×
login
ആരാധനാലയ നിയമം എടുത്തുകളയണമെന്ന് സുബ്രഹ്മണ്യം സ്വാമി; ആരാധനലായങ്ങളില്‍ തല്‍സ്ഥിതി തുടരണമെന്ന് യോഗേന്ദ്രയാവദ്

991ലെ ആരാധനാലയ നിയമം എടുത്തുകളയണമെന്നും അതിനുള്ള പ്രമേയം പാര്‍ലമെന്‍റില്‍ അടിയന്തരമായി ബിജെപി കൊണ്ടുവരണമെന്നും സുബ്രഹ്മണ്യം സ്വാമി.അതേ സമയം ചരിത്രത്തിലെ മുന്‍കാലങ്ങളിലെ തെറ്റുകള്‍ തിരുത്താന്‍ ശ്രമിച്ചാല്‍ ഭാവിയില്‍ അത് തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അതിനാല്‍ 1947 ആഗസ്ത് 15 ഒരു അടയാളമായി കണക്കാക്കി അപ്പോഴത്തെ സ്ഥിതിയില്‍ നിന്നും മാറ്റം വരാത്ത രീതിയില്‍ ആരാധനലായങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് കര്‍ഷകസമരനേതാവ് യോഗേന്ദ്ര യാദവ്.

ന്യൂദല്‍ഹി:1991ലെ ആരാധനാലയ നിയമം എടുത്തുകളയണമെന്നും അതിനുള്ള പ്രമേയം പാര്‍ലമെന്‍റില്‍ അടിയന്തരമായി ബിജെപി കൊണ്ടുവരണമെന്നും സുബ്രഹ്മണ്യം സ്വാമി.അതേ സമയം ചരിത്രത്തിലെ മുന്‍കാലങ്ങളിലെ തെറ്റുകള്‍ തിരുത്താന്‍ ശ്രമിച്ചാല്‍ ഭാവിയില്‍ അത് തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അതിനാല്‍ 1947 ആഗസ്ത് 15 ഒരു അടയാളമായി കണക്കാക്കി അപ്പോഴത്തെ സ്ഥിതിയില്‍ നിന്നും മാറ്റം വരാത്ത രീതിയില്‍ ആരാധനലായങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് കര്‍ഷകസമരനേതാവ് യോഗേന്ദ്ര യാദവ്.  

"ഗ്യാന്‍വാപി മസ്ജിദ് പൊളിച്ചു കളഞ്ഞ് അവിടെ കാശിവിശ്വനാഥക്ഷേത്രം പണിയുന്നതിന് 1991ലെ ആരാധനാലയ നിയമം തടസ്സമാണ്. അതുകൊണ്ട് അത് എടുത്തുകളയാന്‍ പാര്‍ലമെന്‍റില്‍ നിയമം കൊണ്ടുവരണം. രണ്ട് രീതിയില്‍ ഇത് ചെയ്യാം. ഒന്നുകില്‍ പാര്‍ലമെന്‍റില്‍ പ്രമേയം കൊണ്ടുവാരം. വാരണസിയില്‍ നിന്നുള്ള പ്രധാനമന്ത്രിക്ക് തന്നെ ഇങ്ങിനെയൊരു ബില്‍ പാസാക്കാം. അതോടെ 1991ലെ നിയമം  പിന്‍വലിക്കാം. അവിടെ ക്ഷേത്രം പണിയാം. രണ്ടാമത്തെ വഴി സുപ്രീംകോടതിയില്‍ ഈ നിയമത്തിനെതിരെ ഹര്‍ജി നല്‍കലാണ്. സുപ്രീംകോടതി തന്നെ അവിടെ ഈ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുന്നതില്‍ എത്തണം. "- സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. 1947 ആഗസ്ത് 15ന് എങ്ങിനെയോ അതേ സ്ഥിതി എല്ലാ ആരാധനാലയങ്ങളിലും തുടരണമെന്ന് അനുശാസിക്കുന്നതാണ് 1991ലെ ആരാധനാലയ നിയമം.  ഹിന്ദു ക്ഷേത്രങ്ങള്‍ നശിപ്പിച്ച് തല്‍സ്ഥാനത്ത് മുസ്ലിം പള്ളികള്‍ നിര്‍മ്മിച്ച മുഗള്‍ സാമ്രാജ്യകാലത്തെ തെറ്റുകള്‍ തിരുത്തുന്നതിന് ഈ നിയമം തടസ്സമാവുകയാണെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.  


