×
login
'വാക്കുകള്‍ക്കപ്പുറമുള്ള ദു:ഖം...' : കല്ല്യാണ്‍ സിംഗിന് വിടപറഞ്ഞ് പ്രധാനമന്ത്രി മോദി‍; ഒരു വലിയ ആല്‍വൃക്ഷമെന്ന് അമിത് ഷാ

വാക്കുകള്‍ക്കപ്പുറമുള്ള ദുഖമാണ് കല്ല്യാണ്‍ സിംഗിന്‍റെ വേര്‍പാടിലെന്ന് പ്രധാനമന്ത്രി മോദി. ദീര്‍ഘകാലത്തെ ആശുപത്രിവാസത്തിന് ശേഷമാണ് 89ാം വയസ്സില്‍ കല്യാണ്‍ സിംഗ് വിടപറഞ്ഞത്.

ന്യൂദല്‍ഹി: വാക്കുകള്‍ക്കപ്പുറമുള്ള ദുഖമാണ് കല്ല്യാണ്‍ സിംഗിന്‍റെ വേര്‍പാടിലെന്ന് പ്രധാനമന്ത്രി മോദി. ദീര്‍ഘകാലത്തെ ആശുപത്രിവാസത്തിന് ശേഷമാണ് 89ാം വയസ്സില്‍ കല്യാണ്‍ സിംഗ് വിടപറഞ്ഞത്.

'ഞാന്‍ വാക്കുകള്‍ക്കപ്പുറം ദുഖിതനാണ്. കല്യാണ്‍ജി ഒരു രാഷ്ട്രതന്ത്രജ്ഞനും പരിചയസമ്പന്നനായ ഭരണാധികാരിയും താഴേക്കിടയിലുള്ള നേതാവും വലിയ ഒരു മനുഷ്യനുമാണ്. ഉത്തര്‍പ്രദേശിന്‍റെ വികസനത്തിന് ഒട്ടേറെ സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്,' പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. 'അദ്ദേഹത്തിന്‍റെ മകന്‍ രാജ് വീര്‍ സിംഗിനോട് സംസാരിച്ചു. എന്‍റെ അനുശോചനം അറിയിച്ചു,' മോദി പറഞ്ഞു.

ഇന്ത്യന്‍ മൂല്യങ്ങളില്‍ വേരുറപ്പിച്ച, നൂറ്റാണ്ടുകള്‍ പഴയ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്ന നേതാവണ് കല്യാണ്‍ സിംഗ്. സമൂഹത്തിലെ അരികിലേക്ക് തള്ളപ്പെട്ട കോടിക്കണക്കിന് മനുഷ്യര്‍ക്ക് ശബ്ദം നല്‍കിയ നേതാവാണ്. കൃഷിക്കാര്‍, യുവാക്കള്‍, സ്ത്രീകള്‍ എന്നിവരുടെ ശാക്തീകരണത്തിന് ധാരാളമായി പരിശ്രമിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

വരാനിരിക്കുന്ന തലമുറകള്‍ ഭാരതത്തിന്‍റെ സാംസ്‌കാരിക പുനരുജ്ജീവനത്തിന് നല്‍കിയ സംഭാവനകളുടെ പേരില്‍ കല്യാണ്‍ജിയെ എന്നും നന്ദിയോടെ സ്മരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.


'ബാബുജി ഒരു വലിയ ആല്‍വൃക്ഷം പോലെയാണ്, അതിന്റെ തണലില്‍ ബിജെപി എന്ന സംഘടന വളരുകയും വികസിക്കുകയും ചെയ്തു. ദേശീയ സംസ്‌കാരത്തിന്റെ ഒരു യഥാര്‍ത്ഥ ആരാധകനെപ്പോലെ അദ്ദേഹം രാജ്യത്തെയും ജനങ്ങളെയും സേവിച്ചു'- അമിത് ഷാ പറഞ്ഞു.

  comment

  LATEST NEWS


  പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും


  നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ


  കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്


  മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന


  ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ


  പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്; ബിജെപിയുമായി സഖ്യമുണ്ടാക്കും; അകാലി, ആം ആദ്മി, കോണ്‍ഗ്രസ് തോല്‍വി ലക്ഷ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.