രമണങ്ങള്‍ക്ക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തോയ്ബയെ സഹായിക്കാനാണ് ഇവയുടെ രൂപീകരണം എന്നാണ് ലഭിക്കുന്ന വിവരം.

ന്യൂദല്‍ഹി :  കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞത് മുതലെടുത്ത് പാക് ഭീകരര്‍ ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി റ്ിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം നടത്താനാണ് പദ്ധതി. ഇന്റലിജെന്‍സാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.

ഇന്ത്യയില്‍ ഭീകരാക്രമണത്തിനായി പാക്കിസ്ഥാനില്‍ പ്രത്യേക ഭീകര സംഘടന രൂപീകരിച്ചതായും ഇന്റലിജെന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  ദി റെസിസ്റ്റന്റ് ഫ്രണ്ട്, തെഹരീക്ക് ഐ മിലാത് ഐ ഇസ്ലാമി എന്നീ പുതിയ ഭീകര സംഘടനകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. സുരക്ഷാ സേനകള്‍ക്ക് നേരായ ആക്രമണങ്ങള്‍ക്ക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തോയ്ബയെ സഹായിക്കാനാണ് ഇവയുടെ രൂപീകരണം എന്നാണ് ലഭിക്കുന്ന വിവരം.  

പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്ഐ യാണ് ഭീകര സംഘടനകളുടെ രൂപീകരണത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്. ഇതില്‍ ദി റെസിസ്റ്റന്റ് ഫ്രണ്ട് ഇതിനോടകം തന്നെ കശ്മീര്‍ താഴ്വരയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഭീകരനായ നയീം ഫിര്‍ദോസ് ആണ് തെഹരീക്ക് ഐ മിലാത് ഐ ഇസ്ലാമിയുടെ കമാന്‍ഡര്‍. ഇരു ഭീകര സംഘടനകളും ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്തുന്നതിനായി യുവാക്കള്‍ക്ക് പരിശീലനം ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ഇതിനോടകം തന്നെ 350 ഓളം പേര്‍ക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിനായുള്ള പരിശീലനം സംഘടന നല്‍കിയിട്ടുണ്ട്. ഇതില്‍ ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള യുവാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.


കശ്മീര്‍ താഴ് വരയിലെ മുഴുവന്‍ ഭീകര സംഘടനകളും ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഇയാളുടെ ശബ്ദ സന്ദേശവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ രണ്ട് ഭീകര സംഘടനകളും സാമൂഹ്യ മാധ്യമങ്ങളില്‍ സജ്ജീവമാണെന്നും ഇന്റലിജെന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  

നേരത്തെ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് കമാന്‍ഡറായ അബു അനസ പ്രചരിപ്പിച്ച സന്ദേശം സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സജ്ജീവമാണെന്ന് വ്യക്തമായത്. ഇന്ത്യക്കെതിരെ ജിഹാദി ആക്രമണത്തിന് മുസ്ലിങ്ങള്‍ എല്ലാം ഒന്നിക്കണമെന്നായിരുന്നു ഇയാള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.

 

 

    comment

    LATEST NEWS


    അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് തുടരെ തുടരെ അപകടങ്ങള്‍; വേദിയില്‍ കമഴ്ന്നടിച്ചു വീണു; പിന്നാലെ ഹെലികോപ്റ്റര്‍ വാതിലില്‍ തലയിടിച്ചു (വീഡിയോ)


    പിണറായിക്കു വേണ്ടിയുള്ള പണപ്പിരിവിനെ ന്യായീകരിച്ച് എ.കെ.ബാലന്‍; ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോണ്‍സര്‍ഷിപ്പും പറ്റില്ല എന്നത് എന്ത് ന്യായം


    ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചു; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്


    മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും


    നദികളിലെ ആഴംകൂട്ടല്‍ പദ്ധതി കടലാസില്‍ ഒതുങ്ങി


    മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പേവിഷ പ്രതിരോധ മരുന്നില്ല

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.