പഞ്ചാബില്‍ പ്രധാനമന്ത്രി നടത്തിയ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയ്ക്ക് പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ചുമതലയുള്ള സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനെ (എസ്പിജി) മാത്രം കുറ്റപ്പെടുത്തി രക്ഷപ്പെടാനായിരുന്നു പഞ്ചാബ് സര്‍ക്കാര്‍ ശ്രമിച്ചത്.
ന്യൂദല്‍ഹി: പഞ്ചാബില്‍ പ്രധാനമന്ത്രി നടത്തിയ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയ്ക്ക് പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ചുമതലയുള്ള സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനെ (എസ്പിജി) മാത്രം കുറ്റപ്പെടുത്തി രക്ഷപ്പെടാനായിരുന്നു പഞ്ചാബ് സര്‍ക്കാര്‍ ശ്രമിച്ചത്.
എന്നാല്‍ പഞ്ചാബ് സര്‍ക്കാരിന്‍റെ വാദങ്ങളെ പൊളിക്കുന്ന തെളിവുകളാണ് റിപ്പബ്ലിക് ടിവി ശനിയാഴ്ച പുറത്തുവിട്ടത്. 31 പേജുള്ള എസ്പിജി റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച് വ്യക്തമായ മുന്നറിയിപ്പ് പഞ്ചാബ് പൊലീസിന് നല്‍കുന്നുണ്ട്. ജനവരി മൂന്ന് അയച്ച കത്തില്‍ എസ്പിജി പ്രധാനമന്ത്രിയുടെ സന്ദര്‍ശന പരിപാടിയുടെ വിശദാംശങ്ങള്‍, ആവശ്യമായ സുരക്ഷസജ്ജീകരണങ്ങള്‍, ട്രാഫിക് നിയന്ത്രണങ്ങള്‍ എന്നീ കാര്യങ്ങള്‍ പഞ്ചാബ് പൊലീസിനോട് ചര്‍ച്ച ചെയ്തിട്ടുണ്ട്. ഫിറോസ്പൂരിലേക്കുള്ള യാത്രയ്ക്കിടിയില്‍ ഭട്ടിണ്ടയിലെ ഫ്‌ളൈഓവറിന് മുകളിലാണ് പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങള്‍ 15 മുതല്‍ 20 മിനിറ്റ് വരെ കുടുങ്ങിയത്. തൊട്ടരികെ കര്‍ഷകപ്രക്ഷോഭം നടത്തുന്ന പ്രവര്‍ത്തകരായിരുന്നു. ഇവിടെയാണ് പ്രധാനമായും സുരക്ഷവീഴ്ച ഉണ്ടായത്.
എസ്പിജി പഞ്ചാബ് പൊലീസിനോട് ദേശീയപാത അഞ്ചില്‍ ട്രാഫിക് ഒരിയ്ക്കലും നിലയ്ക്കരുതെന്നും ഗതാഗത നിയന്ത്രണത്തിന് ബദല്‍സംവിധാനങ്ങള്‍ ഒരുക്കാനും നിര്‍ദേശിച്ചിരുന്നു. കോവിഡ് പ്രൊട്ടോക്കോള്‍ പാലിക്കേണ്ടതിനെക്കുറിച്ചും പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന ഖില ഹെലിപാഡ്, രക്തസാക്ഷിസ്മാരകം, ഫിറോസ്പൂര്‍ റാലി മൈതാനം എന്നിവിടങ്ങളില്‍ അടിയന്തരസാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും പ്രത്യേകം നിര്‍ദേശങ്ങള്‍ എസ്പിജി മുന്നോട്ട് വെച്ചിരുന്നതായും കത്തുകള്‍ സൂചിപ്പിക്കുന്നു. എസ്പിജിയും പഞ്ചാബ് പൊലീസും തമ്മില്‍ സുരക്ഷാനടപടികളുടെ കാര്യത്തില്‍ പ്രത്യേക വിലയിരുത്തല്‍ യോഗവും നടന്നിരുന്നു.
ബ്ലു ബുക്കിലെ പ്രൊട്ടോക്കോള്‍ പൊലീസ് പാലിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. മുജാഹിദ്ദീന്‍, എല്‍ഇടി, എച്ച് യുഎം, ടിടിപി, എച്ച് എം, പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള സിഖ് തീവ്രവാദികള്‍ എന്നിങ്ങനെയുള്ള സംഘങ്ങളില്‍ നിന്നും പ്രധാനമന്ത്രിയ്ക്കുള്ള ഭീഷണികളെക്കുറിച്ച് എസ്പിജി കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇടത് തീവ്രവാദികളെയും എല്‍ടിടിഇ തീവ്രവാദികളെയും ശ്രദ്ധിക്കാനും സൂചന നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പ്രധാന പരിപാടി-ഫിറോസ്പൂരിലെ റാലി- ഇന്തോ-പാക് അതിര്‍ത്തിയില്‍ നിന്നും വെറും 14-15 കിലോമീറ്റര്‍ മാത്രം അകലെയാണ്. പാകിസ്ഥാനില്‍ നിന്നുള്ള പീരങ്കികളില്‍ നിന്നും നിറയൊഴിച്ചാല്‍ കൊല്ലപ്പെടാവുന്ന അത്രയ്ക്ക്
ഫിറോസ്പൂരില്‍ 42,750 കോടിയുടെ പദ്ധതിയുടെ ഉദ്ഘാടനവും ബിജെപി, സഖ്യകക്ഷികളായ പിഎല്‍സി, എസ്എഡി (ഡി) എന്നിവര്‍ ചേര്‍ന്ന് സംയുക്തമായി നടത്തുന്ന റാലി എന്നിവയാണ് ആസൂത്രണം ചെയ്തിരുന്നത്.
