×
login
'നോ മണി ഫോര്‍ ടെറര്‍' കോണ്‍ഫറന്‍സില്‍ പാകിസ്ഥാന്‍ പങ്കെടുക്കില്ല; ഭീകരപ്രവര്‍ത്തനങ്ങളുടെ സാമ്പത്തിക സ്രോതസ്സുകള്‍ക്ക് തടയിടുമെന്ന് എന്‍ഐഎ ഡിജി

'നോ മണി ഫോര്‍ ടെറര്‍' സമ്മേളനത്തിന്റെ മൂന്നാം പതിപ്പ് നവംബര്‍ 18, 19 തീയതികളിലാണ് ന്യൂഡല്‍ഹി സംഘടിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമുകളായി ഉപയോഗിക്കപ്പെടുന്നു. അത്തരം സ്രോതസ്സുകളിലൂടെ സമാഹരിക്കുന്ന സാമ്പത്തികം ആത്യന്തികമായി ഭീകരവാദ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുപെടുന്നുവെന്നു, ഇത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്ന് എന്‍ഐഎ ഡിജി പറഞ്ഞു.

ന്യൂദല്‍ഹി: പാക്കിസ്ഥാനൊഴികെ 78 രാജ്യങ്ങളും ബഹുരാഷ്ട്ര സംഘടനകളും നാളെ മുതല്‍ രാജ്യതലസ്ഥാനത്ത് സംഘടിപ്പിക്കുന്ന 'നോ മണി ഫോര്‍ ടെറര്‍' കോണ്‍ഫറന്‍സിന്റെ മൂന്നാം പതിപ്പില്‍ പങ്കെടുക്കുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ (എന്‍ഐഎ ഡിജി) ദിനകര്‍ ഗുപ്ത അറിയിച്ചു.

'നോ മണി ഫോര്‍ ടെറര്‍' സമ്മേളനത്തിന്റെ മൂന്നാം പതിപ്പ് നവംബര്‍ 18, 19 തീയതികളിലാണ് ന്യൂഡല്‍ഹി സംഘടിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമുകളായി ഉപയോഗിക്കപ്പെടുന്നു. അത്തരം സ്രോതസ്സുകളിലൂടെ സമാഹരിക്കുന്ന സാമ്പത്തികം ആത്യന്തികമായി ഭീകരവാദ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുപെടുന്നുവെന്നു, ഇത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്ന് എന്‍ഐഎ ഡിജി പറഞ്ഞു.


അതേസമയം ദല്‍ഹിയില്‍ സംഘടിപ്പിക്കുന്ന 'ഭീകരതയ്ക്ക് പണമില്ല' സമ്മേളനത്തില്‍ പാകിസ്ഥാന്‍ പങ്കെടുക്കുന്നില്ലെന്നും ഗുപ്ത വ്യക്തമാക്കി. സമ്മേളനത്തിലേക്ക് ചൈനയെ ക്ഷണിച്ചിട്ടുണ്ടെന്ന് സെക്രട്ടറി വെസ്റ്റ് (എംഇഎ) സഞ്ജയ് വര്‍മ പറഞ്ഞു. 'പരമ്പരാഗത രീതികളായ ഹവാല പണവും തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള പുതിയ വഴികളും സമ്മേളനത്തിലെ ചര്‍ച്ചയാകും. എല്ലാ രാജ്യങ്ങളിലെയും 20ലധികം മന്ത്രിമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് എന്‍ഐഎ ഡിജി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

ഭീകരതയിലും അക്രമാസക്തമായ തീവ്രവാദത്തിലും വലിയ കുറവുണ്ടായിട്ടുണ്ടെന്നതില്‍ സംശയമില്ല, എന്നാല്‍ അതിനെതിരെ ഇനിയും പോരാടണമെന്നും ദിനകര്‍ ഗുപ്ത പറഞ്ഞു. രാവിലെ 11 മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിലെ വെല്ലുവിളികള്‍ നേരിടാന്‍ എല്ലാ രാജ്യങ്ങളുടെയും സഹകരണം ഇന്ത്യ തേടും. 'നോ മണി ഫോര്‍ ടെറര്‍' കോണ്‍ഫറന്‍സിന് ഇന്ത്യ ആദ്യമായാണ് ആതിഥേയത്വം വഹിക്കുന്നത്.

  comment

  LATEST NEWS


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്


  സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി; മുഖ്യസാക്ഷി മൊഴി മാറ്റി, നിർബന്ധിച്ച് പറയിപ്പിച്ചതെന്ന് പ്രശാന്ത്


  ജന്മഭൂമി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ട പരീക്ഷ ഡിസംബര്‍ നാലിന്


  കാന്താര: വരാഹരൂപം ഗാനത്തെച്ചൊല്ലിയുള്ള തര്‍ക്കം തീരുന്നില്ല; തൈക്കൂടത്തിന് അനുകൂലമായി ഹൈക്കോടതി വിധി; ജില്ലാ കോടതിയുടെ വിധിക്ക് സ്റ്റേ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.