×
login
'ലോകമാണ് ഞങ്ങളുടെ കുടുംബം'; മുന്‍ ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സണിന്റെ ട്വീറ്റിനോട് പ്രതികരിച്ച് പ്രധാനമന്ത്രി

ന്യൂദല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്ക് കോവിഡ് വാക്‌സിനുകള്‍ ലഭ്യമാക്കിയ 'പ്രിയപ്പെട്ട രാജ്യം' ഇന്ത്യയെ അഭിനന്ദിച്ചുള്ള മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സണിന്റെ ട്വീറ്റിനോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുന്‍ ഇംഗ്ലണ്ട് താരത്തിന്റെ ഇന്ത്യയോടുള്ള സ്‌നേഹം കണ്ട് സന്തോഷിക്കുന്നുവെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. 

'ലോകമാണ് ഞങ്ങളുടെ കുടുംബമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കോവിഡ് 19ന് എതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതില്‍ ഞങ്ങളുടെ പങ്ക് വഹിക്കാന്‍ ആഹ്രഹിക്കുന്നു'വെന്നും അദ്ദേഹം എഴുതി. ഇന്ത്യന്‍ നിര്‍മിത വാക്‌സിനുകളുമായി ദക്ഷിണാഫ്രിക്കയില്‍ ഇറങ്ങിയ വിമാനത്തിന്റെ ചിത്രം വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പങ്കുവച്ചിരുന്നു. 

തുടര്‍ന്ന് ചൊവ്വാഴ്ചാണ് മുന്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ഇന്ത്യയെ പ്രകീര്‍ത്തിച്ച് ട്വീറ്റുമായി എത്തിയത്. 'ഇന്ത്യയുടെ ഉദാരമനസ്‌കതയും അനുകമ്പയും നാള്‍ക്കുനാള്‍ കൂടിവരികയാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ദക്ഷിണാഫ്രിക്കയിലാണ് പീറ്റേഴ്‌സണ്‍ ജനിച്ചത്. പിന്നീടാണ് ഇംഗ്ലണ്ടില്‍ എത്തുന്നത്. ഭൂട്ടാന്‍, മാലിദ്വീപുകള്‍, ബംഗ്ലാദേശ്, ബ്രസീല്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇന്ത്യ ഇതിനോടകം വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.  

 

  comment

  LATEST NEWS


  അഫ്ഗാനിസ്ഥാനില്‍ രൂപപ്പെടുന്ന താലിബാന്‍-പാകിസ്ഥാന്‍-ചൈന-തുര്‍ക്കി അച്ചുതണ്ട് ഇന്ത്യയ്ക്ക് വന്‍ഭീഷണിയെന്ന് വിലയിരുത്തല്‍


  രണ്ടുപേര്‍ക്ക് കൂടി സിക്ക വൈറസ്; സംസ്ഥാനത്ത് രോഗം ബാധിച്ചവര്‍ 46 ആയി


  അഹാനയും സണ്ണി വെയ്‌നും ആദ്യമായി ഒരുമിക്കുന്നു; ക്രൈം കോമഡി സിനിമ 'പിടികിട്ടാപ്പുള്ളി'യുടെ ഒഫീഷ്യല്‍ സെക്കന്‍ഡ് ലുക്ക് പുറത്ത്


  ഉത്തര്‍പ്രദേശിലെ മാമ്പഴങ്ങളെക്കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന വിവാദത്തില്‍; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്


  'ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും'; കിറ്റെക്‌സ് ഗ്രൂപ്പിനെ ക്ഷണിച്ച് ശ്രീലങ്ക; ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ കൊച്ചിയിലെ കമ്പനിയുടെ ആസ്ഥാനത്തെത്തി


  റെയില്‍വേ സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കാന്‍ മോദി സര്‍ക്കാര്‍; സഹകരിക്കാതെ കേരളം


  വ്യാജ അഭിഭാഷക കേസ് ഒതുക്കിതീര്‍ക്കാന്‍ നീക്കം; അന്വേഷണം ശക്തമായായാല്‍ പല പ്രമുഖ അഭിഭാഷകരും കുടുങ്ങും


  വനിതാ കണ്ടക്ടറുടെ അടി തടയാനായി ഒഴിഞ്ഞുമാറിയ ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി; ഉദ്യോഗസ്ഥന്‍ ജീവനക്കാര്‍ക്ക് മാതൃകയല്ലെന്ന് കെഎസ്ആര്‍ടിസി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.