login
മത്സ്യബന്ധനമേഖലയ്ക്ക് മന്ത്രാലയമില്ലെന്ന രാഹുലിന്‍റെ വിവരക്കേടില്‍ അമ്പരപ്പ് പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

'മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാന്‍ ബിജെപി സര്‍ക്കാര്‍ 2019ല്‍ ഫിഷറീസ് വകുപ്പിന് പ്രത്യേകം മന്ത്രാലയം രൂപീകരിച്ചിട്ടുള്ളതാണ്. മാത്രമല്ല, ഫിഷറീസ് വകുപ്പിനായി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി 80 ശതമാനത്തോളം അധികം തുകയാണ് കേന്ദ്രബജറ്റില്‍ വകയിരുത്തിയത്,' നരേന്ദ്രമോദി പറഞ്ഞു. പുതുച്ചേരിയില്‍ വിവിധ കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി.

പുതുച്ചേരി: അധികാരത്തില്‍ വന്നാല്‍ മത്സ്യത്തൊഴിലാളികളെ സഹായിക്കാന്‍ മത്സ്യബന്ധനവകുപ്പും മന്ത്രാലയവും രൂപീകരിക്കുമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ വിവരക്കേടില്‍ അമ്പരപ്പ് പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

'മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാന്‍ ബിജെപി സര്‍ക്കാര്‍ 2019ല്‍ ഫിഷറീസ് വകുപ്പിന് പ്രത്യേകം മന്ത്രാലയം രൂപീകരിച്ചിട്ടുള്ളതാണ്. മാത്രമല്ല, ഫിഷറീസ് വകുപ്പിനായി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി 80 ശതമാനത്തോളം അധികം തുകയാണ് കേന്ദ്രബജറ്റില്‍ വകയിരുത്തിയത്,' നരേന്ദ്രമോദി പറഞ്ഞു. പുതുച്ചേരിയില്‍ വിവിധ കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി.

കഴിഞ്ഞ ദിവസം കൊല്ലത്ത് മത്സ്യത്തൊഴിലാളികളോട് സംവദിക്കുമ്പോള്‍ രാഹുല്‍ പറഞ്ഞത് ഇതാണ്: കടലിലെ കര്‍ഷകരാണ് മത്സ്യത്തൊഴിലാളികള്‍. കര്‍ഷകര്‍ക്ക് ദല്‍ഹിയില്‍ മന്ത്രാലയമുണ്ട്. പക്ഷെ നിങ്ങള്‍ക്കായി ആരും ദല്‍ഹിയില്‍ സംസാരിക്കാനില്ല. ഞാന്‍ ചെയ്യുന്ന ആദ്യത്തെകാര്യം ിന്ത്യയിലെ മത്സ്യത്തൊഴിലാളികള്‍ക്കായി ഒരു മന്ത്രാലയം തുറക്കുക എന്നതായിരിക്കും. അതുവഴി നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നിങ്ങള്‍ക്ക് സംരക്ഷണം നല്‍കാനും കഴിയും.' ഈയിടെ പുതുച്ചേരിയില്‍ എത്തിയ രാഹുല്‍ അവിടെയും മത്സ്യത്തൊഴിലാളികള്‍ക്ക് മന്ത്രാലയമില്ലെന്ന് പ്രസ്താവിച്ചിരുന്നു. 

പുതുച്ചേരിയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന നാരായണസ്വാമി ഒരു മത്സ്യത്തൊഴിലാളി സ്ത്രീയുടെ പരാതിയെപ്പറ്റി രാഹുല്‍ഗാന്ധിയോട് നുണ പറഞ്ഞതിനെയും മോദി വിമര്‍ശിച്ചു. 'ചുഴലിക്കാറ്റും പ്രളയവും വന്നപ്പോള്‍ പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാരും മുഖ്യമന്ത്രിയും അവഗണിച്ചതിനെക്കുറിച്ച് നിസ്സഹായയായ മത്സ്യത്തൊഴിലാളി സ്ത്രീ പരാതി പറയുന്ന വീഡിയോ ഞാന്‍ കണ്ടു. സത്യം പറയുന്നതിന് പകരം മുന്‍ മുഖ്യമന്ത്രി തെറ്റായ വിവര്‍ത്തനമാണ് നല്‍കിയത്. അദ്ദേഹം ജനങ്ങളോടും തന്‍റെ പാര്‍ട്ടിയിലെ നേതാവായാ രാഹുലിനോടും കള്ളം പറഞ്ഞു. എങ്ങിനെയാണ് ഇത്തരക്കാര്‍ രാജ്യത്തെ സേവിക്കുക,' മോദി ചോദിച്ചു.

വ്യാഴാഴ്ച മോദി  പൂര്‍ത്തിയാക്കിയ നിരവധി കേന്ദ്രപദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. പുതുതായി നടപ്പാക്കാന്‍ പോകുന്ന നിരവധി പദ്ധതികളുടെ തറക്കല്ലിടല്‍ ചടങ്ങും നടത്തി. '2016ല്‍ പുതുച്ചേരിയിലെ ജനങ്ങള്‍ വലിയ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസിനെ അധികാരത്തില്‍ കയറ്റിയത്. തങ്ങളുടെ പ്രശ്‌നങ്ങള്‍ അവര്‍ പരിഹരിക്കുമെന്ന് ജനം കരുതി. പക്ഷെ അഞ്ച് വര്‍ഷത്തിന് ശേഷം നിരാശയായിരുന്നു ഫലം. ആരും സന്തുഷ്ടരല്ല. ജനങ്ങളുടെ സര്‍ക്കാരല്ല അവര്‍ക്ക് ലഭിച്ചത്. പകരം ദല്‍ഹിയിലെ ഹൈക്കമാന്‍റിനെ സേവിക്കുന്ന സര്‍ക്കാരിനെയാണ് ലഭിച്ചത്.,' മോദി പറഞ്ഞു.

 

 

  comment

  LATEST NEWS


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍


  ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി


  അഭിമന്യുവിനെ കൊന്നത് ആര്‍എസ് എസ് എന്ന സിപിഎം കള്ളം പൊളിഞ്ഞു; പരുക്കറ്റ ഒരാള്‍ ബിജെപി പ്രവര്‍ത്തകന്‍


  'എത്ര ചീപ്പായാണ് ഇതുണ്ടാക്കിയവര്‍ പെരുമാറിയത്; ഇതു പൂട്ടിക്കണം'; ആരാധകരോട് സഹായം ആവശ്യപ്പെട്ട് അഹാന കൃഷ്ണ


  കാളിദാസ് ജയറാമിന്റെ പുതിയ സിനിമ 'രജനി' പേര് പുറത്തുവിട്ടു; ചിത്രീകരണം തുടങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.