പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള റിബല്‍ ഗ്രൂപ്പ് പുതിയ പോസ്റ്ററുകള്‍ ഇറക്കിയിരിക്കുകയാണ്. ഈ പോസ്റ്ററുകളില്‍ മോദിയുടെയും അമിത് ഷായുടെയും വലിയ രൂപങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ പനീര്‍ശെല്‍വം ബിജെപിയിലേക്ക് പോയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുകയാണ്.
ചെന്നൈ: ജൂലായ് 11ന് നടന്ന തെരഞ്ഞെടുപ്പില്‍ എ ഐഎ ഡിഎംകെയുടെ നേതൃത്വം പളനിസ്വാമി പക്ഷം പിടിച്ചെടുത്തിരിക്കുകയാണ്. ഇതോടെ പനീര്‍ശെല്‍വം അധികാരമില്ലാത്ത നേതാവായി മാറിയതോടെ എഐഎഡിഎംകെയില്‍ ഒരു പിളര്‍പ്പ് ആസന്നമായിരിക്കുകയാണ്. ഇതിനിടെ പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള റിബല്‍ ഗ്രൂപ്പ് പുതിയ പോസ്റ്ററുകള്‍ ഇറക്കിയിരിക്കുകയാണ്. ഈ പോസ്റ്ററുകളില്‍ മോദിയുടെയും അമിത് ഷായുടെയും വലിയ രൂപങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതോടെ പനീര്‍ശെല്‍വം ബിജെപിയിലേക്ക് പോയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുകയാണ്. പുതിയ ആളുകളെ പാര്‍ട്ടി പോസ്റ്റുകളിലേക്ക് പനീര്‍ശെല്‍വം നിയമിച്ചുകൊണ്ടിരിക്കുകയാണ്. വലിയ ഫ്ളെക്സുകളില്‍ അമിത് ഷായും മോദിയും ജനങ്ങളുടെ നേര്‍ക്ക് കൈവീശുന്നത് കാണാം. പോസ്റ്ററുകളുടെ മധ്യത്തില്‍ പനീര്‍ശെല്‍വത്തേയും കാണാം.
ദ്രാവിഡനേതാവ് സി.എന്‍. അണ്ണാദുരൈയുടെ കൂറ്റന്‍ പ്രതിമയില്‍ ഈയിടെ പുതുതായി ചുമതലയേറ്റ പനീര്‍ശെല്‍വം വിഭാഗത്തിലെ ഭാരവാഹികള്‍ മാലയിട്ടത് വലിയ വാര്‍ത്തയായിരുന്നു. ക്രെയിന്‍ സഹായത്തോടെയാണ് മാല കൂറ്റന്‍ പ്രതിമയുടെ ശിരസ്സിനടുത്തേക്ക് കൊണ്ടുവരുന്നത്. പുതിയ ഭാരവാഹികള്‍ പ്രത്യേകം കെട്ടിയുയര്‍ത്തിയ സ്റ്റേജില്‍ കയറി നിന്നശേഷം ക്രെയിനില്‍ നിന്നും മാല സ്വീകരിച്ച് പ്രതിമയില്‍ ചാര്‍ത്തും. മോദിയ്ക്കും ഷായ്ക്കും വലിയ പ്രാധാന്യം നല്കുന്നതില് ദ്രാവിഡ പക്ഷത്തുള്ള രാഷ്ട്രീയ നേതാക്കള്‍ വിമര്‍ശനം ഉയര്‍ത്തുന്നുണ്ടെങ്കിലും ഇതോടെ ഒപിഎസ് എന്നറിയപ്പെടുന്ന പനീര്‍ശെല്‍വം വാര്‍ത്തകളില്‍ നിറയുകയാണ്.
എഐഎഡിഎംകെ പിളര്‍പ്പ് ഒഴിവാക്കാന്‍ ബിജെപി പരമാവധി ശ്രമിച്ചിരുന്നു. എന്നാല്‍ ജൂലായ് 11ന് നടന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ഒറ്റനേതാവ് മതിയെന്ന തീരുമാനം പളനിസ്വാമി പക്ഷം നടപ്പാക്കുകയും പളനിസ്വാമിയെ എഐഎഡിഎംകെ അധ്യക്ഷനായി വാഴിക്കുകയും പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തതോടെ ആ സാധ്യത മങ്ങിയിരിക്കുകയാണ്. ഇനി ഏകപ്രതീക്ഷ സുപ്രീംകോടതി വിധിയിലാണ്. ജൂലായ് 11ന് എഐഎഡിഎംകെ എടുത്ത തീരുമാനങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് പനീര്‍ശെല്‍വം നല്കിയ പരാതിയില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ തീര്‍പ്പ് കല്പിക്കാന് സുപ്രീംകോടതി മദ്രാസ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് കഴിഞ്ഞ ദിവസം ഈ ഉത്തരവിട്ടത്. മദ്രാസ് ഹൈക്കോടതിയുടെ ഈ വിധി എഐഎഡിഎംകെയുടെ ഭാവി തീരുമാനിക്കും. ഇതില്‍ കോടതി ജൂലായ് 11ന് പളനിസ്വാമി പക്ഷം ജനറല്‍ കൗണ്‍സിലില്‍ എടുത്ത തീരുമാനങ്ങള്‍ റദ്ദാക്കുകയും രണ്ട് നേതാക്കള്‍ എന്ന പഴയ സ്ഥിതി നിലനിര്‍ത്താനും ആവശ്യപ്പെട്ടാല്‍ പിളര്‍പ്പ് ഒഴിവാകും.
പുതിയ ദിശയില്‍ നീങ്ങാനുള്ള സമയം; സ്വാതന്ത്യ ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി, ആശംസകള്‍ നേര്‍ന്നു
സിരതമുരിന് എന്നും അമൃതോത്സവം
വിഭജന മുറിപ്പാടുകള്‍ അവതരിപ്പിച്ച് റെയില്‍വെ
ആഗോളശക്തിയുടെ അമൃതോത്സവം
വരൂ, പരമ വൈഭവത്തിലേക്ക് മൂന്നേറാം; ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ സ്വാതന്ത്ര്യദിന സന്ദേശം
നുകരാം സ്വാതന്ത്ര്യാമൃതം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് സുബൈറിനെ പിന്തുണച്ച് രാഹുല്‍ഗാന്ധി;സത്യത്തിന്റെ ശബ്ദമെന്ന് ട്വീറ്റ്
ന്യൂനപക്ഷ മോര്‍ച്ച വഴി ബിജെപിയുടെ ഭാഗമാകാന്‍ തീവ്രവാദികളുടെ ശ്രമം; ജിഹാദിനെ കാവിയുടുപ്പിക്കാനുള്ള കോണ്‍ഗ്രസ് ഗൂഢപദ്ധതിയോ?
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
ഉദയ്പൂരിലെ കൊലപാതകികള്‍ വിവരങ്ങള്‍ മറയ്ക്കാന്‍ രാജസ്ഥാനിലെ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്