login
'കോവിഡിനെ തോല്‍പ്പിക്കാനുള്ള മാര്‍ഗ്ഗം വാക്സിനേഷന്‍, യോഗ്യരായ എല്ലാവരും പ്രതിരോധമരുന്ന് സ്വീകരിക്കണം'; വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ച് മോദി

പുതുച്ചേരിയിലെ പി.നിവേദയും പഞ്ചാബ് സ്വദേശിനി നിഷാ ശര്‍മ്മയുമാണ് പ്രധാന മന്ത്രിയുടെ വാക്സിനേഷന്റെ നടപടിക്രമങ്ങളുടെ ചുമതല വഹിച്ചത്.

ന്യൂദല്‍ഹി : കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസും സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. യോഗ്യരായ എല്ലാവരും ഉടന്‍ രണ്ടാം ഡോസും സ്വീകരിക്കണമെന്നും വാക്‌സിന്‍ സ്വീകരിച്ചശേഷം നരേന്ദ്രമോദി ജനങ്ങളോട് ആഹ്വാനം ചെയ്തു.  

അതിരാവിലെ വാക്സിന്‍ സ്വീകരിച്ച പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് സന്ദേശം നല്‍കിയത്. 'എയിംസില്‍ നിന്ന് ഞാന്‍ ഇന്ന് രണ്ടാം ഡോസ് വാക്സിന്‍ ലഭിച്ചു. കൊറോണ വൈറസിനെ തോല്‍പ്പിക്കാനുള്ള ഒരു പ്രധാനമാര്‍ഗ്ഗം വാക്സിനേഷനാണ്. നിങ്ങള്‍ക്ക് രണ്ടാം ഡോസ് വാക്‌സിനേഷന് യോഗ്യതയുണ്ടെങ്കില്‍ നിശ്ചയമായും ഉടന്‍ സ്വീകരിക്കുകയെന്നും മോദി ട്വിറ്ററിലൂടെ അറിയിച്ചു.  

രണ്ടു നഴ്സുമാരുടെ സാന്നിധ്യത്തിലാണ് വാക്സിനേഷന്‍ നടപടി പൂര്‍ത്തിയായത്. പുതുച്ചേരിയിലെ പി.നിവേദയും പഞ്ചാബ് സ്വദേശിനി നിഷാ ശര്‍മ്മയുമാണ് പ്രധാന മന്ത്രിയുടെ വാക്സിനേഷന്റെ നടപടിക്രമങ്ങളുടെ ചുമതല വഹിച്ചത്. മാര്‍ച്ച് മാസം 1-ാം തീയതിയാണ് പ്രധാനമന്ത്രി ആദ്യ ഡോസ് സ്വീകരിച്ചത്.

 

 

 

    comment

    LATEST NEWS


    ചുവപ്പ് ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളില്‍ ഇനിമുതല്‍ നീല പതാക


    കോഴിക്കോട്ടെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച്‌ കളക്ടര്‍; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ


    അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം


    വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനകത്ത് എസ്ഡിപിഐ ചുവരെഴുത്ത്; ക്ഷേത്രം അലങ്കോലമാക്കി; കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം


    കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത്​ നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്


    കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്‍


    ചാരത്തില്‍ ഇപ്പോഴും കനലെരിയുന്നു; 1994 ഒക്ടോബര്‍ 20ന് തുടങ്ങിയ കേസ് 2021 ഏപ്രില്‍ 15ല്‍ എത്തി നില്‍ക്കുന്നു


    തനിക്കെതിരായ രാഷ്ട്രീയ മുതലെടുപ്പാണ് കേസ്: വീട്ടില്‍ സൂക്ഷിച്ച പണത്തിന് കൃത്യമായ കണക്കുകളുണ്ട്; രേഖകള്‍ വിജിലന്‍സിന് നല്‍കിയെന്ന് കെ.എം. ഷാജി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.