എന്നാല്‍ 1991ലെ ആരാധനാലയനിമയം നിലനിര്‍ത്തണമെന്ന അഭിപ്രായക്കാരനാണ് കര്‍ഷക നേതാവ് യോഗേന്ദ്ര യാദവ്. കാരണം 500 വര്‍ഷം മുന്‍പ് മുഗളന്മാര്‍ ചെയ്ത തെറ്റിന് ഇപ്പോള്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷമായതിനാല്‍ പകരം വീട്ടുകയാണ്. എന്നാല്‍ 500 വര്‍ഷങ്ങള്‍ക്ക് ശേഷം ഹിന്ദുക്കള്‍ ഭൂരിപക്ഷമല്ലാതാകുമ്പോള്‍ വീണ്ടും ഹിന്ദുക്കള്‍ക്കെതിരെ തിരിച്ചടി ഉണ്ടാകുമെന്നാണ് രാഷ്ട്രീയമീമാംസ അധ്യാപകന്‍ കൂടിയായ യോഗേന്ദ്ര യാദവിന്‍റെ അഭിപ്രായം.  

ചരിത്രത്തിലെ തെറ്റുകള്‍ തിരുത്താന്‍ ശ്രമിച്ചാല്‍ ആ തെറ്റുകള്‍ ആവര്‍ത്തിക്കുമെന്നും അതുകൊണ്ട് ഏതെങ്കിലും ഒരു ചരിത്രസമയം ആധാരമാക്കി അവിടം മുതല്‍ ആരാധനാലയങ്ങളുടെ കാര്യത്തില്‍ തല്‍സ്ഥിതി തുടരാന്‍ പറയുന്നതാണ് ഉചിതമെന്നും യോഗേന്ദ്ര യാദവ് പറയുന്നു. ഇതിന് 1947 ആഗസ്ത് 15 എന്ന സ്വാതന്ത്ര്യം കിട്ടിയ സമയത്തെ തല്‍സ്ഥിതി തുടരുന്നതിനുള്ള ആധാരസമയമായി കണക്കാക്കണമെന്നും അതിന് ശേഷം ആരാധനലായങ്ങളുടെ കാര്യത്തില്‍ ഒരു മാറ്റവും അനുവദിക്കാന്‍ പാടില്ലെന്നും യോഗേന്ദ്ര യാദവ് വാദിക്കുന്നു. അതല്ലെങ്കില്‍ 500 വര്‍ഷം മുന്‍പത്തെ തെറ്റിന് 2022ല്‍ പകരം വീട്ടുന്ന ഹിന്ദുക്കള്‍ക്ക് പിന്നീട് 500 വര്‍ഷത്തിന് ശേഷം 2522ല്‍ മുസ്ലിങ്ങളില്‍ നിന്നും വീണ്ടും തിരിച്ചടി കിട്ടുന്നതിലേക്ക് കാര്യങ്ങള്‍ നയിക്കുമെന്നും യോഗേന്ദ്ര യാദവ് താക്കീത് ചെയ്യുന്നു. ഗ്യാന്‍വാപി മസ്ജിദില്‍ തല്‍സ്ഥിതി നിലനിര്‍ത്തുന്നതിന് അനുകൂലമായ ഒരു ആഖ്യാനം സൃഷ്ടിച്ചെടുക്കാനുള്ള യോഗേന്ദ്രയാദവിന്‍റെ ശ്രമമാണ് ഈ വാദത്തിന് പിന്നിലെന്ന് ആരോപിക്കപ്പെടുന്നു. 

  comment

  LATEST NEWS


  നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു


  സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍


  പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം


  അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും


  മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്


  102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.