×
login
ഗുജറാത്ത്‍ പര്യടനത്തിനെത്തിയ അരവിന്ദ് കെജ്രിവാളിനെതിരെ കുപ്പിയേറ്; കുടിവെള്ളം നിറഞ്ഞ പ്ലാസ്റ്റിക് കുപ്പിയെറിഞ്ഞത് രാജ്കോട്ടി‍ലെ ചടങ്ങില്‍

ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരെ സദസ്സില്‍ നിന്നും കുപ്പിയേറ്. രാജ്കോട്ടിലെ ഗര്‍ബയില്‍ ഞായറാഴ്ച നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട ചടങ്ങിലാണ് കുടിവെള്ളബോട്ടില്‍ കൊണ്ട് ഏറ് കിട്ടിയത്. ആരാണ് വാട്ടര്‍ബോട്ടില്‍ എറിഞ്ഞതെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുകയാണ്.

അഹമ്മദാബാദ്: ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരെ സദസ്സില്‍ നിന്നും കുപ്പിയേറ്. രാജ്കോട്ടിലെ  ഗര്‍ബയില്‍ ഞായറാഴ്ച നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട ചടങ്ങിലാണ് കുടിവെള്ളബോട്ടില്‍ കൊണ്ട് ഏറിഞ്ഞത്.  പക്ഷെ ഭാഗ്യത്തിന് കെജ്രിവാളിന്‍റെ തലയ്ക്ക് മുകളിലൂടെ പോയി വാട്ടര്‍ ബോട്ടില്‍ തറയില്‍ വീഴുകയായിരുന്നു. ഒരു പൊതുറാലിയ്ക്കിടെയായിരുന്നു സംഭവം.

  

ആരാണ് വാട്ടര്‍ബോട്ടില്‍ എറിഞ്ഞതെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുകയാണ്.  എന്നാല്‍ ഇതുവരെ ആം ആദ്മി നേതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. രണ്ട് ദിവസത്തെ പര്യടനത്തിനായാണ് അരവിന്ദ് കെജ്രിവാള്‍ ഗുജറാത്തില്‍  എത്തിയത്.  

"കെജ്രിവാളിനെ ലാക്കാക്കിയാണ് കുപ്പി എറിഞ്ഞതെന്ന് കരുതുന്നു. പക്ഷെ അല്‍പം വ്യത്യാസത്തില്‍ കെജ്രിവാളിന്‍റെ തലയ്ക്ക് മുകളിലൂടെ കുപ്പി പോവുകയായിരുന്നു"- ആം ആദ്മി മാധ്യമ കോര്‍ഡിനേറ്റര്‍ സുകന്‍രാജ് പറഞ്ഞു. 


ആം ആദ്മിയുടെ തന്ത്രപരമായ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധം ഗുജറാത്തില്‍ ഉയര്‍ന്നുവരുന്നുണ്ട്. ഓട്ടോറിക്ഷക്കാരന്‍റെ വീട്ടില്‍ ഭക്ഷണം കഴിക്കുന്നതുള്‍പ്പെടെയുള്ള ആസൂത്രിതമായ പിആര്‍ പരിപാടികളിലൂടെ സാധാരണക്കാരുടെ വോട്ട് പിടിക്കാനുള്ള തന്ത്രങ്ങളാണ് ആം ആദ്മി പാര്‍ട്ടി നടത്തുന്നത്.  

കഴിഞ്ഞ ദിവസം അരവിന്ദ് കെജ്രിവാളിനെ വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണം നല്‍കിയ ഓട്ടോക്കാരന്‍ ബിജെപി പ്രവര്‍ത്തകനാണെന്ന് വെളിപ്പെട്ടത് അരവിന്ദ് കെജ്രിവാളിന്‍റെയും ആം ആദ്മിയുടെയും പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പിച്ചിരിക്കുകയാണ്.  

 

 

  comment

  LATEST NEWS


  മഹേഷ് നാരായണന്റെ 'അറിയിപ്പ്' റിലീസ് ഡിസംബര്‍ 16ന് നെറ്റ്ഫ്‌ലിക്‌സില്‍


  പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രൈലര്‍ റിലീസ് നാളെ


  ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രിയും; തുടര്‍ച്ചയായ നാലാം തവണയും പട്ടികയില്‍ ഇടംനേടി നിര്‍മല സീതാരാമന്‍


  ആദിശങ്കറിന് രണ്ടാം ജന്മം; ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം


  12ലക്ഷം വിദ്യാര്‍ഥികള്‍ക്കു നൂതന സാങ്കേതിക പരിശീലനം നല്‍കും മുഖ്യമന്ത്രി; 9000 റോബോട്ടിക് കിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പിണറായി വിജയന്‍


  തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23ന് ആറന്മുളയില്‍ നിന്നു പുറപ്പെടും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.