×
login
ഇന്ത്യന്‍ രൂപ‍യുടെ മൂല്യം ഡോളറിന് 80 കടന്നപ്പോള്‍ കൂവിവിളിച്ചവര്‍ക്ക് പാകിസ്ഥാന്‍ രൂപ‍യുടെ മൂല്യം ഡോളറിന് 262 രൂപയില്‍ എത്തിയപ്പോഴും മൗനം

ലോകമാകെ റഷ്യ-ഉക്രൈന്‍ യുദ്ധം മൂലം സാമ്പത്തികമാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണ്. മാത്രമല്ല, സ്വന്തം നാണയത്തിന്‍റെ മൂല്യം ഇടിഞ്ഞതോടെ പലിശ നിരക്കുയര്‍ത്തിക്കൊണ്ട് അമേരിക്ക നടത്തിയ ഇടപെടല്‍ ഡോളറിന്‍റെ മൂല്യം വര്‍ധിപ്പിക്കുകയും ചെയ്തു. ഇതോടെ മറ്റ് രാജ്യങ്ങളിലെ കറന്‍സികള്‍ ഡോളറുമായി തട്ടിച്ചുനോക്കൂമ്പോള്‍ തകര്‍ന്നടിയുകയാണ്.

ന്യൂദല്‍ഹി: ലോകമാകെ റഷ്യ-ഉക്രൈന്‍ യുദ്ധം മൂലം സാമ്പത്തികമാന്ദ്യത്തിലേക്ക് കൂപ്പുകുത്തുകയാണ്. മാത്രമല്ല, സ്വന്തം നാണയത്തിന്‍റെ മൂല്യം ഇടിഞ്ഞതോടെ പലിശ നിരക്കുയര്‍ത്തിക്കൊണ്ട് അമേരിക്ക നടത്തിയ ഇടപെടല്‍ ഡോളറിന്‍റെ മൂല്യം വര്‍ധിപ്പിക്കുകയും ചെയ്തു. ഇതോടെ മറ്റ് രാജ്യങ്ങളിലെ കറന്‍സികള്‍ ഡോളറുമായി തട്ടിച്ചുനോക്കൂമ്പോള്‍ തകര്‍ന്നടിയുകയാണ്.  

അക്കൂട്ടത്തില്‍ വലിയ പരിക്കുകളില്ലാതെ ഇപ്പോഴും പിടിച്ചുനില്‍ക്കുന്ന കറന്‍സിയാണ് ഇന്ത്യയുടെ രൂപ. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം 80 രൂപയ്ക്കും മുകളിലേക്കുയര്‍ന്നപ്പോള്‍ നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ എത്തിച്ചു എന്ന് കൂക്ക് വിളിച്ചത് കോണ്‍ഗ്രസ് നേതാവും സാമ്പത്തിക വിദഗ്ധനും ആയ പി. ചിദംബരവും കൂട്ടരുമാണ്. അന്ന് നിര്‍മ്മല സീതാരാമന്‍ നല്‍കിയ മറുപടി ഇങ്ങിനെയായിരുന്നു: 'രൂപ ദുര്‍ബലമായതല്ല, ഡോളര്‍ ശക്തിപ്പെട്ടതാണ്'. ഇത് മനസ്സിലായിട്ടും അന്ന് പി.ചിദംബരവും കൂട്ടരും മനസ്സിലാവാത്തതുപോലെ നടിച്ചു.  

ലോകത്തിലെ മറ്റ് കറന്‍സികളുടെ തകര്‍ച്ചയേക്കാള്‍ എത്ര കുറവാണ് രൂപയുടെ തകര്‍ച്ചയെന്ന് താഴെക്കൊടുത്ത പട്ടിക നോക്കിയാല്‍ മനസ്സിലാവും.  

 സ്വീഡന്‍റെ ക്രോണ------ -------------------(ഇടിവ് 23.2 ശതമാനം)

പോളണ്ടിന്‍റെ സ്ലോട്ടി--------------------- -(ഇടിവ് 22.7 ശതമാനം)

യുകെ പൗണ്ട്----------------- ------------------(ഇടിവ് 21.6 ശതമാനം)

കൊറിയയിലെ വൊന്‍ ------------------( ഇടിവ് 18.4 ശതമാനം)

യൂറോപ്യന്‍ രാജ്യങ്ങളുടെ യൂറോ- (ഇടിവ് 17 ശതമാനം)


ഫിലിപ്പൈന്‍സിലെ പെസോ-------- (ഇടിവ് 15 ശതമാനം)

ദക്ഷിണാഫ്രിക്കയിലെ റാന്‍റ് ----------(ഇടിവ് 13.7 ശതമാനം)

തായലാന്‍റിലെ ബാത് ----------------------( ഇടിവ് 12.3 ശതമാനം)

മലേഷ്യയുടെ റിംഗിറ്റ് ---------------------(ഇടിവ് 11.5 ശതമാനം)  

ചൈനയുടെ .യുവാന്‍-------------------- (ഇടിവ് 11.3 ശതമാനം)

ഇന്ത്യയുടെ രൂപ -------------------------------(ഇടിവ് 10.9 ശതമാനം)

ഇപ്പോള്‍ പാകിസ്ഥാന്‍റെ രൂപയുടെ മൂല്യം വന്‍തോതില്‍ ഇടിയുകയാണ്. വെള്ളിയാഴ്ച ഇന്‍റര്‍ ബാങ്ക്, ഓപ്പണ്‍ മാര്‍ക്കറ്റ് എന്നിവയിലും രൂപയുടെ മൂല്യം 262.5 ലേക്ക് ഇടിഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്‍ കണക്കനുസരിച്ച് വെള്ളിയാഴ്ച ഒറ്റ ദിവസം മാത്രം 7.17 രൂപയുടെ നഷ്ടമാണ് രൂപയ്ക്ക് ഉണ്ടായത്.അതേ സമയം ഇന്ത്യന്‍ രൂപ വെള്ളിയാഴ്ച ഡോളറിനെതിരെ ഒമ്പത് പൈസയുടെ നേട്ടമുണ്ടാക്കി ഒരു ഡോളറിന് 81.52 രൂപയില്‍ എത്തി. 

 നാണ്യപ്പെരുപ്പം കുത്തനെ പാകിസ്ഥാനില്‍ ഉയരുകയാണ്. കടുത്ത വൈദ്യുതപ്രതിസന്ധിയും രാജ്യം നേരിടുന്നു.  എന്നാല്‍ പി.ചിദംബരവും കൂട്ടരും ഇതേക്കുറിച്ച് മാത്രം മൗനം പാലിക്കുകയാണ്.  

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.