login
'കിഫ്ബിയും മസാലബോണ്ടും അഴിമതിയുടെ കൂത്തരങ്ങ്; പലിശകൊടുത്ത് മുടിയും; ധനസമാഹരണത്തിന് തമിഴ്നാടിന് മറ്റുവഴികള്‍'; കേരളത്തെ തള്ളി പഴനിവേല്‍ ത്യാഗരാജന്‍

ധനസമാഹരണത്തിന് തമിഴ്‌നാടിന് മറ്റുവഴികളുണ്ടെന്നും അദേഹം പറഞ്ഞു. ചിലപ്പോള്‍ ചില സ്വത്തുക്കള്‍ വിറ്റും പണം കണ്ടെത്താനാവും. സമ്പദ്വ്യവസ്ഥയുടെ അടിത്തറയെ ബാധിക്കില്ലെന്നുറപ്പുള്ള വില്‍പ്പനകള്‍. അല്ലാതെ കടംവാങ്ങി സബ്‌സിഡിനല്‍കുക എന്ന ആശയത്തോട് അങ്ങനെയങ്ങ് യോജിക്കാനാവില്ലന്നും ഭീമമായ പലിശകൊടുത്ത് നമ്മള്‍ മുടിയുന്ന സ്ഥിതിവിശേഷം കാണുകതന്നെവേണമെന്നും അദേഹം പറഞ്ഞു.

ചെന്നൈ: കിഫ്ബിപോലെയുള്ള പദ്ധതികളും മസാലബോണ്ടുകളും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് തമിഴ്‌നാട് ധനമന്ത്രി പഴനിവേല്‍ ത്യാഗരാജന്‍. കിഫ്ബിപോലുള്ള ഏജന്‍സികള്‍ ചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. സര്‍ക്കാരിന് പുറത്തുള്ള ഒരു ഏജന്‍സിയുടെ പ്രവര്‍ത്തനം എത്രമാത്രം സര്‍ക്കാരിന് മോണിറ്റര്‍ ചെയ്യാനാവുമെന്നതാണ് ഒരു പ്രശ്‌നം. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങായി ഇത്തരം ഏജന്‍സികള്‍ മാറാമെന്ന് അദേഹം മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.  

മസാലബോണ്ടുകള്‍ എന്നെ സംബന്ധിച്ചിടത്തോളം അത്രയേറെ ആകര്‍ഷണീയമല്ല. ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഒരാളെന്നനിലയില്‍ ഈ ബോണ്ടുകളുടെ സങ്കീര്‍ണതകള്‍ എനിക്കറിയാം. ഹ്രസ്വകാലയളവിലേക്ക് മസാലബോണ്ടുകള്‍ ഗംഭീരമാണെന്ന് തോന്നും.  

പക്ഷേ, സെക്കന്‍ഡറി മാര്‍ക്കറ്റിലുണ്ടാവുന്ന വ്യതിയാനങ്ങള്‍ നിങ്ങളുടെ ക്രെഡിറ്റ് സ്റ്റാന്‍ഡിങ്ങിനെ പ്രതികൂലമായി ബാധിക്കാം.  അതുകൊണ്ടുതന്നെ ഇത്തരം സംരംഭങ്ങളിലൂടെ പണം സമാഹരിക്കുകയെന്നത് ഞങ്ങളുടെ മുന്‍ഗണനപ്പട്ടികയിലില്ല. ധനസമാഹരണത്തിന് തമിഴ്‌നാടിന് മറ്റുവഴികളുണ്ടെന്നും അദേഹം പറഞ്ഞു. ചിലപ്പോള്‍ ചില സ്വത്തുക്കള്‍ വിറ്റും പണം കണ്ടെത്താനാവും. സമ്പദ്വ്യവസ്ഥയുടെ അടിത്തറയെ ബാധിക്കില്ലെന്നുറപ്പുള്ള വില്‍പ്പനകള്‍. അല്ലാതെ കടംവാങ്ങി സബ്‌സിഡിനല്‍കുക എന്ന ആശയത്തോട് അങ്ങനെയങ്ങ് യോജിക്കാനാവില്ലന്നും ഭീമമായ പലിശകൊടുത്ത് നമ്മള്‍ മുടിയുന്ന സ്ഥിതിവിശേഷം കാണുകതന്നെവേണമെന്നും അദേഹം പറഞ്ഞു. കേരളത്തിലെ ധനമന്ത്രി തോമസ് ഐസക്ക് ഉയര്‍ത്തിയ ആശയങ്ങള്‍ അപ്പാടെ തള്ളിയാണ് പഴനിവേല്‍ ത്യാഗരാജന്‍ രംഗത്തെത്തിയിരിക്കുന്നത്.  

  comment

  LATEST NEWS


  ബയോളജിക്കല്‍ ഇയുടെ വാക്‌സിന്‍ പരീക്ഷണം മൂന്നാംഘട്ടത്തില്‍, ഓക്ടോബറില്‍ പുറത്തിറങ്ങിയേക്കും; 90 ശതമാനം ഫലപ്രാപ്തിയെന്ന് കണ്ടെത്തല്‍


  മഹാ വികാസ് അഘാദി സഖ്യത്തില്‍ വിള്ളല്‍ രൂക്ഷം; ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്ന് ശിവസേന


  ജൂലൈ 31നകം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം നടത്തും; മൂല്യനിര്‍ണ്ണയം 30:30:40 ഫോര്‍മുലയില്‍, ഇന്റേര്‍ണലിന് 40 ശതമാനം വെയിറ്റേജ്


  വനംകൊള്ളക്കേസ്: ഉദ്യോഗസ്ഥരും കരാറുകാരും ഗൂഢാലോചന നടത്തി; സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന വ്യാജേന വ്യക്ഷങ്ങള്‍ മോഷ്ടിച്ചെന്ന് എഫ്‌ഐആര്‍


  ലക്ഷദ്വീപിനെതിരായ വ്യാജപ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി; ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; നിലവിലുള്ളത് കരട്; സ്‌റ്റേ അനുവദിക്കില്ല


  അമ്മയെ കൊന്നു ഭക്ഷണമാക്കി കഴിച്ചു, ബാക്കി വളര്‍ത്തുനായക്ക് നൽകി, യുവാവിന് 15 കൊല്ലം തടവ് ശിക്ഷ, നഷ്ടപരിഹാരമായി 73,000 ഡോളറും നൽകണം


  ആദ്യം അച്ഛന്റെ കട കത്തിച്ചു; പിന്നാലെ മകളെ കുത്തിക്കൊന്നു; മലപ്പുറത്ത് ദൃശ്യയെ യുവാവ് കുത്തിക്കൊന്നത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്


  ബയോവെപ്പണില്‍ ഐഷയും മീഡിയവണ്ണും തുറന്ന് പോരില്‍;റിസ്‌ക് ഏറ്റെടുക്കാമെന്ന് ഐഷ പറഞ്ഞെന്ന് നിഷാദ്; തെറ്റുപറ്റിയത് തിരുത്താന്‍ അവസരം നല്‍കിയില്ലെന്ന് ഐഷ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.