×
login
കോവിഡിന്റെ വെല്ലുവിളി അവസാനിച്ചിട്ടില്ല; രോഗികളുടെ എണ്ണം ഉയരുന്നത് ചിലപ്പോള്‍ അപകടം സൃഷ്ടിച്ചേക്കാം, ജാഗ്രത ഇനിയും തുടരണമെന്ന് പ്രധാനമന്ത്രി

കോവിഡിനെതിരായ ജാഗ്രത ഇനിയും തുടരണം. ചില സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കുകയാണ്. ഒ മിക്രോണും മറ്റ് ഉപവിഭാഗങ്ങളും യൂറോപ്പിലേതുപോലെ ഇവിടെയും അപകടം സൃഷ്ടിച്ചേക്കാമെന്നും പ്രധാനമന്ത്രി

ന്യൂദല്‍ഹി : കോവിഡ് സൃഷ്ടിച്ച വെല്ലുവിളി അവസാനിച്ചിട്ടില്ല. ചില സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഇപ്പോഴും ഉയരുന്നുണ്ട്. പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കോവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.  

കോവിഡിനെതിരായ ജാഗ്രത ഇനിയും തുടരണം. ചില സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കുകയാണ്. ഒ മിക്രോണും മറ്റ് ഉപവിഭാഗങ്ങളും യൂറോപ്പിലേതുപോലെ ഇവിടെയും അപകടം സൃഷ്ടിച്ചേക്കാമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പു നല്‍കി. കോവിഡിനെതിരെ രാജ്യം ഫലപ്രദമായാണ് പോരാടിയത്.  


വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ നമ്മള്‍ ജാഗ്രത പുലര്‍ത്തിയേ തീരൂ. കഴ്ഞ്# രണ്ടാഴ്ചയ്ക്കുള്ളിലാണ് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചത്. മഹാമാരി ഇപ്പോഴും രാജ്യത്ത് വ്യാപിക്കുന്നുണ്ടെന്നതിന്റെ സൂചനയാണ് ഇത്.  

അതേസമയം ഇന്ത്യയിലെ കോവിഡ് വാക്‌സിന്‍ വിതരണം കാര്യക്ഷമമാണെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇന്ത്യയില്‍ കോവിഡ് വാക്‌സിനേഷന്‍ എല്ലാ സംസ്ഥാനങ്ങളിലും ജില്ലകളിലും ഗ്രാമങ്ങളിലും എത്തിയിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയാനാകും. രാജ്യത്ത് 96 ശതമാനം പേരും വാക്‌സീന്റെ ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞു മോദി ചൂണ്ടിക്കാട്ടി.  

ദീര്‍ഘകാലത്തെ ഇടവേളയ്ക്കുശേഷമാണ് സ്‌കൂളുകള്‍ തുറന്നത്. ഇപ്പോള്‍ കോവിഡ് കേസുകളില്‍ വരുന്ന വര്‍ധനവ് മാതാപിതാക്കളെ ആശങ്കപ്പെടുത്തുന്നതാണ്. എന്നാല്‍ ആറ് മുതല്‍ 12 വയസ്സിനിടയിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ വിതരണത്തിന് നല്‍കി കഴിഞ്ഞു. കുട്ടികള്‍ക്കും വാക്‌സിന്‍  നല്‍കാന്‍ പോകുന്നത് നല്ല കാര്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

  comment

  LATEST NEWS


  ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു


  197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ


  പഞ്ചാബില്‍ ആം ആദ്മി ബലത്തില്‍ ഖാലിസ്ഥാന്‍ പിടിമുറുക്കി; സംഗ്രൂര്‍ ലോക്സഭ സീറ്റില്‍ ജയിച്ച ശിരോമണി അകാലിദള്‍ (അമൃത്സര്‍) ഖലിസ്ഥാന്‍ സംഘടന


  പശു സംരക്ഷകനായി പിണറായി വിജയനും; മുഖ്യമന്ത്രിയുടെ വസതിയില്‍ പുതിയ ഗോശാല; നിര്‍മാണത്തിന് പണം അനുവദിച്ച് മന്ത്രി മുഹമ്മദ് റിയാസ്


  'പഴയ നിയമം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി


  ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ഏക സീറ്റും നഷ്ടപ്പെട്ട് എഎപി; ദയനീയ തോല്‍വി സംസ്ഥാനം ഭരണം നേടി ആറ് മാസം തികയ്ക്കും മുമ്പേ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.