×
login
ഹിജാബില്ലാതെ പഠനം തുടരാന്‍ കഴിയില്ല; കോഴിക്കോട് ‍പ്രൊവിഡന്‍റ് സ്കൂളില്‍ നിന്നും വിദ്യാര്‍ത്ഥിനി ടിസി വാങ്ങി

സ്കൂള്‍ യൂണിഫോമല്ലാതെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ കോഴിക്കോട്ടെ സ്വകാര്യ സ്കൂള്‍ ഉറച്ചുനിന്നതോടെ ടിസി വാങ്ങി രക്ഷിതാവിന്‍റെ പ്രതിഷേധം. കോഴിക്കോട്ടെ നടക്കാവിലെ പ്രൊവിഡന്‍റ് ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂളിലാണ് ഹിജാബ് വിലക്ക് ഇപ്പോഴും തുടരുന്നത്.

കോഴിക്കോട്: സ്കൂള്‍ യൂണിഫോമല്ലാതെ ഹിജാബ് ധരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ കോഴിക്കോട്ടെ സ്വകാര്യ സ്കൂള്‍ ഉറച്ചുനിന്നതോടെ ടിസി വാങ്ങി രക്ഷിതാവിന്‍റെ പ്രതിഷേധം. കോഴിക്കോട്ടെ നടക്കാവിലെ പ്രൊവിഡന്‍റ് ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂളിലാണ് ഹിജാബ് വിലക്ക് ഇപ്പോഴും തുടരുന്നത്.  

സ്കൂളില്‍ അഡ്മിഷന്‍ എടുക്കുന്ന സമയത്തുതന്നെ ഹിജാബ് അനുവദിക്കില്ലെന്ന് സ്കൂള്‍ പ്രിന്‍സിപ്പില്‍ രക്ഷിതാവിനെ അറിയിച്ചിരുന്നു. പ്ലസ് വണ്ണിന് അഡ്മിഷന്‍ എടുക്കാന്‍ വേണ്ടി ഹിജാബ് ധരിച്ചാണ് പെണ്‍കുട്ടി എത്തിയത്. സ്കൂള്‍ അധികൃതര്‍ നയം വ്യക്തമാക്കിയതോടെ ഹിജാബ് ധരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പഠനം തുടരില്ലെന്ന് ശഠിക്കുകയായിരുന്നു വിദ്യാര്‍ത്ഥിനി. വിലക്ക് പിന്‍വലിക്കാന്‍ സ്കൂളില്‍ അധികൃതര്‍ ഒരുക്കമല്ലായിരുന്നു.  


ഇതോടെ രക്ഷിതാവ് ടിസിവാങ്ങി മറ്റൊരു സ്കൂളില്‍ പ്രവേശനം നേടുകയായിരുന്നു. മതാചാരപ്രകാരം ഹിജാബിട്ട് പഠിക്കാന്‍ പ്രൊവിഡന്‍റ് സ്കൂള്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്ന് പിതാവ് മുസ്തഫ അമ്മിണിപ്പറമ്പ് ആരോപിച്ചു.  

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.