login
കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 23 മുതല്‍ ഈ വര്‍ഷം ഏപ്രില്‍ 23 വരെ ആറ് യോഗങ്ങള്‍ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തി.

ന്യൂദല്‍ഹി: കോവിഡിന്റെ രണ്ടാം വ്യാപനത്തിന്റെ സാധ്യതയെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് പലവട്ടം. രണ്ടാം വ്യാപനത്തെ മോദി സര്‍ക്കാര്‍ അവഗണിച്ചുവെന്ന പ്രതിപക്ഷ വിമര്‍ശനങ്ങളുടെ മുനയൊടിക്കുന്നതാണ് ബിജെപി പുറത്തുവിട്ട വിവരങ്ങള്‍. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ യോഗങ്ങളില്‍ ഒന്നിലധികം തവണ സംസ്ഥാനങ്ങള്‍ക്ക് വീണ്ടും വ്യാപനമുണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നല്‍കുകയും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആത്മവിശ്വാസം അതിരു കടക്കരുതെന്നും ഒരുപാട് വൈകുന്നതിന് മുന്‍പ് അടിയന്തരമായി വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നും നിര്‍ദേശിച്ചു. 

കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 23 മുതല്‍ ഈ വര്‍ഷം ഏപ്രില്‍ 23 വരെ ആറ് യോഗങ്ങള്‍ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തി. ക്രമാതീതമായി കോവിഡ് കേസുകള്‍ കൂടിയ 60 ജില്ലകളില്‍ പരിശോധനകള്‍ കൂട്ടണമെന്ന് മോദി വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം മുന്നറിയിപ്പുകള്‍  കേന്ദ്രം നല്‍കിയപ്പോള്‍ മമതാ ബാനര്‍ജിയെ പോലുള്ള മുഖ്യമന്ത്രിമാര്‍ തെരഞ്ഞെടുപ്പ് പ്രചാരണവുമായി തിരക്കിലായിരുന്നുവെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു. 

കോവിഡ് രോഗികളുടെ എണ്ണത്തില്‍ സ്ഥിരമായി വര്‍ധനവ് കാട്ടിയ മഹാരാഷ്ട്ര, കേരളം പോലുള്ള സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസര്‍ക്കാര്‍ വിദഗ്ധ സംഘത്തെ അയച്ചിരുന്നു. വലിയ ജനസംഖ്യയുള്ളതിനാല്‍ രാജ്യത്ത് കേസുകള്‍ കൂടുതലായിരിക്കുമെന്ന് പാര്‍ട്ടിയുടെ നേതാക്കള്‍ ചൂണ്ടിക്കാട്ടിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. യൂറോപ്പിന്റെയും വടക്കേ അമേരിക്കയുടെയും ജനസംഖ്യം ഒന്നിച്ചുവച്ചാല്‍ പോലും ഇന്ത്യയോളം വരില്ല. ഒരോ ദശലക്ഷം പേരിലുമുള്ള കേസുകളുടെയും മരണങ്ങളുടെയും കണക്കെടുക്കുമ്പോള്‍ ഇന്ത്യ ലോകത്ത് 110-ാം സ്ഥാനത്തെന്നും ബിജെപി ചൂണ്ടിക്കാട്ടുന്നു.  

 

  comment

  LATEST NEWS


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു


  മഹാകവി രമേശന്‍ നായരുടെ ഓര്‍മ്മകളില്‍ കൊല്ലവും


  ഊരാളുങ്കലിന്റെ അശാസ്ത്രീയ നിർമാണം; പത്തനാപുരം പഞ്ചായത്തിന്റെ 23 കോടി വെള്ളത്തില്‍, അഞ്ചു നില മാളിന്റെ താഴത്തെ നില വെള്ളത്തിൽ മുങ്ങി


  കേന്ദ്രമന്ത്രി വി. മുരളീധരന് എസ്‌കോര്‍ട്ടും പൈലറ്റ് വാഹനവും മനപ്പൂര്‍വ്വം നല്‍കാതെ കേരളം; എന്നാല്‍ ഗണ്‍മാനും വേണ്ട, ഒഴിവാക്കി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.