×
login
ഫ്രഞ്ച് ഓപ്പണുമായി കൈകോര്‍ത്ത ഇന്‍ഫോസിസിന് മോദിയുടെ അഭിനന്ദനം; ലോകരാഷ്ട്രങ്ങളെ അഞ്ചു തൂണുകളുള്ള ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തും മോദി

കോവിഡ് മഹാമാരിക്കാലത്ത് ലോകത്തെ ടെന്നീസ് പ്രേമികളെ ഫ്രഞ്ച് ഓപ്പണുമായി അടുപ്പിക്കുന്ന ദൗത്യത്തിനായി ഇന്‍ഫോസിസ് ഫ്രഞ്ച് ടെന്നീസ് ഫെഡറേഷനുമായി കൈകോര്‍ത്തതിനെ മോദി പ്രത്യേകം അഭിനന്ദിച്ചു. നൈപുണ്യം, വിപണി, നിക്ഷേപം, ഇക്കോസിസ്റ്റം, തുറന്ന സംസ്‌കാരം എന്നീ അഞ്ച് തൂണികളില്‍ ഉയര്‍ന്നുനില്‍ക്കുന്ന രാഷ്ട്രമായ ഇന്ത്യയില്‍ നിക്ഷേപമിറക്കാമെന്നും അദ്ദേഹം ലോകരാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ന്യൂദല്‍ഹി: കോവിഡ് മഹാമാരിക്കാലത്ത് ലോകവ്യാപകമായി സേവനങ്ങള്‍ എത്തിച്ച ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ്, ഫ്രാന്‍സിലെ കേപ് ജമിനി തുടങ്ങിയ ഐടി കമ്പനികളെ പ്രധാമന്ത്രി മോദി അഭിനന്ദിച്ചു. അഞ്ചാമത് വിവ ടെക് ഉച്ചകോടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മോദി. യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്-ടെക് പരിപാടിയാണ് വിവ ടെക് ഉച്ചകോടി.

കോവിഡ് മഹാമാരിക്കാലത്ത് ലോകത്തെ ടെന്നീസ് പ്രേമികളെ ഫ്രഞ്ച് ഓപ്പണുമായി അടുപ്പിക്കുന്ന ദൗത്യത്തിനായി ഇന്‍ഫോസിസ് ഫ്രഞ്ച് ടെന്നീസ് ഫെഡറേഷനുമായി കൈകോര്‍ത്തതിനെ മോദി പ്രത്യേകം അഭിനന്ദിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, 3ഡി, ക്ലൗഡ് സൊലൂഷന്‍, എന്നീ ടെക്‌നോളജികള്‍ ഉപയോഗിച്ച് കളിക്കാരുടെയും കോച്ചുമാരുടെയും സ്റ്റാഫുകളുടെയും പത്രപ്രവര്‍ത്തകരുടെയും ബ്രോഡ്കാസ്റ്റര്‍മാരുടെയും അനുഭവം മെച്ചപ്പെടുത്താനാണ് ഇന്‍ഫോസിസ് ശ്രമിച്ചു. ഡിജിറ്റല്‍ പുതുമകള്‍ നടപ്പാക്കാന്‍ റോളങ്ഗാരോസുമായി പങ്കാളിത്തമുണ്ടാക്കിയ ഇന്‍ഫോസിസ് 3ഡി മാച്ച് സെന്റര്‍, 3ഡി മ്യൂസിയം എന്നിവയും സമ്മാനിച്ചു.

വിവിധ വിഷയങ്ങളില്‍ അടുത്ത് സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനെ എടുത്ത് പറഞ്ഞ് ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള പങ്കാളിത്തത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സാങ്കേതിക വിദ്യയും ഡിജിറ്റല്‍ മേഖലയും ഇരുരാജ്യങ്ങളും തമ്മില്‍ യോജിച്ച് പ്രവര്‍ത്തിക്കാവുന്ന മേഖലകളാണ്. കോവിഡ് മഹാമാരി ആഗോള തലത്തില്‍ തന്നെ എല്ലാറ്റിനെയും സംഹരിക്കുന്ന ശക്തിയായി മാറി. സാധാരണ രീതികള്‍ പരീക്ഷണവിധേയമാക്കപ്പെട്ടു. പുതുമകള്‍ മാത്രമാണ് ഈ രംഗത്ത് രക്ഷയ്‌ക്കെത്തിയത്. ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെയുള്ള ഡിജിറ്റല്‍ സാങ്കേതിക വിദ്യയാണ് പരസ്പരം ബന്ധപ്പെടാനും ആശ്വസിപ്പിക്കാനും സഹകരിക്കാനും പിന്തുണയായതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ബയോമെട്രിക് ഡിജിറ്റല്‍ ഐഡന്‍റിറ്റിയായ ആധാര്‍ പാവങ്ങള്‍ക്ക് സാമ്പത്തിക സഹായമെത്തിക്കാന്‍ സഹായിച്ചു. ഇത് നടപ്പാക്കിയതും ഇന്‍ഫോസിസിന്‍റെ സഹസ്ഥാപകനും മുന്‍ സിഇഒയുമായി നന്ദന്‍ നിലകേനിയാണെന്നും മോദി ഓര്‍മ്മിപ്പിച്ചു. സ്വയം, ദീക്ഷ എന്നീ രണ്ട് ഡിജിറ്റല്‍ വിദ്യാഭ്യാസ പദ്ധതി വിദ്യാര്‍ത്ഥികളെ സഹായിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ സാങ്കേതി വിദ്യയുടെ വളര്‍ച്ച 80 കോടി ജനങ്ങള്‍ക്ക് ഭക്ഷണവും സബ്‌സിഡിയോടെയുള്ള പാചകഗ്യാസ് എത്തിക്കാനും സഹായകരമായെന്നും മോദി പറഞ്ഞു.

കോവിഡിനെതിരായ സമരത്തില്‍ പ്രധാനം പുതുമയാണ്. പുതുമയ്ക്ക് വേണ്ടിയുള്ള ദാഹം ഒരിക്കലും ഉപേക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ സേതു ആപ് കോവിഡ് പോസിറ്റീവായവരെ കണ്ടെത്താനും കോവിന്‍ പ്ലാറ്റ് ഫോം വാക്‌സിന്‍ വിതരണം ചെയ്യാനും സഹായിച്ചു.

ഇന്ത്യ ലോകത്തലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമാണ്. പുതുമകള്‍ തേടുന്നവര്‍ക്കും നിക്ഷേപകര്‍ക്കും വേണ്ടതെന്തോ അതാണ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. ലോകത്തെമ്പാടുമുള്ള നിക്ഷേപകരെയും മോദി ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തു. നൈപുണ്യം, വിപണി, നിക്ഷേപം, ഇക്കോസിസ്റ്റം, തുറന്ന സംസ്‌കാരം എന്നീ അഞ്ച് തൂണികളില്‍ ഉയര്‍ന്നുനില്‍ക്കുന്ന രാഷ്ട്രമായ ഇന്ത്യയില്‍ നിക്ഷേപമിറക്കാമെന്നും അദ്ദേഹം ലോകരാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ചു. 

  comment

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.