×
login
മമതയുടെ ആവശ്യം തള്ളി; രാഷ്ട്രപതി സ്ഥാനാര്‍ത്ഥി‍യാകാനില്ലെന്ന് ശരത് പവാര്‍‍; തോല്‍ക്കുന്ന മത്സരത്തിനില്ല; സ്ഥാനാര്‍ത്ഥിയില്ലാതെ പ്രതിസന്ധി

മമത വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ സമ്മേളനത്തില്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാനുള്ള മമതയുടെ അഭ്യര്‍ത്ഥന എന്‍സിപി നേതാവ് ശരത് പവാര്‍ തള്ളി. തോല്‍ക്കുന്ന മത്സരത്തിന് താന്‍ ഇല്ലെന്ന് ശരത് പവാര്‍ യോഗത്തില്‍ പ്രഖ്യാപിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ന്യൂദല്‍ഹി: മമത വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ സമ്മേളനത്തില്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാനുള്ള മമതയുടെ അഭ്യര്‍ത്ഥന എന്‍സിപി നേതാവ് ശരത് പവാര്‍ തള്ളി. തോല്‍ക്കുന്ന മത്സരത്തിന് താന്‍ ഇല്ലെന്ന് ശരത് പവാര്‍  യോഗത്തില്‍ പ്രഖ്യാപിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.  

ഇതോടെ എല്ലാവര്‍ക്കും യോജിക്കാനാവുന്ന ഒരു രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിനാക്കാനാകാതെ യോഗം പ്രതിസന്ധിയിലായി.  മുന്‍ ബംഗാള്‍ ഗവര്‍ണര്‍ ഗോപാല്‍ കൃഷ്ണ ഗാന്ധി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള എന്നിവരുടെ പേരുകള്‍ മമത നിര്‍ദേശിച്ചതായി അറിയുന്നു.  


ജൂലായ് 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. ഫലം പ്രഖ്യാപിക്കുക ജൂലായ് 21നാണ്. ജൂണ്‍ 29 ആണ് നാമനിര്‍ദേശപത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതി. കോണ്‍ഗ്രസിനെ യോഗത്തിന് ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് തെലുങ്കാന രാഷ്ട്ര സമിതിയിലെ ചന്ദ്രശേഖര്‍ റാവു പങ്കെടുത്തില്ല. പഞ്ചാബില്‍ നിന്നും അകാലി ദളും പങ്കെടുത്തില്ല. ആം ആദ്മി, ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവരും സംബന്ധിച്ചില്ല.  

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും പങ്കെടുത്തില്ല. 

    comment

    LATEST NEWS


    ടി.കെ രാജീവ് കുമാര്‍-ഷൈന്‍ നിഗം സിനിമ 'ബര്‍മുഡ'; ആഗസ്റ്റ് 19ന് തീയേറ്ററുകളില്‍; ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ ഗാനവും ഏറെ ശ്രദ്ധയം


    പാകിസ്താനോട് കൂറ് പുലര്‍ത്തുന്ന ജലീലിനെ മഹാനാക്കിയത് പിണറായി ചെയ്ത പാപമെന്ന് ചെറിയാന്‍ ഫിലിപ്പ്


    1947ല്‍ വാങ്ങി; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 75 വര്‍ഷം പഴക്കമുള്ള പത്രം സംരക്ഷിച്ച് ഡോ. എച്ച്.വി.ഹന്ദേ; അഭിനന്ദിച്ച് പ്രധാനമന്ത്രി ( വീഡിയോ)


    സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന്‍ വാരിയത് കോടികള്‍


    സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്‍കി നിഖാത് സറീന്‍


    ഷാജഹാന്‍ കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.