പഞ്ചാബില്‍ റാലിയില്‍ പങ്കെടുക്കാതെ പ്രധാനമന്ത്രി ദല്‍ഹിയിലേക്ക് തിരിച്ചുവന്നതിനെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പരിഹസിക്കുകയും ആഘോഷിക്കുകയും ചെയ്തിരുന്നു. തന്‍റെ ഗ്രൂപ്പില്‍പ്പെട്ടവരാണ് പ്രധാനമന്ത്രിയെ തടഞ്ഞതെന്ന് ബികെയു (ക്രാന്തികാര്‍) ഗ്രൂപ്പിന്‍റെ നേതാവ് സുര്‍ജിത് സിങ് ഫൂല്‍ അവകാശപ്പെട്ടിരുന്നു. പഞ്ചാബ് പൊലീസാകട്ടെ 150 പേര്‍ക്കെതിരെ വെറും 200 രൂപ പിഴയൊടുക്കേണ്ട ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ എസ്പിജിയാണ് വീഴ്ച വരുത്തിയതെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ മാത്രം ശ്രദ്ധിക്കുന്ന എസ്പിജിക്ക് ഒരു വര്‍ഷം 592 കോടിയാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി ചെലവഴിക്കുന്നത്. താന്‍ ഭട്ടിണ്ട വിമാനത്താവളത്തില്‍ ജീവനോടെ തിരിച്ചെത്തിയതില്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയ്ക്ക് നന്ദി പറഞ്ഞപ്പോള്‍ പ്രധാനമന്ത്രി പരോക്ഷമായി എസ്പിജിയെക്കുടി വിമര്‍ശിക്കുകയായിരുന്നുവെന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. എന്നാല്‍ എസ്പിജിയുടെ 31 പേജുള്ള റിപ്പോര്‍ട്ട് തുറന്നുകാട്ടുന്നത് സുരക്ഷാവീഴ്ച വരുത്തിയത് പഞ്ചാബ് സര്‍ക്കാരും പൊലീസുമാണെന്നാണ്.
നാല് വയസുകാരിയായ മകളെ അച്ഛന്‍ വെട്ടിക്കൊന്നത് ആസൂത്രിതം; അമ്മയേയും വിവാഹം ഉറപ്പിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥയേയും വകവരുത്താന്‍ പദ്ധതിയിട്ടു
വടക്കഞ്ചേരിയിൽ എഐ കാമറ തകര്‍ത്തു; ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി, മനഃപൂര്‍വമെന്ന് സംശയം, ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിൻ തോപ്പിൽ
ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്, കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്ക്
മുഖ്യമന്ത്രിയുടെ 'ചരിത്രപ്രസംഗം' പുകയില്‍; സംഘാടകര്‍ക്ക് 'ഉര്‍വശി ശാപം ഉപകാരം'
പിണറായി ന്യൂയോര്‍ക്കിലെത്തി; മാസ്‌ക് ധരിച്ച് മന്ത്രിയും സ്പീക്കറും; പുക മൂടി നഗരം; പൊതുസമ്മേളനം പ്രതിസന്ധിയില്‍
ബിബിസിയുടെ വെട്ടിപ്പും ഇന്ത്യയിലെ കുഴലൂത്തും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മാളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍; നിസ്കരിച്ചവര്‍ അതിക്രമിച്ച് കയറിയവരെന്ന് ലുലു ഗ്രൂപ്പ്; ദൃശ്യങ്ങള്‍ അടക്കം പരാതി നല്കി; കേസെടുത്ത് യുപി പോലീസ്
രാഹുല്‍ഗാന്ധി മാപ്പ് പറയണം; ഇല്ലെങ്കില്‍ കേസ്; സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചതിന്റെ തെളിവ് ഹാജരാക്കാന്‍ സവര്‍ക്കറുടെ കൊച്ചുമകന്
നൂപുര്‍ ശര്‍മയ്ക്കെതിരേ സുപ്രീം കോടതി; ഉദയ്പൂര്‍ കൊലപാതകം അടക്കം രാജ്യത്ത് അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍;രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി
രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി
ഹത്രാസ് ദൗത്യത്തിനു സിദ്ദിഖ് കാപ്പനു 20,000 രൂപ കമാല്‍ നല്കി; യുപി പൊലീസിനു തെളിവുകള്‍ ലഭിച്ചത് റൗഫ് ഷെറീഫിന്റെയും ബദറുദ്ദീന്റെയും മൊഴികളില്‍ നിന്ന്
ഇന്ത്യയുടെ ശത്രുവായ സക്കീര്‍ നായിക്ക് ഖത്തറില്‍ മതപ്രഭാഷണം നടത്തുന്ന പ്രശ്നം ഇന്ത്യ ഏറ്റെടുക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി