login
ഡോക്ടമാരുടെ കോവിഡ് അനുഭവങ്ങള്‍ ഉള്‍ക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡോക്ടർമാരുടെ കോവിഡ് അനുഭവങ്ങള്‍ കേട്ട് അവരുമായി മണിക്കൂറുകളോളം പുതിയ സാധ്യതകള്‍ ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി . കോവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ നേരിടുന്ന വെല്ലുവിളികള്‍ കേള്‍ക്കുകയായിരുന്നു പ്രധാനമന്ത്രി.

ന്യൂഡൽഹി : ഡോക്ടർമാരുടെ കോവിഡ് അനുഭവങ്ങള്‍ കേട്ട് അവരുമായി മണിക്കൂറുകളോളം പുതിയ സാധ്യതകള്‍  ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി . കോവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ നേരിടുന്ന വെല്ലുവിളികള്‍ കേള്‍ക്കുകയായിരുന്നു പ്രധാനമന്ത്രി.  

നിരവധി ഡോക്ടര്‍മാര്‍ കോവിഡ് പോരാട്ടത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ചിരുന്നു.  രാജ്യത്തെ ഗ്രാമീണ മേഖകളിലേക്ക് ടെലി മെഡിസിൻ സംവിധാനം വിപുലപ്പെടുത്തുന്നതിനെ കുറിച്ചും പ്രധാനമന്ത്രി ചർച്ച ചെയ്തു. 

ടെലിമിഡിസിൻ രംഗത്ത്   അവസാന വർഷ എം‌ബി‌ബി‌എസ് വിദ്യാർത്ഥികൾക്കും എം‌ബി‌ബി‌എസ് കഴിഞ്ഞ വിദ്യാർത്ഥികൾക്കും പരിശീലനം നൽകാനും നരേന്ദ്രമോദി ഡോക്ടർമാരോട് ആവശ്യപ്പെട്ടു. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ടെലിമെഡിസിൻ സേവനം ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പ്രവർത്തിക്കാനും അദ്ദേഹം ഡോക്ടർമാരോട് അഭ്യർത്ഥിച്ചു.

മരുന്നുകളുടെ തെറ്റായ ഉപയോഗത്തിനെതിരെ രോഗികളിൽ അവബോധം വർദ്ധിപ്പിക്കണമെന്ന് ഡോക്ടര്‍മാര്‍   പ്രധാനമന്ത്രിയെ അറിയിച്ചു. കൊറോണ രോഗികളിൽ പടരുന്ന ബ്ലാക് ഫംഗസ് ബാധയെ കുറിച്ചുള്ള പഠനങ്ങളെ കുറിച്ചും പ്രധാനമന്ത്രി ഡോക്ടര്‍മാരോട് ചോദിച്ചറിഞ്ഞു.  

കോവിഡ് രണ്ടാം തരംഗത്തിൽ ഡോക്ടര്‍മാര്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും അവർ പ്രധാനമന്ത്രിയെ അറിയിച്ചു. ചികിത്സാ വേളയിലെ അനുഭവങ്ങളും, മികച്ച പരിശീലനങ്ങളും നൂതന കണ്ടെത്തലുകളും അവർ പ്രധാനമന്ത്രിയുമായി പങ്കു വച്ചു. ഇന്ത്യയിലെ പൗരന്മാരുടെ വിശ്വാസമാണ് കൊറോണ പോരാളികളായ ഡോക്ടർമാരുടെ കരുത്തെന്ന് പറഞ്ഞ് പ്രധാനമന്ത്രി അവരെ അഭിനന്ദിച്ചു .

പ്രധാനമന്ത്രിയുടെ മാർഗനിർദേശത്തിനും നേതൃത്വത്തിനും പ്രതിരോധ കുത്തിവയ്പ്പിന് ആരോഗ്യ പ്രവർത്തകർക്ക് മുൻഗണന നൽകിയതിനും ഡോക്ടർമാർ നന്ദി അറിയിച്ചു . വടക്കുകിഴക്കന്‍ മേഖലകളില്‍ നിന്നും ജമ്മുകശ്മീരില്‍ നിന്നും ഉള്‍പ്പെടെ ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള ഡോക്ടര്‍മാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 

  comment

  LATEST NEWS


  സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊറോണ; 115 മരണങ്ങള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22; നിരീക്ഷണത്തില്‍ 4,55,621 പേര്‍


  48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച; പിന്നാലെ ബംഗാള്‍ അക്രമത്തെക്കുറിച്ച് കടുത്തപരാമര്‍ശവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.