പ്രളയം വന്ന് മൂടിയപ്പോള്‍ പാകിസ്ഥാന്റെ ഇന്ത്യയോടുള്ള വിദ്വേഷമെല്ലാം പമ്പ കടന്നു. കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പ്എടുത്തുകളഞ്ഞതോടെ മോദി സര്‍ക്കാരിനോട് പക മൂത്ത് വ്യാപാരനിരോധനം ഏര്‍പ്പെടുത്തിയിരുന്നു പാകിസ്ഥാന്. എന്നാലിപ്പോള്‍ ആയിരത്തിലധികം പേര് മരിക്കുകയും രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗം വെള്ളത്തിനടിയില്‍ മുങ്ങുകയും ചെയ്തതോടെ എല്ലാ അഹന്തയും തകര്‍ന്ന പാക് ഭരണാധികാരികള്‍ ഇന്ത്യയ്ക്ക് മേല്‍ അടിച്ചേല്പിച്ച വ്യാപാരനിരോധനം പിന്‍വലിക്കാനുള്ള നീക്കത്തിലാണ്.
പാകിസ്ഥാന് ധനകാര്യമന്ത്രി മിഫ്താ ഇസ്മയില്‍ (വലത്ത്)
ന്യൂദല്‍ഹി: പ്രളയം വന്ന് മൂടിയപ്പോള്‍ പാകിസ്ഥാന്റെ ഇന്ത്യയോടുള്ള വിദ്വേഷമെല്ലാം പമ്പ കടന്നു. കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പ്എടുത്തുകളഞ്ഞതോടെ മോദി സര്‍ക്കാരിനോട് പക മൂത്ത് വ്യാപാരനിരോധനം ഏര്‍പ്പെടുത്തിയിരുന്നു പാകിസ്ഥാന്. എന്നാലിപ്പോള്‍ ആയിരത്തിലധികം പേര് മരിക്കുകയും രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗം വെള്ളത്തിനടിയില്‍ മുങ്ങുകയും ചെയ്തതോടെ എല്ലാ അഹന്തയും തകര്‍ന്ന പാക് ഭരണാധികാരികള്‍ ഇന്ത്യയ്ക്ക് മേല്‍ അടിച്ചേല്പിച്ച വ്യാപാരനിരോധനം പിന്‍വലിക്കാനുള്ള നീക്കത്തിലാണ്.
പാകിസ്ഥാനിലെ പ്രളയത്തിന്റെ ദൃശ്യങ്ങള്‍:
Twitter tweet: https://twitter.com/SouthAsiaIndex/status/1564255495396917248
ഔദ്യോഗികമായി ഇക്കാര്യം പാകിസ്ഥാന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇതിന്റെ സൂചനകള്‍ പുറത്തുവന്നുകഴിഞ്ഞു. കഴിഞ്ഞ ദിവസം പാകിസ്ഥാന് ധനമന്ത്രി മിഫ്താ ഇസ്മയിലാണ് ഇക്കാര്യം മറയില്ലാതെ സൂചിപ്പിച്ചത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ 2019 മുതല്‍ ഏര്‍പ്പെടുത്തിയിരുന്ന ഇന്ത്യയുമായുള്ള വ്യാപാരനിരോധനം ഏടുത്തുകളയാന്‍ താന്‍ ആലോചിക്കുന്നതായി മിഫ്താ ഇസ്മയില്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നിന്നും പച്ചക്കറികളും അവശ്യവസ്തുക്കളും ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്ത് ഇന്ത്യയില്‍ നിന്നും മരുന്നുകള്‍ ഇറക്കുമതി ചെയ്യാനും അഫ്ഗാനിസ്ഥാനിലേക്ക് ജീവകാരുണ്യസഹായങ്ങള്‍ എത്തിക്കാനും മാത്രമേ പാകിസ്ഥാന് 2019 മുതല്‍ ഇന്ത്യയ്ക്ക് വാതിലുകള്‍ തുറന്നിട്ടിരുന്നുള്ളൂ.
Twitter tweet: https://twitter.com/narendramodi/status/1564254916134473728
എന്തായാലും പ്രധാനമന്ത്രി മോദിയും കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ട്വിറ്ററില്‍ സന്ദേശം പങ്കുവെച്ചിരുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ച ഒന്നു കൂടി കുറച്ചിരിക്കുകയാണ്.
പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഈ ദുരന്തമുഖത്ത് ഇന്ത്യയുടെ സഹായം ആവശ്യമാണ്. കാരണം പാകിസ്ഥാന്റെ കൃഷിക്കളങ്ങളും പ്രളയം വന്ന് മൂടിയിരിക്കുകയാണ്. ഇത് എന്തായാലും വിളനശിക്കുന്നതിന് കാരണമാകുമെന്ന് ഉറപ്പാണ്. ഇനിയങ്ങോട്ട് പച്ചക്കറികളുടെയും അവശ്യസാധനങ്ങളുടെയും വില പിടിച്ചുനിര്‍ത്താന്‍ പ്രയാസമായിരിക്കും. ഈ അവസരത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ചരക്കുകളായിരിക്കും പാകിസ്ഥാന് ആശ്വാസമാവുക. എന്തായാലും വൈകാതെ പാകിസ്ഥാന് സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ ഇന്ത്യയുടെ മേല്‍ ഏര്‍പ്പെടുത്തിയിരുന്ന വ്യാപാരനിരോധനം റദ്ദാക്കുമെന്ന് പ്രതീക്ഷിക്കാം.
വീടുകളും റോഡുകളും അടിസ്ഥാനസൗകര്യങ്ങളും നശിച്ചതുമൂലം ഏകദേശം 1000 കോടി ഡോളര്‍ നഷ്ടം കണക്കാക്കുന്നു. ഏകദേശം 3.3 കോടി പേര് പ്രളയദുരന്തം അനുഭവിക്കുന്നു. അന്താരാഷ്ട്ര നാണ്യനിധി ഏകേദശം 110 കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു
ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി
ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി
മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം
ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന് സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്
മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു